
അഭിനയിക്കാൻ അറിയില്ല എന്ന് എഴുതി തള്ളിയ നടൻ, ഇന്ന് മികച്ച നടനുള്ള ദേശിയ പുരസ്കാരം ! ഒപ്പം അനേകം പാവപ്പെട്ടവർക്ക് അദ്ദേഹം ദൈവമാണ് ! ആ ജീവിതം !
സൂര്യ എന്ന നടൻ ഇന്ന് ഓരോ സിനിമ പ്രേമികളുടെയും ആവേശമാണ്, താരപുത്രൻ എന്ന ലേബൽ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് ഇന്ന് ഈ കാണുന്ന ജീവിതം നേടിയെടുത്തത്. ഒന്ന് മര്യാദയ്ക്ക് സംസാരിക്കാൻ പോലും കഴിയാതിരുന്ന സൂര്യ ഇന്ന് സിനിമ ലോകത്തെ താര രാജാവായി മാറിയ കഥ ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. നടൻ ശിവകുമാറിന്റേയും ലക്ഷ്മിയുടേയും മൂന്ന് മക്കളിൽ ഒരുവനായി 1975 ജൂലൈ 23നാണ് സൂര്യയുടെ ജനനം. സിനിമാനടന്റെ മകനായി ജനിച്ച് അച്ഛനെക്കാൾ വളർന്ന രണ്ട് മക്കൾ. രാമ-ലക്ഷ്മണന്മാർ എന്ന പോലെ ഇന്ന് തെന്നിന്ത്യൻ സിനിമയിൽ സൂര്യയുടെ നിഴലായി കാർത്തിയുമുണ്ട്.
ഫ്രണ്ട് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ വിജയുടെ നിഴൽ പറ്റി നിന്നൊരു കഥാപാത്രത്തിൽ നിന്ന് ഇന്നത്തെ സൂര്യയിലേക്കുക്ക യാത്ര അദ്ദേഹത്തിന്റെ കൃത്യമായ ചുവടുകളുടെ വിജയം കൂടിയാണ്. പണത്തിന് വേണ്ടി സിനിമകൾ ചെയ്ത് കൂട്ടാതേ കഴിവുതെളിയിച്ച സംവിധായകർക്കു മാത്രം ഡേറ്റു നൽകി സൂര്യ വ്യത്യസ്ത സിനിമകൾ ചെയ്തു. ഗൗതം മേനോന്റെ തന്നെ വാരണം ആയിരം അത്തരമൊരു ചിത്രമായിരുന്നു. മൂന്നു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇന്നും ആ സിനിമ വിജയമാണ്.

ഒരു നടൻ എന്ന നിലയിൽ തനിക്ക് വെറുംആക്ഷൻ രംഗം മാത്രമല്ല നന്നായി അഭിനയിക്കാനും അറിയാമെന്ന് ആ ചിത്രത്തിലൂടെ അദ്ദേഹം തെളിയിക്കണമായിരുന്നു. ശേഷം ദിലീപ് അവതരിപ്പിച്ച കുഞ്ഞിക്കൂനൻ എന്ന കഥാപാത്രത്തെ തമിഴിൽ പേരഴകനായി അവതരിപ്പിച്ചത് സൂര്യയായിരുന്നു. നടൻ എന്ന നിലയിൽ എനിക്കു ബ്രേക്ക് തന്ന ചിത്രങ്ങളിൽ ഒന്നാണ് പേരഴകൻ എന്ന് ഒരിക്കൽ സൂര്യ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ ഓസ്കർ അക്കാദമിയിൽ അംഗമാകാൻ പോകുന്ന ആദ്യത്തെ സൗത്തിന്ത്യൻ താരം കൂടിയാണ് സൂര്യ
വിക്രം എന്ന സിനിമയിൽ നമ്മൾ കണ്ടത് മറ്റൊരു അവതാരത്തെയാണ്, കമൽ സാറിനൊപ്പം അഭിനയിക്കണം എന്ന അടങ്ങാത്ത മോഹം വിക്രമിലെ റോളക്സ് എന്ന കൊടും വില്ലനാക്കി സൂര്യയെ മാറ്റി. അവസാന അഞ്ചുമിനിറ്റിൽ സൂര്യ എത്തിയതോടെ സിനിമയുടെ റേയ്ഞ്ച് തന്നെ മാറി. ഒരു നടൻ മാത്രമല്ല അദ്ദേഹം ഒരുപാട് ജീവ കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ഒരു പച്ചയായ മനുഷ്യൻ കൂടിയാണ്. ഉൾനാടൻ ഗ്രാമങ്ങളിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടുനിൽക്കുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കാൻ അദ്ദേഹം നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റാണ് അഗരം.
എൻജിഒ ഫൗണ്ടേഷനായ അഗാരത്തിലൂടെ മൂവായിരത്തിലധികം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച 54 കുട്ടികൾ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. 1169 എൻജിനീയർമാരും അവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അഗാരത്തിൽ പഠിച്ചിറങ്ങിയ ആദ്യതലമുറയിലെ കുട്ടികളിൽ 90 ശതമാനം പേരും ബിരുദധാരികളാണ്. പതിവിപോലെ അദ്ദേഹം പറയുന്നു ഈ വിജയങ്ങൾക്ക് എല്ലാം കാരണം തന്റെ ജോ ആണെന്ന്.. സര്വ്വായുടെയും ജ്യോതികയുടെയും ജീവിതം കണ്ട് കൊതിക്കാത്ത ഒരു ആരാധകർ പോലും ഉണ്ടാവില്ല….
Leave a Reply