
തുടരന്വേഷണം പൂർത്തിയായി ! ദിലീപിനെതിരെ ഒരു കുറ്റംകൂടി ചുമത്തി അധിക കു,റ്റപ്പത്രം സമർപ്പിച്ചു ! പുതിയ സാക്ഷി കാവ്യക്ക് വിനയാകുമോ !!
നടിയെ ആ,ക്ര,മി,ച്ച കേ,സി,ന്റെ തു,ടരന്വേ,ഷണം ഇന്ന് അവസാനിപ്പിച്ചു. ആ കൂട്ടത്തിൽ ഇന്ന് ദിലീപിനെതിരെ ഒരു പുതിയ കുറ്റം കൂടി ചേർക്കപ്പെട്ടു, തെളിവ് നശിപ്പിച്ചു എന്ന കുറ്റവും അധികമായി ചുമത്തിയാണ് ഇന്ന് കു,റ്റ,പത്രം സമർപ്പിച്ചത്. കൂടാതെ ഇന്ന് ഈ കേ,സി,ൽ ഒരു പുതിയ സാക്ഷിയെ കൂടി ചേർത്തിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആണ് പുതിയ സാക്ഷി. ഇപ്പോൾ 102 സാക്ഷികളാണ് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചുവർഷമായി ഈ കേസിന്റെ വിചാരണകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നത്തോടെ എല്ലാ അന്വേക്ഷണങ്ങളും അവസാനിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് കേ,സി,ൽ തുടരന്വേഷണം തുടങ്ങിയത്. കോ,ട,തി,യില്‍ നിന്ന് പലതവണ സമയം നീട്ടി വാങ്ങുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് അധിക കുറ്റപ്പത്രം സമര്‍പ്പിച്ചത്. ആറു മാസത്തിൽ ഏറെ നീണ്ട അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് ദിലീപിൻ്റെ സുഹൃത്ത് ശരത്ത് മാത്രമാണ്.
അതുപോലെ ഈ കേസിൽ കാവ്യ മാധവൻ പ്രതിയാകും എന്ന വാർത്ത ഉണ്ടായിരുന്നു എങ്കിലും അവസാന നിമിഷം കാവ്യാ സാക്ഷിയായി തന്നെ തുടരും എന്നാണ് റിപ്പോർട്ട്. കാവ്യാ മാധവനും പൾസർ സുനിയും തമ്മിലുള്ള അടുപ്പം അറിയാവുന്ന വ്യക്തി എന്ന നിലയിലാണ് രഞ്ജു രഞ്ജിമാര്‍ സാക്ഷിപട്ടികയില്‍ ഇടം നേടിയത്. അന്വേഷണസംഘമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നടപടികൾ പൂർത്തിയായാൽ ഒരുമാസത്തിനു ശേഷം കേസിൽ വിചാരണ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രോസക്യൂഷൻ പ്രതീക്ഷിക്കുന്നത്.

കൂടാതെ കഴിഞ്ഞ ദിവസം കോടതി അതിജീവിതയെ രൂക്ഷമായി വിമർശിച്ചിരുന്നു. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് കോടതി അതിജീവിതയോട് ചോദിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് കോടതി അതിജീവിതയ്ക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന അതിജീവിതയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഏതായാലും ഇനി വരാനിരിക്കുന്ന ദിവസങ്ങൾ എല്ലാം ദിലീപിനും അതിജീവിതക്കും വളരെ നിർമയാകയാണ്, ഈ കേസിന്റെ വിധി ലോകമെങ്ങും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മഞ്ജു വാര്യർ ആണ് കേസിലെ പ്രധാന സാക്ഷി. ഇടവേള ബാബു, ബിന്ദു പണിക്കർ, ഭാമ, സിദ്ദിഖ് തുടങ്ങിയവർ മൊഴി മാറ്റി പറഞ്ഞവരാണ്. അതുപോലെ ഈ കേസിൽ അതിജീവിത ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോണിനെ കണ്ടെന്നും ഇനി നടിക്ക് വേണ്ടി വാധിക്കാൻ പോകുന്നത് റബേക്ക ആകുമെന്നും സുപ്രീംകോടതിയിലൊ ഡൽഹി ഹൈക്കോടതിയിലോ ഹർജി സമർപ്പിക്കുമെന്നും വാർത്തകളുണ്ട്.
Leave a Reply