
‘എല്ലാം വളരെ പ്ലാൻഡ് ആയിട്ട് സംഭവിച്ചത്’ ! ദിലീപ് ഏട്ടന്റെ അ,റ,സ്റ്റ് നടക്കുന്നതിന് രണ്ടാഴ്ചമുമ്പ് നടന്നത് ! വർഷങ്ങൾക്ക് ശേഷം നടി പ്രവീണയുടെ വെളിപ്പെടുത്തൽ !
മലയാള സിനിമയുടെ ജനപ്രിയ നായകനായി സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്ന ഒരു സംഭവം ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവുമായി കുറ്റാരോപിതനായ ദിലീപ് ഇപ്പോൾ കോടതികൾ കയറി ഇറങ്ങുകയാണ്. സിനിമ രംഗത്ത് നിന്ന് പലരും ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നുണ്ട്. പക്ഷെ അടുത്തിടെയായി ദിലീപിനെ ശ്കതമായി പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്ത് വരുന്നുണ്ട്. നടി ഗീത വിജയൻ, ശാലു മേനോൻ, നടൻശങ്കർ, മധു, കൊച്ചുപ്രേമൻ എന്നിങ്ങനെ നിരവധി പേരാണ് രംഗത്ത് വരുന്നത്.
അത്തരത്തിൽ ഇപ്പോഴിതാ നടി പ്രവീണ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രവീണയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഇതൊന്നും സത്യമാണ് എന്ന് തോന്നുന്നില്ല അദ്ദേഹം ഇങ്ങനെ ഒക്കെ പറഞ്ഞ് ചെയ്യിക്കുമെന്നും അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങൾ കണ്ടിരുന്നു. ഞങ്ങൾ ഒരുമിച്ച് സവാരി എന്നൊരു സിനിമയിൽ അഭിനയിച്ചു. ഒരു സീൻ മാത്രമായിരുന്നു അതിൽ ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ദിലീപേട്ടന്. അദ്ദേഹം എന്നോട് കാണിച്ച സ്നേഹം എനിക്ക് മറക്കാൻ പറ്റില്ല.

ഞാൻ കാണുന്ന അന്ന് മുതൽ അദ്ദേഹം വളരെ മാന്യമായി സംസാരിക്കുകയും സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങൾ ഒരുമിച്ച് 2 സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. അതുകൂടാതെ ഞങ്ങൾ 40 ദിവസത്തോളം അമേരിക്കയിലുള്ള ഒരു ഷോ ചെയ്തിട്ടുണ്ട്. ആ സമയത്തെല്ലാം അദ്ദേഹം ഞങ്ങൾക്ക് തന്ന സ്നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങൾ കണ്ടതാണ്. ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാൻഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നും പ്രവീണ പറയുന്നു.
ഇതേ അഭിപ്രായം കഴിഞ്ഞ ദിവസം ശാലു മേനോനും അതുപോലെ നടി ഗീത വിജയനും ആവർത്തിച്ചിരുന്നു. ഗീതയുടെ വാക്കുകൾ ഇങ്ങനെ, ഈ ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ ഒരു സമായത്ത് വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. സിനിമക്ക് പുറത്തും അവർ ആ സൗഹൃദം സൂക്ഷിച്ചവരാണ്. അതുകൊണ്ട് ഇത് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് എനിക്ക് സത്യമായും അറിയില്ല. കാരണം അവര് അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് ഇങ്ങനെ ഒക്കെ ചെയ്യുമോ എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും ഒരു സേഫ് സോണില് നില്ക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല അതാണ്….
Leave a Reply