
നടിമാർക്ക് സിനിമ രംഗത്ത് ദുരനുഭവം ഉണ്ടാകുന്നുവെങ്കില്‍ അത് അവരായിട്ട് വഴി ഒരുക്കിയത് കൊണ്ടാണ് ! തന്റെ അനുഭവം തുറന്ന് പറഞ്ഞ് ഇനിയ !
മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഇനിയ. തമിഴിലും തെലുങ്കിലും കന്നടയിലും ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന ഇനിയ ഇന്നും അഭിനയ രംഗത്ത് സജീവമാണ്. നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തിയ ഇനിയയുടെ സഹോദരിയും അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ ഇനിയ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അതുപോലെ 2011 ലെ മികച്ച നടിക്കുന്നതമിഴ് നാട് സർക്കാരിന്റെ സ്റ്റേറ്റ് അവാർഡ് നേടിയ ആളുകൂടിയാണ് ഇനിയ.
സിനിമ രംഗത്ത് നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും സിനിമ മേഖലയിലെ തന്റെ അനുഭവങ്ങളെ കുറിച്ചും ഇനിയ പറയുന്നത് ഇങ്ങനെ, എന്റെ അഭിപ്രായത്തിൽ സിനിമ വളരെ സുരക്ഷിതമായ ഇടമാണെന്നേ തോന്നിയിട്ടുള്ളൂ. സെറ്റില്‍ വലിയ കെയറിങ് തോന്നാറുണ്ട്. നമ്മള്‍ പോവേണ്ട വഴികള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോയാല്‍ സിനിമ മേഖല എന്നല്ല ഒരു രംഗത്തും കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. അഥവാ ഉണ്ടാകുന്നുവെങ്കില്‍ അത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കുമെന്നാണ് കരുതുന്നത്. കുടുംബത്തിലെ പരിപാടികള്‍ക്ക് പോകുംപോലെയാണ് ഞാൻ ഷൂട്ടിങ്ങിന് പോവാറ്. ജോലി നിര്‍ത്താനും തുടരാനും സിനിമയില്‍ സ്വാതന്ത്ര്യവുമുണ്ട്.

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ രംഗത്ത് എത്തിയ ആളാണ് താൻ, ആ സമയം മുതൽ അവരാണ് കൂടെ ഉണ്ടാകാറുള്ളത്. എന്റെ ഇടവും വലവും എപ്പോഴും അച്ഛനും അമ്മയുമായിരുന്നു. എന്നെ പരിപാടികൾക്ക് കൊണ്ടുപോയിരുന്നത് അവരായിരുന്നു. എല്ലാം അവരോട് ചര്‍ച്ച ചെയ്‌തേ ഞാന്‍ ചെയ്യാറുള്ളൂ.
എല്ലാ കാര്യങ്ങളും ഞാൻ അച്ഛനമ്മമാരോട് ചര്‍ച്ച ചെയ്യുന്നതിനാല്‍ എനിക്കിതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും ഇനിയ പറയുന്നു. അതുപോലെ ഇതിനുമുമ്പ് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്നതിനെ കുറിച്ച് ഇനി പറഞ്ഞരുന്നത് ഇങ്ങനെ, ഗ്ലാമറസ് വേഷങ്ങളിൽ ഒക്കെ അഭിനയിക്കുമ്പോൾ ഈ പ്രായത്തിൽ അഭിനയിക്കണം. അല്ലാതെ അറുപതും എഴുപതും വയസ്സുള്ളപ്പോൾ അത്തരം വേഷങ്ങളിൽ അഭിനയിച്ചാൽ ആര് കാണാനാ… അത് കൊണ്ട് അഭിനയിക്കുകയാണെങ്കിൽ ഈ പ്രായത്തിൽ അഭിനയിക്കണം.
അതുപോലെ തന്നെ സിനിമ രംഗത്തെ കുറിച്ച് ആളുകളുടെ പൊതുവായ ഉള്ളൊരു ധാരണ, ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുന്നവർ ഒക്കെ എന്തിനും തയാറായി നടക്കുന്നവർ ആണെന്നും എന്നാൽ എല്ലാം മൂടിപ്പുതച്ച് അഭിനയിക്കുന്നവർ ഒക്കെ നല്ലവർ ആണെന്നും. എന്നാൽ അത് വളരെ തെറ്റായ ധാരണ ആണെന്നും ഒരിക്കലും വേഷങ്ങൾ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ആളുകളുടെ യഥാർത്ഥ സ്വഭാവം കണ്ടെത്താൻ കഴിയില്ലെന്നും ഇത് ഒരു തെറ്റായ ധാരണ ആണെന്നുമാണ് ഇനിയ പറയുന്നത്.
Leave a Reply