
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ജനപ്രിയ നായകൻ ! ചിത്രത്തിൽ വമ്പൻ താരനിര ! മാസ്സ് വീഡിയോ വൈറൽ !
ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകനായിരുന്നു ദിലീപ്. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു കാലം ദിലീപിന് ഉണ്ടായിരുന്നു. പക്ഷെ വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും ഒരുപാട് പ്രീതിസന്ധിഘട്ടത്തിൽ കൂടി ദിലീപ് കടന്ന് പോകുകയും ശേഷം കരിയറിൽ ഒരുപാട് പരാജയങ്ങൽ നേരിടേണ്ടി വന്ന ആളാണ്. ഇപ്പോഴും കോടതികൾ കയറി ഇറങ്ങിയുള്ള ജീവിതം ആണ് നടന്റെത്. അതിനിടയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദിലീപ് ഇപ്പോൾ സിനിമ രംഗത്തേക്ക് ശ്കതമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ’വോയിസ് ഒഫ് സത്യനാഥ’ന്റെ രണ്ടാം ഷെഡ്യൂള്‍ ഇപ്പോൾ മുംബയില്‍ പുനരാരംഭിച്ചു. ദിലീപ്, മകരന്ദ് ദേശ് പാണ്ഡെ, വീണ നന്ദകുമാര്‍ എന്നിവര്‍ രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തു. ടു കണ്ട്രീസ് എന്ന ചിത്രത്തില്‍ ദിലീപും മകരന്ദ് ദേശ് പാണ്ഡെയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
കൂടാതെ ഈ ചിത്രത്തിൽ ജഗപതി ബാബു വളരെ പ്രധാനമായ ഒരു വേഷത്തിൽ അഭിനയിക്കുന്നു. ഇന്ന് വില്ലൻ വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന നടനാണ് ജഗപതി ബാബു. പുലുമുരുകനില്‍ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിനും ഏറെ പ്രിയങ്കരനായി മാറിയ ആളാണ് അദ്ദേഹം. പുലിമുരുകനുശേഷം ജഗപതി ബാബുവും മകരന്ദ് ദേശ് പാണ്ഡെയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘വോയിസ് ഒഫ് സത്യനാഥ’നുണ്ട്. എന്നത്തേയും പോലെ ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനും കോമഡി പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്.

ചിത്രത്തിൽ ദിലീപിന് രണ്ടു നായികമാരാണ് ഉള്ളത്. വീണ നന്ദകുമാറും നടി അനുശ്രീയും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. കേരളത്തിയിൽ അതികം ലൊക്കേഷനുകൾ ഇല്ല എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മുംബയ്, ഡല്‍ഹി, രാജസ്ഥാന്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് രണ്ടാം ഘട്ട ചിത്രീകരണം നടക്കുക. ജോജു ജോര്‍ജ്, അലന്‍സിയര്‍ ,ജാഫര്‍ സാദിഖ് (വിക്രം ഫൈയിം ), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസല്‍, ഉണ്ണിരാജ എന്നിവരാണ് മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ രചനയും റാഫി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അതുപോലെ ദിലീപിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയും ഈ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. ഛായാഗ്രഹണം ജിതിന് സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ്. ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന് ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം ജസ്റ്റിന് വര്‍ഗീസ്, പി.ആര്.ഒ പി ശിവപ്രസാദ്. കഴിഞ്ഞ ദിവസം ദിലീപിന്റെ ഒരു മാസ്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
Leave a Reply