
മലയാളികൾ കാത്തിരുന്ന ആ സന്തോഷ വാർത്ത ! സൂപ്പർ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു ! ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ! ഫാസിൽ പറയുന്നു !
മലയാളികൾ എന്നും ആരാധിക്കുന്ന താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരുടെ പേരിൽ ഫാൻസുകാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും താരങ്ങൾ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവർ ഇരുവരും ഒരുമിച്ച് അഭിനയച്ചു എന്ന കാരണത്താൽ തന്നെ ചിത്രം വലിയ പ്രതീക്ഷയാണ് അന്ന് ആരാധകരിൽ നിറച്ചത്. ചിത്രം തിയറ്ററിൽ എത്തിയപ്പോഴും ആ പ്രതീക്ഷ നിലനിർത്താൻ ഫാസിലിനു സാധിക്കുകയും ചെയ്തു. എന്നാൽ ആ ചിത്രം ചെയ്യുന്ന സമയത്ത് രണ്ടുപേരും സൂപ്പർ നായക പദവിയിൽ നിൽക്കുന്നവരാണ്. അതുകൊണ്ടു തന്നെ രണ്ടുപേർക്കും ചിത്രത്തിഒൽ തുല്യ പ്രാധാന്യം നൽകണം എന്ന കാര്യത്തിൽ ഫാസിൽ ഒരുപാട് ശ്രമിച്ചിരുന്നു. രണ്ടു ഫാൻസുകാരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ആയിരിക്കണം ചിത്രം എന്നത് അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.
ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഹരികൃഷ്ണൻസ്. വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ ജൂഹി ചൗള ആയിരുന്നു നായിക. ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോൾ 25 വർഷം തികയുകയാണ്. ഈ അവസരത്തിൽ ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഹരികൃഷ്ണൻസ് വീണ്ടും, അതും ഫാസിലിന്റെ സംവിധാനത്തിൽ. 1998ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ രണ്ടാം ഭാഗത്തിന് തയ്യാറെടുക്കുകയാണ്. ഫാസിൽ തന്നെയാണ് രരണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഇപ്പോൾ ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്. മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഫാസിൽ തൻറെ അവസാന ചിത്രമായിട്ടായിരിക്കും ഹരികൃഷ്ണൻസ് 2 ഒരുക്കുന്നത്.

ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം അദ്ദേഹം സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുക ആയിരുന്നു. 2011 പുറത്തിറങ്ങിയ ലിവിങ് ടുഗതർ ആയിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. കൂടാതെ അടുത്തിടെ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫറിലും മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഫാസിൽ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാൽ നീണ്ടൊരു ഇടവേളക്ക് ശേഷം അദ്ദേഹം അടുത്തിടെ റിലീസ് ചെയ്ത ഫഹദ് ചിത്രം മലയൻ കുഞ്ഞ് നിർമിച്ചിരുന്നു.
കൂടാതെ തന്റെ മകൻ ഫഹദിനെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദിന്റെ ആദ്യ ചിത്രം പരാജയ പെട്ടതിന്ശേഷം അവൻ പഠിക്കാനായി അമേരിക്കയിലേയ്ക്ക് പോകുകയും ചെയ്തു. എന്നാൽ ഫഹദ് ഒളിച്ചോടി പോയോ എന്ന് ചോദിച്ചവരോട് അവന്റെ മേഖല സിനിമയാണ്, അവൻ തിരിച്ചുവരും എന്നാണ് ഞാൻ പറഞ്ഞത്. അവൻ തിരിച്ചുവന്നു. അവന് കഴിവ് ഉണ്ടെന്ന് കണ്ടെത്തിയത് കൊണ്ടാണ് അവനെ വെച്ച് ഞാനും സിനിമ എടുത്തത്. അതൊരു നിമിത്തമാണ്. ഫഹദിലൂടെ ഞാൻ തിരിച്ചു വന്നു. പിതാവിന് കിട്ടുന്ന ഒരു ഭാഗ്യമാണിത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply