
‘മലയാള സിനിമ മറന്ന് തുടങ്ങിയ നടൻ’ ! അനിൽ മുരളി ഓർമ്മയായിട്ട് രണ്ടു വർഷം ! ആ സംഭവം ഒരിക്കലും മറക്കാൻ കഴിയില്ല ! അദ്ദേഹത്തിന്റെ ആ വാക്കുകൾ !!
സിനിമ എന്ന മായിക ലോകത്ത് വിണ്ണിൽ തിളങ്ങി നിൽക്കുന്നവരെ മാത്രം ഒരുമിച്ച് പോകുന്ന ഒരു രീതിയാണ്, എന്നാൽ അവിടെ പാതിവഴിയിൽ കൊഴിഞ്ഞു പോയവരെ ആരും പിന്നീട് അങ്ങനെ ഓർക്കണം എന്നില്ല. അത്തരത്തിൽ മലയാള സിനിമ മറന്ന് തുടങ്ങിയ ആളാണ് നടൻ അനിൽ മുരളി. വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ പ്രശസ്തനാക്കി. മുരളീധരൻ നായരുടേയും ശ്രീകുമാരിയമ്മയുടേയും മകനായി 1964 ഏപ്രിൽ 12 ന് തിരുവനന്തപുരത്ത് ജനിച്ചു. 1993-ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
വാൽക്കണ്ണാടി എന്ന ചിത്രം അനിലിന് ഒരു പുതു ജീവിതമാണ് നൽകിയത്. ശേഷം നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും വേഷങ്ങൾ ചെയ്തു. അദ്ദേഹം 100-ൽ അധികം മലയാള സിനിമകളിൽ വേഷമിട്ട അനിൽ മുരളി തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ടെലി സീരിയലുകളിലും സജീവമായ അഭിനേതാവായിരുന്നു. പക്ഷെ വളരെ അപ്രതീക്ഷതമായി 2020 ജൂലൈ 30ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ഭാര്യ സുമ, മക്കൾ ആദിത്യ, അരുന്ധതി.
അദ്ദേഹം ഏറ്റവും ഒടുവിൽ ചെയ്തത് ഫോറൻസിക്കിൽ കുര്യൻ എന്ന കഥാപാത്രമായാണ്. ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കൻ എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചുകൊണ്ടിരുന്നത്. തമിഴിൽ 6, തനി ഒരുവൻ, അപ്പ, കൊടി, തൊണ്ടൻ, മി.ലോക്കൽ, നാടോടികള്‍2, വാള്‍ട്ടര്‍ എന്നീ സിനിമകളിലും തെലുങ്കിൽ രഗീലേ കാസി, ജണ്ട പാ കപിരാജു എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആകാശദൂത്, സ്വാമിശരണം അയ്യപ്പാ, കടമറ്റത്തച്ചൻ, ചക്രവാകം, സിന്ദൂരചെപ്പ്, കടമറ്റത്ത് കത്തനാര് എന്നീ പരമ്പരകളുടെ ഭാഗമായി മിനി സ്ക്രീനിലും എത്തിയിട്ടുണ്ട്.

അതുപോലെ സിനിമ രംഗത്ത് മറക്കാനാകാത്ത അവഗണകളും ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം മരിക്കുന്നതിന് കുറച്ച് നാൾ മുമ്പ് അദ്ദേഹം ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി-ലാൽ ജോസ് കൂട്ടുകെട്ടിലൊരുങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനാൽ പ്രൊഡക്ഷൻ കൺട്രോളര് തന്നെ വിളിച്ചിരുന്നു. അത് പ്രകാരം ഞാൻ പൊള്ളാച്ചിയിലെ ഹോട്ടലിൽ ചെന്നു. കോസ്റ്റ്യൂം ഡിസൈനര്‍ മനോജ് ആലപ്പുഴ വന്ന് വേഷം തയ്ക്കുന്നതിനുവേണ്ടി അളവെടുത്ത്. അന്ന് ഷൂട്ട് നടക്കാനിരിക്കുകായണ്. എന്നാൽ കുറച്ച് കഴിഞ്ഞ് പ്രൊഡക്ഷൻ കൺട്രോളര് എനിക്ക് വെച്ച വേഷം വേറെയാള്‍ക്ക് നൽകിയെന്നും പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് വിട്ടു.
അതെന്നെ ഒരുപാട് വിഷമിപ്പിച്ചു, ആ വേഷം വേറൊരാൾ ചെയ്യുകയും ചെയ്തു, ഈ കാര്യം പക്ഷെ ലാൽജോസ് സാർ പോലും അറിഞ്ഞിരുന്നില്ല, ഈ കാര്യം ഞാൻ ലാൽജോസ് സാറിനോട് ഒരിക്കൽ പറഞ്ഞപ്പോൾ എന്നോട് അതിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട എന്ന് പറയുകയും, ശേഷം ചാന്ത് പൊട്ട്, ക്ലാസ്മേറ്റ്സ് ഉള്‍പ്പെടെ നാലോളം സിനിമകളിൽ നല്ല വേഷങ്ങള്‍ നൽകിയെന്നും, അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കും എന്നും അന്ന് അനിൽ തുറന്ന് പറഞ്ഞിരുന്നു…..
Leave a Reply