
മമ്മൂട്ടിയോടൊപ്പം അങ്ങനെ ഒരു രംഗത്തിൽ അഭിനയിക്കണം എന്ന് സിൽക് സ്മിതയോട് പറയാൻ നാണം കാരണം അദ്ദേഹത്തിന് സാധിച്ചില്ല ! വേണു ബി നായർ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി എത്തിയ ‘അഥർവ്വം’. ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ കൂടാതെ നടൻ കെ.ബി. ഗണേഷ് കുമാർ, ചാരുഹാസൻ, പാർവ്വതി, ജയഭാരതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് പ്രദർശനത്തിനെത്തിയ അഥർവ്വം കേരളരീയ സമൂഹത്തിൽ നിലനിൽക്കുന്ന ആഭിചാരങ്ങളുടെയും ദുർമന്ത്രവാദങ്ങളെയും എടുത്ത് കാട്ടുന്നു. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. മന്ത്രയുടെ ബാനറിൽ എ. ഈരാളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചന പിക്ചേഴ്സ് റിലീസ് ആണ് വിതരണം ചെയ്തത്.
അനന്തപത്മനാഭൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്, ചിത്രത്തിൽ നടി സിൽക്ക് സ്മിതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ ഇന്നും ശ്രദ്ധ നേടുന്ന ഹിറ്റ് ഗാനങ്ങളും ഉണ്ടായിരുന്നു. മഹാകവി ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്. പുഴയോരത്ത് പൂന്തോണി എത്തീല… എന്ന ഗാനം ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നു.
മമ്മൂട്ടിയുടെ കരിയറിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത്. എന്നാൽ ചിത്രത്തിലെ പ്ര പ്രധാന രംഗത്തെ കുറിച്ച് ഥര്വ്വത്തില് ഡെന്നീസ് ജോസഫിന്റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആഭിചാര ക്രിയയ്ക്കായി സില്‍ക് സ്മിത മമ്മൂട്ടിക്ക് മുന്പില് പൂര്‍ണ നഗ്നയായി നില്ക്കുന്ന രംഗം അഥര്‍വ്വത്തിലുണ്ട്. ആ രംഗം പൂര്‍ണ മനസ്സോടെ ചെയ്യാന്‍ സില്‍ക് സ്മിത തയ്യാറായതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

വേണുവിന്റെ വാക്കുകൾ ഇങ്ങനെ, ചിത്രത്തിൽ അങ്ങനെ ഒരു രംഗം ഉണ്ടെന്ന് ഉള്ളത് നേരത്തെ സിൽക്ക് സ്മിതയോട് പറഞ്ഞിരുന്നില്ല, ശേഷം ആ സീനിനെ കുറിച്ച് സില്‍ക് സ്മിതയോട് പറയാന്‍ ഡെന്നീസിനും തനിക്കും ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെ അവതരിപ്പിക്കുമെന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത അവിടേക്ക് വന്നു. ശേഷം ഞങ്ങളോട് എന്താണ് കാര്യമെന്ന് തിരക്കി. എന്നാൽ അവരോട് അത് പറയാനുള്ള നാണം കാരണം ഡെന്നീസ്ജോസഫ് അവിടെ നിന്നും പോയി. പിന്നീട് താനാണ് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച് പറഞ്ഞതെന്നും വേണു ബി നായര്‍ പറയുന്നു. ആ സീനിനെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇത് നേരത്തെ പറയാമായിരുന്നില്ലേ എന്നാണ് സില്‍ക് ചോദിച്ചത്. അങ്ങനെ പറഞ്ഞിരുന്നു എങ്കിൽ അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു എന്നുമായിരുന്നു അവരുടെ പ്രതികരണം.
ഒടുവിൽ അവർ ആ രംഗത്തിൽ പൂര്‍ണ നഗ്നയായി തന്നെ അഭിനയിച്ചു. എന്നാൽ സില്‍ക് സ്മിതയ്ക്ക് ഒരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ അധികമാരും അവിടെ ഉണ്ടാകരുത്. സിൽക്കിന്റെ താല്പര്യ പ്രകാരം മമ്മൂട്ടി അടക്കം ഈ സീനില്‍ വളരെ അത്യാവശ്യമായവര്‍ മാത്രമേ അത് ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും വേണു പറയുന്നു.
Leave a Reply