
ഇന്നും ദിലീപിന്റെ ആ ഇന്നോവ കാറിന്റെ വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് ! അദ്ദേഹത്തിന്റെ ആ നല്ല മനസ് ആരും കാണുന്നില്ല ! ശാന്തിവിള ദിനേശ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ ആയിരുന്നു ദിലീപ്. പക്ഷെ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് അദ്ദേഹം ഇന്ന് ഏറെ പ്രതിസന്ധികളെ തരണം ചെയ്യുകയാണ്, സിനിമയിൽ നിന്നും വിട്ടുനിന്ന ദിലീപ് ഇപ്പോൾ വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെ വീണ്ടും സിനിമ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. സിനിമ രംഗത്തുനിന്നും അല്ലാതെയും ഇപ്പോഴും ദിലീപിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.
ആ കൂട്ടത്തിൽ സംവിധായകൻ ശാന്തിവിള ദിനേശ് ദിലീപിനെ തുടക്കം മുതൽ തന്നെ കാര്യമായ രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു. അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിൽ നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ ദിലീപ് സഹായിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്. ഒരിക്കൽ ദിലീപ് നായകനായി അഭിനയിച്ച ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ നടക്കുകയാണ്. എനിക്ക് അവിടെ പട്ടണം റഷീദിനെ കാണണമായിരുന്നു. എന്നാൽ സ്ഥലം പറഞ്ഞു തന്നു എങ്കിൽ കൂടിയും ഓട്ടോയിൽ പോയ എനിക്ക് ലൊക്കേഷൻ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ലൊക്കേഷനിൽ ഇന്നും കാർ വന്നു അവിടെ നിന്നും എന്നെ കൂട്ടിക്കൊണ്ടു പോയി.

കണ്ട ശേഷം തിരികെ പോരാനും ഒരു കാർ ലൊക്കേഷനിൽ നിന്നും റെഡിയാക്കി തന്നു. ആ കാറിൽ ഞാൻ ഇരിക്കുമ്പോൾ മുന്നിൽ ഡ്രൈവർ ഉണ്ട്. വേറെ രണ്ടു പേർ കൂടി വരാനും ഉണ്ട്. എന്നാൽ ആ സമയത്ത് ആ ഡ്രൈവർ പിന്നോട്ട് നോക്കാതെ തന്നെ പറഞ്ഞു. ഞങ്ങൾ നേരിട്ട് കണ്ട കൺകണ്ട ദൈവമാണ് സാർ. ആ ചെറുപ്പക്കാരൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അതിശയമായി തോന്നി. ദിലീപ് സാർ ജയിലിൽ ആയപ്പോൾ ഒരാൾ പോലും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ വരാതെ ഇരുന്നപ്പോൾ വന്ന ആൾ സാർ മാത്രമാണ്.
ഈ കാർ ദിലീപ് സാറിന്റെ കാറാണ്, അദ്ദേഹം ഈ കാർ വാങ്ങിയത് തന്നെ നടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സഹായിക്കാനാണ്, ഇ കാർ ഓടികിട്ടുന്ന വരുമാനം മുടങ്ങാതെ ആ വീട്ടിൽ ഞാൻ എത്തിക്കും, പക്ഷെ അദ്ദേഹം ജയിലിൽ കിടന്നപ്പോൾ കാർ ഓടിയതുമില്ല ആ തുക അവർക്ക് ലഭിച്ചതുമില്ല, ശേഷം അദ്ദേഹം ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം വീണ്ടും മൂന്ന് ലക്ഷം രൂപ മുടക്കി വണ്ടി പുതുക്കി പണിതുതന്നു. ഇപ്പോൾ അവർക്ക് ആ തുക കൊടുക്കാൻ കഴിയുന്നുണ്ട് ഇതുപോലെ ഒരുപാട് കാര്യണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട് എന്നും ആ ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു എന്നും ശാന്തിവിള ദിനേശ് പറയുന്നു. .
Leave a Reply