
ദിലീപിന് കരുത്തായി സുരേഷ് ഗോപിയും ! അണിയറയിൽ വമ്പൻ ഒരുക്കങ്ങൾ ! ആഘോഷമാക്കി ദിലീപ് ആരാധകർ ! കൂടുതൽ വിവരങ്ങൾ !
ഒരു സമായത്ത് മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകനായിരുന്ന ദിലീപ് ഇപ്പോൾ വ്യക്തിപരമായി നിരവധി പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമ ജീവിതത്തിൽ നിന്നും വിട്ടുനിന്നിരുന്ന ദിലീപ് ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ’വോയിസ് ഒഫ് സത്യനാഥ’ന്റെ രണ്ടാം ഷെഡ്യൂള്‍ ഇപ്പോൾ മുംബയില്‍ പുനരാരംഭിച്ചിരുന്നു, ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഫാൻസ്പേജുകളിൽ വൈറലായി മാറിയിരുന്നു. അതുമാത്രമല്ല വോയിസ് ഒഫ് സത്യനാഥനിൽ ബോളുവുഡിൽ നിന്നും നടൻ അനുപംഖേർ എത്തുന്നുണ്ട് എന്ന വാർത്തയും പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ രാമലീലക്ക് ശേഷം ദിലീപും അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഏറെ ശ്രദ്ധനേടുന്നത്. അഞ്ചു വർഷത്തിന് ശേഷം ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുന്ന ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. അതുമാത്രമല്ല ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ഉണ്ടായേക്കും എന്ന വാർത്ത വന്നിരുന്നു.

ഇപ്പോഴിതാ ആ താരം വേറെ ആരുമല്ല അത് നടൻ സുരേഷ് ഗോപി ആണെന്നുള്ള വാർത്തയാണ് എത്തുന്നത്. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരൻ അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും. ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണയാണ് ദിലീപ് അരുൺ ഗോപി ചിത്രത്തിന് വേണ്ടിയും തിരക്കഥ തയ്യാറാക്കുന്നത്. നായികയായി തമന്നയും എത്തുന്നു എന്നും വാർത്തയുണ്ട്. കൂടാതെ ഈ ചിത്രത്തിൽ നായികയായി കാവ്യാ മാധവനും എത്തണം എന്നാണ് ആരാധകരുടെ ആവിശ്യം. സിനിമ ലോകത്ത് ഇനി വരാൻ പോകുന്നത് ദിലീപിന്റന്റെ കാലമാണ് എന്നും ഫാൻസുകാർ അവകാശപ്പെടുന്നു..
Leave a Reply