
രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം ! എന്റെ സ്വന്തം ജേഷ്ടൻ ! തന്റെ ഇച്ചാക്കക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ ! വീഡിയോ വൈറൽ !
ഇന്ന് മലയാളികളുടെ സ്വന്തം മമ്മൂക്കക്ക് ജന്മദിനമാണ്. അദ്ദേഹം ഇന്ന് തന്റെ എഴുപത്തി ഒന്നാമത് പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. ലോകമെങ്ങും നിന്നും അദ്ദേഹത്തിന് ആശംസാപ്രവാഹമാണ് ലഭിക്കുന്നത്. താരങ്ങളും ആരാധകരും സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും അദ്ദേഹത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ്. ആ കൂട്ടത്തിൽ ഇപ്പോഴിതാ മോഹൻലാൽ തന്റെ ഇച്ചാക്കക്ക് പതിവുപൊലെ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകാണ്.
മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവുകൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, എന്റെ ഇച്ചാക്ക എനിക്ക് വല്യേട്ടനാവുന്നത് അങ്ങനെയൊക്കെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ് അദ്ദേഹം.
ഞങ്ങൾ രണ്ടുപേരും ഏകദേശം ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും എനിക്ക് അദ്ദേഹം ജ്യേഷ്ഠനാണ്, അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക എന്നത് നിസാരകാര്യമല്ല. ജന്മനാളിൽ എൻ്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.’ മോഹൻലാൽ വീഡിയോയിൽ പറയുന്നു…

സുരേഷ് ഗോപിയും മമ്മൂക്കക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു, ‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇക്ക’ എന്നാണ് സുരേഷ് ഗോപി കുറിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂക്കക്ക് ആശംസകൾ നേർന്നിരുന്നു. പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. അതുപോലെ തന്നെ മമ്മൂക്കയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് രമേശ് പിഷാരടി പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. മമ്മൂക്കയെ ദൂരെ നിന്ന് കാണുന്ന പയ്യൻ കാണുന്ന ഒരു പയ്യൻ മൊബൈൽ ക്യാമറയിൽ അദ്ദേഹത്തിൻ്റെ വീഡിയോ പകർത്തിക്കൊണ്ട് സൈക്കിളിൽ പായുന്നതിൻ്റെ വീഡിയോയാണ് രമേശ് പിഷാരടി പങ്കുവെച്ചത്.
കാറിൽ വരുന്നത് മമ്മൂക്കയാണ് എന്നറിഞ്ഞ കുട്ടി ആരാധകൻ തന്റെ ഫോൺ ക്യാമറ ഓൺ ആക്കിവെച്ചുകൊണ്ട് വീഡിയോ എടുത്തുകൊണ്ട് കാറിന് മുന്നിൽ പോകുന്നതും കാർ അടുത്തെത്തുമ്പോൾ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് കുട്ടി ആരാധകനെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
Leave a Reply