
‘പൃഥ്വിരാജിൽ നിന്നും ആ നന്ദി ഞാൻ പ്രതീക്ഷിക്കുന്നില്ല’ ! സാറിനെ എനിക്ക് സഹായിക്കാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്ന് പറഞ്ഞ് കരഞ്ഞൊരു നടനുണ്ടായിരുന്നു ! വിനയൻ പറയുന്നു !
ഏറെ നാളത്തെ ഇടവേളക്ക് ശേഷം വിനയൻ എന്ന സംവിധയകന്റെ ഒരു വിജയഗാഥ കൂടി ഇപ്പോൾ മലയാളികൾ പാടുകയാണ്. സിനിമ രംഗത്ത് ഒട്ടനവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് വിജയം കൈവരിച്ച ആളുകൂടിയാണ് വിനയൻ, സിനിമ രംഗത്ത് സംഘടനാപരമായ പ്രശ്നങ്ങൾ നേരിട്ട വിനയൻ ആ കാരണം കൊണ്ടുതന്നെ അദ്ദേഹത്തെ സിനിമ ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു. ആ സമയത്ത് തന്നെയാണ് നടൻ പൃഥ്വിരാജൂം സിനിമയിൽ വിലക്ക് ഏർപ്പെട്ടിരുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചെല്ലാം വിനയൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
വിനയന്റെ വാക്കുകൾ ഇങ്ങനെ, അന്ന് പൃഥ്വിരാജിന് വിലക്ക് ഏർപെടുത്തിയപ്പോൾ അയാളെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഞാനായിരുന്നു, വിലക്ക് നിലനിൽക്കെ തന്നെ രാജുവിനെ നായകനാക്കി അത്ഭുത ദ്വീപ് എന്ന പുറത്തിറക്കുകയും അത് വൻ വിജയമാകുകയുമായിരുന്നു. എന്നാൽ വർഷങ്ങളോളും തനിക്ക് അത്തരത്തിൽ ഒരവസ്ഥ നേരിടേണ്ടി വന്നപ്പോൾ പൃഥിരാജിന്റെ ഭാഗത്ത് നിന്നും പരസ്യമായ പിന്തുണ ഉണ്ടായിരുന്നില്ല, എന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ വിനയൻ..
അന്ന് ഞാൻ കൊടുത്ത ആ പിന്തുണ അതുപോലെ തിരിച്ചു കിട്ടില്ല. നമ്മൾ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. അവരൊക്കെ ഇന്ന് വലിയ ആളുകളാണ്, കോടികൾ വരുമാന ഉള്ളവർ, ഇവരുടെ ലെവലിലേക്കെത്തുമ്പോൾ ലൈഫ് സ്റ്റെെൽ തന്നെ മാറുകയല്ലേ. പണ്ട് നമ്മുടെ കൂടെ നിന്ന ഒരാളെന്ന നിലയ്ക്ക് ഇയാൾക്ക് വേണ്ടിയിട്ട് നമ്മളെന്തിനാണ്, അല്ലെങ്കിൽ എല്ലാ ബഹുമാനത്തോടെയും കൂടി ഇദ്ദേഹത്തിന് വേണ്ടി നമ്മളെന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് ചോദിക്കാമല്ലോ.

നമ്മൾ ഒരിക്കലും അങ്ങനെ ഒന്നും പ്രതീക്ഷിക്കരുത്, അത് പ്രത്യേകിച്ചും ഈ സിനിമ ഫീൽഡിൽ, ഇവിടെ നമ്മൾ മാനുഷികപരിഗണന എന്ന വാക്കുപോലും ഈ രംഗത്തെ നിഘണ്ടുവിൽ ഇല്ല. എന്റെ മോശം സമയത്ത് ഇവരാരും എന്നെ സഹായിച്ചില്ല എന്ന ഒരു പരിഭവവും പരാതിയും എനിക്ക് ഇല്ല. പക്ഷെ എന്റെ അവസ്ഥയിൽ വിഷമിച്ച ഒരു നടൻ ഇണ്ടായിരുന്നു, മണി….. ഒരിക്കൽ മദ്രാസിൽ വെച്ച് ഞാൻ മണിയെ കണ്ടപ്പോൾ എന്നെ കണ്ട് അവൻ ഓടി ഒളിച്ചു. അങ്ങനെ അവനെ തേടിപ്പിടിച്ച് ആ മുറിയിൽ എത്തിയപ്പോൾ അവൻ പൊട്ടിക്കരയുകരയുകയിരുന്നു.
എന്നിട്ട് അവൻ എന്നോട് പറഞ്ഞു, സാറിനെപ്പോലെ ഒരാളെ ഇങ്ങനെ ചെയ്യുമ്പോൾ, അതിനെതിരെ പരസ്യമായിട്ട് ഒരു പ്രസ് മീറ്റ് നടത്താനോ സാറിന്റെ കൂടെ നിൽക്കാനോ എനിക്ക് പറ്റുന്നില്ല. സാറിന് എന്തെങ്കിലും സാമ്പത്തിക പ്രശ്നം ഉണ്ടെങ്കിൽ സാറിന് വേണ്ടി ഞാനൊരു കാസറ്റിറക്കാം എന്ന് പറഞ്ഞു. പിന്നേ, നിന്റെ കാസറ്റ് കൊണ്ട് വേണോ ഞാൻ ജീവിക്കാൻ, ഞാനിവിടെ പാലാരിവട്ടത്ത് എന്തെങ്കിലും ജോലി ചെയ്യും, എന്ന് ഞാൻ തമാശയ്ക്ക് പറഞ്ഞു. അയാളൊരു ശുദ്ധനായ മനുഷ്യനായിരുന്നു. അയാൾ ഉള്ളിൽ വിങ്ങിപ്പൊട്ടുക ആയിരുന്നു എന്നും വിനയൻ ഓർക്കുന്നു….
Leave a Reply