
‘അനുഭൂതി’ എന്ന സിനിമയിൽ സുരേഷ് സാറിനൊപ്പം പ്രണയ രംഗം ചെയ്യാൻ എനിക്ക് കുറച്ച് മടി ആയിരുന്നു ! പക്ഷെ അദ്ദേഹത്തിനെ ആ വാക്ക്…. ! ഖുശ്ബു പറയുന്നു !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ അടക്കിവാണ താര റാണി ആയിരുന്നു ഖുശ്ബു. മലയാള സിനിമയിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്ന ഖുശ്ബു ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. മലയാളത്തിലെ നടന്മാരിൽ ഖുശ്ബു ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത് സുരേഷ് ഗോപിക്ക് ഒപ്പമാണ്, അതുകൊണ്ട് തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ തന്റെ ഇഷ്ട നായകനെ കുറിച്ച് ജനനായകൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ ഖുശ്ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നു.
ഞങ്ങളുടെ സൗഹൃദം യാദവം എന്ന സിനിമ മുതൽ തുടങ്ങിയതാണ്. അത് ഇന്ന് ഈ നിമിഷംവരെയും തുടരുന്നു. അന്ന് മുതൽ ഇപ്പോവരെയും തിരുവനന്തപുരത്ത് വന്നിട്ട് വീട്ടിൽ ചെന്നില്ലെങ്കിൽ അദ്ദേഹം കൊല്ലും. വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളത്. എനിക്ക് ഫോണിൽ വിളിച്ച് സംസാരിക്കാം. ഞാൻ തിരുവന്തപുരത്ത് വന്നാൽ അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുക. അദ്ദേഹത്തിന്റെ ഭാര്യയുമായും, മക്കളുമായും വളരെ നല്ല സൗഹൃദമാണ്.

അതുമാത്രമല്ല എന്റെ മകളും, അദ്ദേഹത്തിന്റെ മകളും പഠിച്ചത് ലണ്ടനിൽ ആണ്, അവർ രണ്ടുപേരും വളറെ അടുത്ത സുഹൃത്തുക്കളാണ്. യാദവം ചെയ്യുമ്പോൾ എനിക്ക് മലയാളം തീരെ അറിയില്ല. അദ്ദേഹം എന്നെ സഹായിച്ചു. ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദം ഉണ്ടായി. സുരേഷേട്ടന് ദേഷ്യം വന്നാലും വളരെ പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും. അങ്ങനെ തന്നെ ദേഷ്യം പോവുകയും ചെയ്യും. എന്ത് സംസാരിച്ചാലും ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുക. ചുമ്മാ നമ്മളെ സന്തോഷിപ്പിക്കാൻ സംസാരിക്കില്ല. അത് ആളുകളിൽ അപൂർവമായി കാണുന്ന ഗുണമാണ്.
അദ്ദേഹം ഒരു തുറന്ന ഹൃദയം ഉള്ളയാളാണ്, തന്റെ വെെകാരികത ഒളിച്ചു വെക്കാൻ അദ്ദേഹത്തിനറിയില്ല. വളരെ സത്യസന്ധനുമാണ്. ഇപ്പോൾ മാത്രമല്ല വളരെ നാളുകൾക്ക് മുമ്പേ അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിനെ പറ്റി അദ്ദേഹം അധികം സംസാരിക്കാറില്ല, അതുപോലെ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച അനുഭൂതി എന്ന സിനിമയിലൊരു റൊമാന്റിക് സീൻ ഉണ്ടായിരുന്നു, അത് ചെയ്യുമ്പോൾ എനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പക്ഷെ സുരേഷ് സാർ അത് മനസിലാക്കി അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി, ഖുശ്ബു പറഞ്ഞു. ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ റിലീസ് ചെയ്ത സിനിമ. ചിത്രം സൂപ്പർഹിറ്റായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി കേസന്വേഷണ ഉദ്യോഗസ്ഥനായി ബിഗ് സ്ക്രീനിലെത്തിയത്
Leave a Reply