
കുറച്ചും കൂടി നല്ല വസ്ത്രം കൊടുത്തുകൂടെ എന്ന് പറഞ്ഞ് അന്ന് നയൻസ് അവരുമായി വഴക്ക് ഉണ്ടാക്കിയിരുന്നു ! മിത്രയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മിത്ര കുര്യൻ. നടിയുടെ കരിയറിൽ തന്നെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം സിദ്ദിഖ് സംവിധാനം ചെയ്ത് ചിത്രം ബോഡിഗാർഡ്സ് ആയിരുന്നു. അതീ ചിത്രം തമിഴിലും മിത്ര തന്നെയാണ് ചെയ്തിരുന്നത്. ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രം നായികയോളം പ്രാധാന്യം ഉള്ള വേഷം തന്നെയായിരുന്നു.. ആ ചിത്രത്തിന്റെ വിജയം മിത്രയെയും പ്രശസ്തിയിൽ എത്തിച്ചു. പക്ഷെ അതിനു ശേഷവും പറയത്തക്ക മികച്ച വേഷങ്ങളൊന്നും താരത്തെ തേടി വന്നിരുന്നില്ല.
വിവാഹത്തോടെയാണ് മിത്ര സിനിമ ലോകത്തുനിന്നും വിടപറഞ്ഞത്. ആറു വർഷങ്ങൾക്ക് ശേഷം ഇപ്പോൾ സീരിയലിലൂടെ വീണ്ടും അഭിനയ രംഗത്ത് തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോൾ ഒരു മകനുണ്ട്, അവനെ പിരിഞ്ഞ് തനിക്കും തന്നെ പിരിഞ്ഞ് അവനും കഴിയാൻ കഴിയാത്തത് കൊണ്ടാണ് ഇപ്പോൾ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാത്തത് എന്നും മിത്ര പറയുന്നു. സിനിമയിൽ എന്തുകൊണ്ടാണ് തനിക്ക് നല്ല അവസരങ്ങൾ ലഭിക്കാതിരുന്നത് എന്ന് മിത്ര തുറന്ന് പറഞ്ഞിരുന്നു, സിനിമാ മേഖലയെന്നാല്‍ അഡ്ജസ്റ്റ്മെന്റുകളുടെ ലോകമാണെന്ന് ഇതിനു മുമ്പും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. പലരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു മുന്നിലും പലതിനും വഴങ്ങേണ്ടിയും വരും. അതിനാല്‍ തന്നെ ധാരാളം സ്ത്രീകളാണ് സിനിമ രംഗത്ത് ഷൂഷണം ചെയ്യപ്പെടുന്നത്.

അത്തരം കാര്യങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്നത് കൊണ്ട് തന്നെ ഒരുപ പരിധിവരെ തനിക്ക് നല്ല അവസരങ്ങൾ ലഭിക്കാതിരിക്കാൻ കാരണമായി എന്നും മിത്ര പറയുന്നു. സിനിമ രംഗത്ത് ‘പലപ്പോഴും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടിവരും. എന്നാല്‍ താന്‍ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വന്തം ശരീരവും വ്യക്തിത്വവും അടിയറവുവെയ്ക്കാന്‍ തയ്യാറാകാതെയിരുന്നതോടെയാണ് അവസരങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയത്’ എന്നുമാണ് മിത്ര പറഞ്ഞിരുന്നു.
ബോഡിഗാർഡ് എന്ന സിനിമയിൽ തനിക്ക് ഒപ്പം അഭിനയിച്ച നയൻതാരയെ കുറിച്ചും മിത്ര പറയുന്നുണ്ട്, ബോഡിഗാർഡിന്റെ സമയത്ത് ഞങ്ങൾ തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. അന്ന് എനിക്ക് വേണ്ടി തന്നിരുന്ന വസ്ത്രങ്ങള്‍ കണ്ട് ഇതെന്താ ഇങ്ങനെ, കുറച്ച് നല്ല കോസ്റ്റിയൂം കൊടുത്തൂടേ എന്നൊക്കെ ചോദിക്കുമായിരുന്നു. ഭാസ്ക്കര്‍ ദ റാസ്ക്കലിന്റെ സെറ്റില്‍ വെച്ചാണ് പിന്നീട് നയന്‍താരയെ കണ്ടത്. അന്ന് വിശേഷങ്ങളൊക്കെ പങ്കുവെച്ചിരുന്നു.
ഒരു മുൻ നിര നായിക എന്നതിലുപരി അവർ വളറെ നല്ലൊരു മനസിന് ഉടമ കൂടിയാണ് എന്നും മിത്ര പറയുന്നു. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത ആളാണ് എന്നും മിത്ര പറയുന്നു. 1989 ല്‍ പെരുമ്പാവൂരാണ് താരം ജനിച്ചത്. ദല്‍മാ എന്നാണ് മിത്രയുടെ യഥാര്‍ത്ഥ പേര്. ബേബിയുടെയും കുരിയന്റെയും മൂത്തമകളായി ആണ് താരം ജനിച്ചത്. താരത്തിന് ഡാനി എന്നുപേരുള്ള ഒരു ഇളയ സഹോദരനും ഉണ്ട്. ബി ബി എ ആണ് മിത്രയുടെ വിദ്യാഭ്യാസം.. വില്യം ഫ്രാന്‍സിസിനെ മിത്ര വിവാഹം ചെയ്യുന്നത് 2015 ലാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത് ഇദ്ദേഹം ഒരു മ്യൂസിക് ഡിറക്ടറാണ്.
Leave a Reply