
മമ്മൂക്ക ഓടിവന്ന് കെട്ടിപിടിച്ച് ‘നീ തകര്‍ത്തടാ’ പറയാൻ വാക്കുകൾ ഇല്ല, എന്ന് പറഞ്ഞുകൊണ്ട് ചേർത്ത് പിടിക്കുകയാണ് ചെയ്തത് ! ജയറാം പറയുന്നു !
ജയറാം എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാൾ തന്നെ ആയിരുന്നു, പക്ഷെ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, പരാജയങ്ങൾ നിത്യ സംഭവമായി മാറിയപ്പോൾ അദ്ദേഹം സിനിമയിൽ നിന്ന് തന്നെ ഏറെക്കാലം വിട്ടുനിന്നു. എന്നാൽ മറ്റു ഭാഷകളിൽ അദ്ദേഹം മികച്ച സിനിമകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ സൂപ്പർ ഹിറ്റായി മാറിയ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ വളരെ മികച്ചൊരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
എവിടെ നിന്നും അദ്ദേഹത്തിന് ഇപ്പോൾ അഭിനന്ദനങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്, ആ കൂട്ടത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ ജയറാം അവതരിപ്പിച്ച ചെറിയ മിമിക്രിയുടെ വീഡിയോ ആണ് ജനഹൃദയങ്ങൾ ഏറ്റെടുത്തത്. അദ്ദേഹം വേദിയിൽ സംവിധായകൻ മണിരത്നം സാറിനെ ഇമിറ്റേറ് ചെയ്ത് കാണിക്കുകയാണ്, രജനികാന്ത്, പ്രഭു, ഐഷ്വര്യ റായി, കാർത്തി, തൃഷ, എ ആർ റഹ്മാൻ തുടങ്ങി നിരവധി പ്രമുഖൻ ജയറാമിന്റെ ഈ വീഡിയോ കണ്ട് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരെ വരുന്ന ദൃശ്യങ്ങൾ ആ വിഡിയോയിൽ കാണാം…

ജയറാം എന്ന നടന്റെ ജനപ്രീതിക്ക് ഇവിടെ ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ആ വീഡിയോ ആരാധകർ ഏറ്റെടുത്തത്. നിരവധി പ്രമുഖർ വരെ ആ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹത്തെ അഭിനന്ദിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ആ വീഡിയോക്ക് ശേഷമുള്ള കാര്യങ്ങൾ പറയുകയാണ് ജയറാം. വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക.
അദ്ദേഹം എന്നെ കണ്ടതും ഓടിവന്ന് കെട്ടിപിടിച്ച് ‘തകര്‍ത്തടാ’, തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു’ എന്ന് പറഞ്ഞു. അല്‍പ്പം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രോജക്ടറില്‍ ഇത് തന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നത്. മണിരത്നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക എന്നാണ് ജയറാം പറയുന്നത്. അതുപോലെ ഐഷ്വര്യ റായി, അപ്പോൾ തന്നെ ഓടിവന്ന് പറഞ്ഞിരുന്നു, ജയറാം വളരെ നന്നായി ചെയ്തു, ഒരുപാട് ഇഷ്ടപ്പെട്ടു എന്ന്. ഞാൻ ആരെ കണ്ടാലും അവർ അറിയാതെ അവരെ നോക്കി പടിക്കുമെന്നും അത് അങ്ങനെ ശീലമായി പോയി എന്നും അദ്ദേഹം പറയുന്നു.
Leave a Reply