
മറ്റു നായികമാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത അത്ര ഉയരങ്ങളിലേക്ക് കുതിച്ച് നയൻതാര എന്ന ലേഡി സൂപ്പർ സ്റ്റാർ ! പുതിയ സന്തോഷം ഏറ്റെടുത്ത് ആരാധകർ !
നായകന്മാർ അരങ്ങു വാണ സിനിമ ലോകത്ത് ഒരു നായിക അതുക്കും മേലെ പോകുന്നത് വളരെ അപൂർവമായി മാത്രം നടക്കുന്ന ഒരു കാര്യമാണ്. ഒരു തിരുവല്ല സ്വദേശിനി ആയ ഡയാന കുര്യൻ എന്ന സാധാരണ പെൺകുട്ടി, പഠനത്തിൽ കേമിയായ അവൾ പഠിച്ച് ഒരു സി എ കാരി, ആകണം എന്ന് ആഗ്രഹിച്ചു, വളരെ പ്രതീക്ഷിതമായി ഒരു മാഗസീനിന്റെ കവർ ചിത്രമായി എത്തുകയും അത് അവളുടെ ഭാവി ജീവിതം തന്നെ മാറ്റി മറിക്കുക ആയിരുന്നു. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ അദ്ദേഹം മനസ്സിനക്കരെ എന്ന സിനിമയിലേക്ക് നായിക ആക്കാൻ ആ കവർ ഫോട്ടോയിൽ കണ്ട പെൺകുട്ടിയെ തിരക്കി പോകുകയും.
അഭിനയിക്കാൻ താല്പര്യമില്ല, ബന്ധുക്കൾക്ക് അത് ഇഷ്ടമല്ല എന്ന് പറഞ്ഞുപോയ ആ കുട്ടിക്ക് ആത്മ ധൈര്യം കൊടുത്ത് സിനിമയിൽ എത്തിച്ചത് സത്യൻ അന്തിക്കാട് തന്നെയാണ്. ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന സൗത്തിന്ത്യൻ സിനിമ ലോകത്ത് താര റാണിയായി വാഴുന്ന നയൻതാര…. ഇപ്പോഴിതാ നയൻതാരയുടെ അസ്ഥിയുടെ പുതിയ റിപ്പോർട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 182 കോടിയില്‍ അധികമാണ് നടിയുടെ ആസ്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെന്നി,ന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍താര. 20 ദിവസത്തേക്ക് 20 കോടിയാണ് താരം വാങ്ങുന്നത്. ഹൈദരാബാദിലും ചെന്നൈയിലുമായി അപ്പാര്‍ട്ട്മെന്റുകളും ആഡംബര ഭവനങ്ങളും നടിയുടെ പേരിലുണ്ട്. അടുത്തിടെ ഒരു സ്വകാര്യ ജെറ്റും താരം വാങ്ങിയിരുന്നു. അതുപോലെ വെറും അഞ്ച് മിനിറ്റ് ദൈർഹ്യമുള്ള പരസ്യ ചിത്രങ്ങൾക്ക് പോലും അഞ്ച് കോടിയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നത്.
അതുമാത്രമല്ല തന്റെ ഭർത്താവ് വിഘ്നേശ് ശിവനും ഒത്ത് അടുത്തിടെ ഒരു സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചിരുന്നു. ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് താരത്തിന്റെ റൗഡി പിക്ചേഴ്സ്. കൂടാതെ നിരവധി കാറുകളും നയന്സിനുണ്ട്. 1.76 കോടി വരുന്ന ഫോര്‍ഡ് എന്‍ഡേവര്‍, ബിഎംഡബ്ല്യൂ 7 സീരിസിലെ കാര്‍, 88 ലക്ഷം രൂപ വരുന്ന മെര്‍സിഡസ് ജിഎല്‍എസ്, 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാര്‍ അടക്കം നയന്‍താരയ്ക്കുണ്ട്. പല പ്രമുഖ ബ്രാൻഡുകളും എത്ര കോടി മുടക്കിയും തങ്ങളുടെ പരസ്യത്തിന് നയൻതാരയെ എത്തിക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട് എങ്കിലും, അത്തരം കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന താരം കൂടിയാണ് നയൻതാര.
Leave a Reply