
കടുക് പത്രത്തിന് വരെ പൂട്ടുണ്ടോ എന്ന സംശയം ഉണ്ടാക്കുന്ന വീടുകൾ ഇന്നും ഉണ്ട് ! വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ വ്യക്തിത്വം അടിയറവ് പറയരുത് ! കുറിപ്പ് !
ഗാർഹിക പീഡനങ്ങൾ ഇന്നത്തെ ഈ കാലഘട്ടത്തിലും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു എന്നതിന് തെളിവാണ് ദിനം പ്രതി നമ്മളെ തേടി എത്തുന്ന നിരാലബരായ പെൺകുട്ടികളുടെ ആത്മഹത്യ വാർത്തകൾ. കഴിഞ്ഞ ദിവസം മകന്റെ ഭാര്യയെയും കുഞ്ഞിനേയും പുറത്ത് നിർത്തിയ അമ്മായിയമ്മയെ നമ്മൾ കണ്ടിരുന്നു. ഒരു ദിവസം മുഴുവൻ അവർ അതേ നിൽപ്പ് അവിടെ നിന്നെങ്കിലും അവരുടെ മനോവികാരത്തിന് ഒരു മാറ്റവും വന്നില്ല എന്നതും അതിശയകരം, ആ വാർത്തക്ക് താഴെ ചിലരെങ്കിലും ഇപ്പോഴും ഇങ്ങനെ ഉള്ള വീടുകൾ ഉണ്ടോ എന്ന്.. എന്നാൽ ഇതല്ല അതിനും അപ്പുറം നാടകകുന്ന വീടുകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ട് അഞ്ജലി ചന്ദ്രൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മകന്റെ ഭാര്യയെ വീട്ടിൽ നിന്നും ഇറക്കി വിട്ടു നാട്ടുകാരെ അറിയിച്ചു സ്വന്തം പേര് ചീത്തയാകും എന്ന ഒറ്റ കാരണം കൊണ്ട് ആ ആഗ്രഹം ഉള്ളിൽ തന്നെ ഒതുക്കുന്നു അമ്മായി അമ്മമാരും നമുക്ക് ചുറ്റുമുണ്ട്, അതുപോലെ അടുക്കള വരെ പൂട്ടി വയ്ക്കുന്ന ആളുകളുണ്ട്. ഭർത്താവ് നാട്ടിൽ ഇല്ലാത്ത സമയത്ത് മകന്റെ ഭാര്യ കുളിക്കാൻ വൈകുന്നേരം പുറത്തു ഇറങ്ങിയാൽ രാത്രി വരെ അവളെ പുറത്തുനിർത്തി വാതിൽ പൂട്ടി ടിവി കാണുന്ന വീട്ടുകാർ ഉണ്ട്. അടുക്കള എന്റെ മാത്രം സ്വന്തമാണ് എന്ന്]ചിന്തിച്ച് മിക്ക സാധനങ്ങളും പൂട്ടി വച്ച് അവളൊന്നു കഷ്ടപ്പെടുന്നത് മനസ്സിൽ എങ്കിലും കണ്ടു ആസ്വദിക്കുന്ന സൈക്കോ മനുഷ്യരുള്ള വീടുകൾ ഉണ്ട്.

മരുമകൾ വെച്ച കറിയുടെ കുറ്റം നാട്ടുകാരോടും കുടുംബക്കാരോടും ആവേശത്തോടെ പറയുന്നതും ഒരു സന്തോഷം, ഇനി അഥവാ മരുമകളുടെ കറിക്ക് സ്വന്തം മകനും ഭർത്താവും നല്ല അഭിപ്രായം പറഞ്ഞതിന് നെഞ്ചുവേദന വരുന്ന വേറെ ചിലരുണ്ട്. ഇത് നിന്റെ വീടാണ് എന്ന് മധുരമായി പറഞ്ഞു മറ്റു റൂമുകളിൽ കയറാതെ ഇരിക്കാൻ മുറികൾ പൂട്ടുന്ന വേറെ ചിലർ. എന്നിട്ട് സ്വന്തം ബെഡ് റൂം പൂട്ടി പുറത്തുപോവാൻ സമ്മതിക്കാതെ, അവരു പുറത്ത് പോയാൽ റൂം മുഴുവൻ അരിച്ചു പെറുക്കുന്ന അസുഖം കൂടെ ഉളളവർ.
എന്തിന് അതികം കടുക് പാത്രത്തിന് വരെ പൂട്ടുണ്ടോ എന്ന് സംശയിക്കുന്ന വീടുകൾ ഇന്നുമുണ്ട്. പങ്കാളിയുടെ കൂടെ അറിവോടെ വിവാഹശേഷം പെൺകുട്ടിയെ സംഘം ചേർന്ന് ആക്രമിക്കുന്ന വീട്ടുകാർക്കു പഞ്ഞമില്ലാത്ത നാടായത് കൊണ്ടാണ് ആ,ത്മ,ഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം ദിനം പ്രതി വലുതാവുന്നത്. എന്ത് വന്നാലും വിട്ടു കൊടുക്കൂ, അവരൊക്കെ അങ്ങനെയാണ് അവരെ മാറ്റാൻ നമ്മളെ കൊണ്ട് ആവില്ല എന്നൊക്കെ പറഞ്ഞു പെൺകുട്ടികളെ ഉപദേശിക്കാൻ വരുന്ന അഭ്യുദയകാംക്ഷികളെ പോലെ ബോറന്മാർ വേറെ ഇല്ല. എന്ത് വന്നാലും ഭർതൃ വീടിനു അനുസരിച്ചു അവരുടെ തോന്നിവാസങ്ങൾക്ക് അനുസരിച്ചു സ്വന്തം വ്യക്തിത്വം മാറ്റി എഴുതേണ്ട ഒരു ബാധ്യതയും അവരുടെ വീട്ടിലേക്കു വിവാഹം കഴിച്ചു വന്നു എന്നതിന്റെ പേരിൽ പെൺകുട്ടികൾക്കു ഇല്ല എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
Leave a Reply