ഇങ്ങനെ അന്യ ഭാഷകളിൽ അവസരങ്ങൾക്ക് വേണ്ടി കാത്തുനിൽക്കേണ്ട ആളല്ല ജയറാം ! ആ പിണക്കം മാറ്റാൻ ആരെങ്കിലും ഒന്ന് മുൻ കൈയെടുത്താൻ തീരുന്ന പ്രശ്നമേ അവർക്കിടയിൽ ഉള്ളു !

ജയറാം എന്ന നടൻ നമ്മളുടെ സുതഃർ സ്റ്റാറുകളിൽ ഒരാൾ തന്നെയാണ്, പക്ഷെ തുടർച്ചയായ പരാജയം അദ്ദേഹത്തെ മലയാള സിനിമയിൽ നിന്നും മാറിനിൽക്കാൻ പ്രേരിപ്പിച്ചു. മലയാളത്തിൽ നിന്നും അകന്ന അദ്ദേഹം മറ്റു ഭാഷകളിൽ ചെറിയ വേഷങ്ങളിൽ പോലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെ മലയാള സിനിമയിൽ നിന്നും പൂർണ്ണമായും ജയറാമിന്റെ പേര് മാഞ്ഞുപോയതുപോലെ തോന്നിപ്പിക്കുന്നു. ജയറാം എന്ന നടന്റെ കരിയറിൽ മികച്ച ചിത്രങ്ങൾ സമ്മാനിച്ചത് രാജസേനൻ എന്ന സംവിധായകനാണ്. പക്ഷെ ഇവർക്ക് ഇടയിൽ പിന്നീട് പിണക്കം ഉണ്ടാകുകയും, ഈ കൂട്ടുകെട്ട് പിരിയുകയുമായിരുന്നു.

ഈ വേർപിരിയാൻ അദ്ദേഹത്തിന്റെ കരിയറിനെ കാര്യമായി ബാധിച്ചിരുന്നു. ഇരുവരും അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു മധുചന്ദ്രലേഖ. ആ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഉർവശി, മംമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ബോക്സ് ഓഫീസിൽ ഉൾപ്പടെ വൻ നേട്ടമാണ് കൊയ്തത്. രഘുനാഥ് പാലേരി തിരക്കഥ എഴുതിയ ചിത്രം നിർമ്മിച്ചത് സമദ് മങ്കട ആയിരുന്നു. ഇപ്പോഴിതാ ഇവരെ കുറിച്ച് നിർമാതാവ് സമദ് മങ്കട പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മധുചന്ദ്രലേഖയ്ക്ക് മുൻപ് തന്നെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

സത്യത്തിൽ നിങ്ങളെ പോലെ തന്നെ അവക്ക് ഇടയിൽ എന്താണ് ശെരിക്കുള്ള പ്രശ്നമെന്ന് എനിക്കറിയില്ല. എങ്കിലും അവർക്ക് രണ്ടുപേർക്കുമിടയിൽ എന്തോ ഒരു കരട് ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഉള്ള ആ സമയത്തും അവരെ വീണ്ടും അവരെ കൂട്ടിയോജിപ്പിക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. അങ്ങനെ ഉർവശിയും ആ ടീമിലേക്ക് വന്നു. അവർ എല്ലാവര്ക്കും ഇടയിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത്.

പക്ഷെ അത് അത്ര കാര്യമുള്ള കാര്യം ഒന്ന് ആണെന്ന് തോന്നിയിരുന്നുമില്ല, ഒരുപക്ഷെ ആരെങ്കിലും ഒന്ന് കൂട്ടിയോജിപ്പിച്ചാൽ തീരുന്നതായിരുന്നു ആ പ്രശ്‌നങ്ങൾ. അപ്പോൾ രഘുനാഥ് പാലേരിയും ഞങ്ങളും ഒക്കെ ഉണ്ടായിരുന്നല്ലോ. അപ്പോൾ സംസാരിച്ചു റെഡിയാക്കി. രാജസേനൻ തന്നെയാണ് ജയറാമിനെ വിളിച്ചത്. എല്ലാ കാര്യങ്ങളും പറഞ്ഞതും, പക്ഷെ ആ സിനിമക്കുവേണ്ടി അവർ ഒന്നിച്ചു എങ്കിലും അതിനു ശേഷം പഴയത് പോലെ തന്നെ ആയിരുന്നു ഇരുവരും.

അതുപോലെ ജയറാമിനെ പോലെ ഒരു നടനിൽ നിന്നും മറക്കാൻ കഴിയാത്ത ഒരു അനുഭവവും തനിക്ക് ഉണ്ടായെന്നും അദ്ദേഹം പറയുന്നു, ആ സിനിമക്ക് അദ്ദേഹം പ്രതിഫലം ഒന്നും ഡിമാൻഡ് ചെയ്തിരുന്നില്ല, ആ സമയത്ത് അദ്ദേഹത്തെ പോലെ നടന് ഇത്രവേണം എന്ന് ധൈര്യമായി ചോദിക്കാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്തില്ല, ശമ്പളം നോക്കാതെയാണ് അദ്ദേഹം ജോലി ചെയ്തത്. ശമ്പളത്തിന്റെ കാര്യത്തിൽ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന് കൊടുത്തത് പോലും എനിക്ക് ഓർമയില്ല എന്നും സമദ് പറയുന്നു. ഇങ്ങനെ അന്യഭാഷയിൽ ഒതുങ്ങി പോകേണ്ട ആളല്ല ജയറാം എന്നും അദ്ദേഹത്തിന് മികച്ച അവസരങ്ങൾ മലയാളത്തിൽ ഉണ്ടാകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും ആരാധകർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *