
നമ്മൾ ഒരുമിച്ച് ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയിട്ട് 15 വർഷം ! ഇത് അനുഗ്രഹമായി കാണുന്നു ! സന്തോഷ ദിവസം ആഘോഷമാക്കി സുപ്രിയ !
ഇന്ന് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന നടനാണ് പൃഥ്വിരാജ്. ഒരുപാട് മികച്ച സിനിമകളിലൂടെ ഇന്ന് മലയാള സിനിമ രംഗത്ത് തന്റെ സ്ഥാനം നേടിയെടുത്ത ആളാണ് പൃഥ്വിരാജ്, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഇന്ന് സംവിധായകൻ നിർമ്മാതാവ്, ഡിസ്ട്രിബൂട്ടർ ഗായകൻ എന്നിങ്ങനെ എല്ലാ രംഗത്തും വളരെ സജീവമാണ്. ഇന്ന് അദ്ദേഹത്തിന്റെ 40 മത് ജന്മദിനം ആയിരുന്നു. ആരാധകരും താരങ്ങളും ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട രാജുവിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ ഭാര്യ സുപ്രിയ പങ്കുവെച്ച ആശംസാ കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
മാധ്യമ പ്രവർത്തക ആയിരുന്ന സുപ്രിയ വിവാഹ ശേഷം ഇപ്പോൾ സിനിമ രംഗത്ത് നിർമ്മാതാവായി തിളങ്ങുകയാണ്. ഇന്ന് നിരവധി ആരാധകരുള്ള ആളാണ് സുപ്രിയ. ഇരുവരും ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചതിങ്ങനെ 15 വർഷമായി നമ്മൾ ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുവാൻ തുടങ്ങിയിട്ട്. 25-ാമത്തെ പിറന്നാൾ മുതൽ 40-ാമത്തെ പിറന്നാൾ വരെ. നമ്മൾ ഒരുമിച്ച് ചെയ്ത യാത്രകൾ വളരെ സ്പെഷ്യലും പേഴ്സണലും ആയിരുന്നു.
ജീവിതത്തിലും പ്രൊഫഷനിലും നിങ്ങൾ കൂടുതൽ കരുത്തൻ ആകുന്നത് സാക്ഷ്യം വഹിക്കുവാൻ സാധിച്ചത് ഒരു അനുഗ്രഹം തന്നെയായിരുന്നു. പിറന്നാൾ ആശംസകൾ പി…. അടുത്ത ദശാബ്ദം കൂടുതൽ സ്നേഹവും സന്തോഷവും ഫ്രണ്ട്ഷിപ്പും സിനിമയും ജീവിതവും നിറഞ്ഞത് ആവട്ടെ എപ്പോഴും ഒരുമിച്ച് കൈകോർത്ത് മുന്നോട്ട് പോകാം. ഐ ലവ് യു’ എന്നാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സുപ്രിയയുടെ ഹൃദയസ്പർശിയായ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്ത്.

മമ്മൂട്ടി മോഹൻലാൽ തുടങ്ങി എല്ലാ താരങ്ങളും രാജുവിന് ആശംസകൾ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ ഒരുപാട് വെല്ലുവിളികൾ സിനിമക്ക് അകത്തുനിന്നും പുറത്തുനിന്നും നേരിട്ട ആളാണ്, രാജപ്പൻ എന്ന് വിളിച്ച് പരിഹസിച്ചരിൽ നിന്നും ഇന്ന് രാജുവേട്ടാ എന്ന് വിളിപ്പിക്കുന്ന തലത്തിലേക്ക് തന്റെ ആരാധകരെ കൊണ്ടുവന്ന് എത്തിക്കാൻ ശ്കതമായ നിരവധി സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തിന് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയമെന്നും ആരാധകർ പറയുന്നു.
അതുമാത്രമല്ല ഒരു പിടി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാൻ പോകുന്നത്. പ്രഭാസ് നായകൻ ആകുന്ന സലാർ എന്ന ചിത്രത്തിലെ തന്റെ ക്യാരക്ടർ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മൂക്ക് കുത്തി, മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണവും ധരിച്ചിട്ടുണ്ട്. ഇതിനോടകം ആ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ശേഷം കാപ്പ, ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഖലീഫ’. ‘വിലായത്ത് ബുദ്ധ’ കാളിയൻ തുടങ്ങി ആരാധകരെ ആവേശത്തിലാക്കി വമ്പൻ അപ്ഡേറ്സ് ആണ് ഇപ്പോൾ പൃഥ്വിരാജ് നടത്തിയിരിക്കുന്നത്.
Leave a Reply