
രണ്ടുപേർക്കും ഒരേ പ്രായം ! ഇതുവരെയും വിവാഹം കഴിക്കാതിരിക്കുന്നതിനും ഒരേ കാരണം ! ആരാധകരുടെ ആവിശ്യം ഇതാണ് !!
ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള രണ്ടു താരങ്ങലാണ് ചിമ്പുവും തൃഷയും. ഇരുവരും ഒന്നിച്ച ‘വിണ്ണെെതാണ്ടി വരുവായ’ എന്ന ചിത്രം സൃഷ്ട്ടിച്ച ഓളം ഇന്നും കെട്ടടങ്ങിയിട്ടില്ല. തമിഴകത്തെ എവര്‍ഗ്രീന്‍ റൊമാന്റിക് സിനിമയായി ഇന്നും നിലനില്‍ക്കുന്നു. ഇരു താരങ്ങളുടെയും കരിയറിൽ ബെസ്റ് തന്നെ ആയിരുന്നു ആ ചിത്രം. കാര്‍ത്തിക്, ജെസി എന്നീ കഥാപാത്രങ്ങളെ ആയിരുന്നു തൃഷയും ചിമ്ബുവും അവതരിപ്പിച്ചത്. എന്നാൽ ഇവർ ഒന്നിച്ച ആദ്യ ചിത്രമായിരുന്നില്ല അത്.. 2003 ല്‍ പുറത്തിറങ്ങിയ അലൈ ആണ് ആദ്യമായി ഈ താര ജോഡികൾ ഒന്നിച്ചത്.
ഇവരുടെ കരിയറിന്റെ കാര്യത്തിലും സമാനതകള്‍ ഏറെയാണ്. ഇരുവരും ഏകദേശം ഒരേ സമയത്താണ് സിനിമയിൽ ശ്രദ്ധ നേടുന്നത്, 2000 ത്തിന്റെ തുടക്കത്തില്‍ ഇരുവരും തമിഴകത്തെ മിന്നും താരങ്ങളായിരുന്നു. എന്നാൽ അതുപോലെ തന്നെ ഇവരുടെ കരിയറിൽ തകർച്ച ഉണ്ടാകുന്നതും ഏകദേശം ഒരേ സമയത്താണ്. അതിനു ശേഷം രണ്ടുപേരും നീണ്ട ഇടവേള സിനിമയിൽ എടുക്കുകയും, വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയതും ഒരേ സമയത്താണ്. വെന്ത് തനിന്തത് കാട് എന്ന സിനിമയില്‍ അത്യുഗ്രന്‍ പ്രകടനമാണ് ചിമ്പു കാഴ്ച വെച്ചിരിക്കുന്നത്. അതുപോലെ തൃഷയാവട്ടെ പൊന്നിയിന്‍ സെല്‍വനില്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ കുന്ദവി എന്ന കഥാപാത്രത്തിലൂടെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
അതുപോലെ തന്നെ തമിഴ് താരങ്ങളിൽ ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നതും ഇവർ രണ്ടുപേരുമാണ്. രണ്ടുപേർക്കും ഒരേ പ്രായം 39. ഇരുവരുടെയും പ്രണയവും പ്രണയ തകർച്ചയും മാധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ്. ചിമ്പുവിന്റെ മുൻ കാമുകിമാരായിരുന്ന നയൻതാര, ഇപ്പോൾ വിവാഹിതയും അമ്മയുമാണ്. ഹൻസികയുടെ വിവാഹം ഉടനെ തന്നെ ഉണ്ടാകും. അതുപോലെ തന്നെ തൃഷയുടെ കാമുകൾ നടൻ റാണ ദഗുബതിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്.

കൂടാതെ ബിസിനെസ്സ് മാൻ വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു, പക്ഷെ അത് നടൻ ധനുഷുമായി തൃഷക്കുള്ള സൗഹൃദം വരുണിന് ഇഷ്ടമാകാതെ വരികയും ആ കാരണം കൊണ്ടുതന്നെ ആ വിവാഹം മുടങ്ങുകയുമായിരുന്നു. ഇപ്പോഴിതാ ഇവരുടെ ജീവിതത്തിലെ ഈ സാമ്യത്യകൾ കണക്കിലെടുത്ത് ഒരു ആരാധകൻ കുറിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതിൽ ആരാധകന്റെ കൗതുകകരമായ കണ്ടെത്തൽ എന്തെന്നാല്‍ വിവാഹം കഴിക്കാത്തതിന് തൃഷയും ചിമ്ബുവും പറഞ്ഞ കാരണവും ഒന്നു തന്നെയാണ് എന്നതാണ്.
വിവാഹം കഴിക്കാത്തതിൽ ഇരുവരും അടുത്തിടെ പറഞ്ഞത് ഒരേ കാര്യം. വിവാഹം കഴിച്ച് പിന്നീട് വേര്‍പിരിയാന്‍ താല്‍പര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കണ്ടുമുട്ടുമ്പോൾ മാത്രമേ വിവാഹം കഴിക്കൂ എന്നും വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നാണ് തൃഷ പറഞ്ഞത്, ഇത് തന്നെയാണ് അടുത്തിടെ ചിമ്പുവും പറയുന്നത്. അങ്ങനെ ആണെങ്കിൽ ഇത്രയും മനപ്പൊരുത്തമുള്ള സ്ഥിതിക്ക് രണ്ട് പേര്‍ക്കും വിവാഹം കഴിച്ചൂടെയെന്നാണ് ആരാധകന്റെ ചോദ്യം…..
Leave a Reply