
പ്രായം കൂടിവരുന്നു ! വിവാഹത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വാരികായണ് ! ഏറ്റവും പ്രതീക്ഷ അമ്മക്കാണ് ! ഉണ്ണി മുകുന്ദൻ പറയുന്നു !
മലയാള സിനിമയുടെ മസിൽ അളിയൻ എന്ന വിളിപ്പേരുള്ള ആളാണ് നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് അദ്ദേഹം ഇന്ത്യൻ സിനിമ തന്നെ അരിയെപ്പടുന്ന നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു, സാമന്തയുടെ നായാകനായി അദ്ദേഹത്തിന്റെ പുതിയ ചിത്രം യശോദ ഉടൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പ്രിത്വിരാജിന് പകരമായി മല്ലുസിംഗ് എന്ന ചിത്രത്തിൽ നായകനായി അരങ്ങേറിയത് അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി.
അതുപോലെ തന്നെ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ നേരിട്ട ഒരു നടൻ കൂടിയാണ് ഉണ്ണി. ഗോസിപ്പ് കോലങ്ങളുടെ ഇഷ്ട തോഴൻ കൂടിയാണ് ഉണ്ണി. തെന്നിത്യൻ താര റാണി നടി അനുഷ്‌കയുമായി പ്രണയത്തിലാണ് എന്ന വാർത്ത ചൂടുപിടിച്ചിരുന്നു, കൂടാതെ ജയറാമിന്റെ മകൾ മാളവികക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ഉണ്ണി ആണെന്ന് പറഞ്ഞതിൽ പിന്നെ ആ പേരിലും ഗോസിപ്പുകൾ സജീവമായിരുന്നു, ഇപ്പോൾ ഏറ്റവും ഒടുവിൽ നടി സനുഷ, അഞ്ചു ജോസ് എന്നിവരുടെ പേരിൽ വരെ ഗോസിപ്പ് കഥകൾ സജീവമായിരുന്നു.
ഉണ്ണിമുകുന്ദന്റെ വിവാഹ വാർത്ത എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, നടന്റെ വാക്കുകൾ, തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് താരം പറയുന്നത്. ഒരു അഭിനേത്രിയെ ഉണ്ണി വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോള്‍ ആഗ്രഹമുണ്ടെന്നാണ് നടന്‍ പറയുന്നത്.

ഒരു അഭി,നേത്രിയെ വിവാഹം ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാല്‍ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഉണ്ണി പറയുന്നു.
പക്ഷെ എന്തുകൊണ്ട് ഒന്നും അങ്ങോട്ട് ശെരിയായി വരുന്നില്ല. നിങ്ങളെ ഒരു ലവ് മാര്യേജ് ചെയ്യാൻ സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, സത്യത്തിൽ എന്റെ പ്രതീക്ഷ ഒക്കെ കുറഞ്ഞ് വരികയാണ്. പ്രായവും കൂടിവരുന്നുണ്ട്. ലവ് മാരേജ് നല്ലതാണ്. ലവ് മാര്യേജിന്റെ ഡെഫനിഷന്‍ നോക്കുമ്പോഴേക്ക് നമ്മള്‍ കുറച്ച് സമയം ചിലവഴിക്കുന്നു, മനസിലാക്കിയിട്ട് കല്യാണം കഴിക്കുന്നു. അങ്ങനെയാണെങ്കില്‍ അങ്ങനെ. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. അങ്ങനെയുമാവാം. നമുക്ക് സന്തോഷമേ ഉള്ളൂ. എന്തെങ്കിലും ഒക്കെ നടന്നാല്‍ മതിയായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
Leave a Reply