‘തന്റെ ജീവിതത്തിലെ പുതിയ സന്തോഷം ആഘോഷമാക്കി ദിലീപ്’ !എന്തുകൊണ്ടാണ് എന്നോട് മാത്രം എല്ലാവർക്കും ശത്രുത ! അതിനുള്ള ഉത്തരം ഇതാണ് ! ദിലീപിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

ദിലീപ് എന്ന നടൻ ഒരു സമയത്ത് മലയാള സിനിമ തന്നെ അടക്കിവാണ താര രാജാവ് ആയിരുന്നു. ഒരു സാധാരണ മിമിക്രിവേദിയിൽ നിന്നും സിനിമയിൽ എത്തിയ ദിലീപ് കൈവരിച്ച ജീവിത വിജയങ്ങൾ ഏവർക്കും അതിശയം തന്നെ ആയിരുന്നു. വ്യക്തി ജീവിതത്തിലെ പാളിച്ചകൾ കാരണം അദ്ദേഹം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുക ആയിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമ ലോകത്തേക്ക് ഒരുപിടി സിനിമകളുമായി അദ്ദേഹം തന്റെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്.

ആ സാഹചര്യത്തിൽ ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത കൂടി ആഘോഷിക്കുകയാണ് അദ്ദേഹം. ദിലീപ് എന്ന ഗോപാലകൃഷ്ണൻ സിനിമയിൽ എത്തിയിട്ട് മുപ്പത് വർഷങ്ങൾ തികയുകയാണ്. ഈ ആഘോഷവേളയിൽ അദ്ദേഹം തന്റെ മുൻ ഭാര്യ മഞ്ജു വാര്യരെ കുറിച്ചും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ അഭിമുഖത്തിൽ അവതാരകൻ ദിലീപിനോട് ചോദിക്കുന്നുണ്ട് മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള നിരവധി നടന്മാർ മലയാള സിനിമയിലുണ്ട്. എന്നിട്ടും എല്ലാ പ്രശ്നങ്ങളും എന്തുകൊണ്ടാണ് ദിലീപിന് നേർക്ക് വരുന്നത് എന്ന്..

അതിന് ദിലീപിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, അതെ ഞാനും ഇതേ ചോദ്യം ഈ അടുത്ത കാലത്ത് സത്യേട്ടനോട് ചോദിച്ചു. സത്യേട്ടാ.. എന്തുകൊണ്ടാണ് എല്ലാവർക്കും എന്നോട് ശത്രുത. ഞാൻ ആരെ ദ്രോഹിച്ചിട്ടാണെന്ന്. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?. അതോ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്.. അതിനു സത്യേട്ടൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. അതെ നീ ഭയങ്കര കുഴപ്പക്കാരൻ തന്നെയാണ്, ഒരു മിമിക്രി ആർട്ടിസ്റ്റായിരുന്ന ദിലീപ് സംവിധായ സഹായിയായി വന്ന ശേഷം കാമറയുടെ മുന്നിൽ വന്ന് കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്തു.

കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത അത്ര വളരെ ചെറിയ കഥാപാത്രങ്ങളായിട്ടും അവിടെ നിന്ന് നായകനായി. അതുകഴിഞ്ഞ് നീ സിനിമ നിർമിച്ചു. വിതരണം ചെയ്തു. തിയേറ്റർ ഉടമയായി. ഇതിനിടയിൽ നിങ്ങൾ മലയാള സിനിമയിലെ ഏറ്റവും പ്രമുഖയായ ഒരു നായികയെ വിവാഹം ചെയ്തു. അതിനു ശേഷം വീണ്ടും ഒരു കല്യാണം കഴിച്ചു. അതും മറ്റൊരു പ്രമുഖ നായികയെ. പലരും മോഹിക്കുകയും കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹിക്കുകയും ചെയ്ത നായികമാരെ വിവാഹം ചെയ്ത നിന്നെ പത്തലിന് അടിക്കണം.

ഇതൊന്നും പോരാതെ താര സഘടനയുടെ തലപ്പത്ത് വരെ എത്തിയ നീ മലയാളത്തിലെ എല്ലാ താരങ്ങളെയും വെച്ച് സിനിമ നിർമ്മിച്ചു. ഇത്രയും വർഷം കൊണ്ട് താൻ ഇത്രയും കാര്യങ്ങൾ ഒപ്പിച്ചിട്ടുണ്ടെങ്കിൽ ഇനി അങ്ങോട്ട് തന്നെ വിട്ടാൽ എന്തൊക്കെ ചെയ്യുമെന്നുള്ള ടെൻഷനായിരിക്കും എല്ലാവർക്കും. സത്യേട്ടൻ‌ ഇത്രയും പറഞ്ഞ ശേഷം ഞാൻ ചോദിച്ചു. സത്യമായിട്ടും ഇത് തന്നെയാണല്ലേ. ആലുവയിൽ വളർന്ന സാധരണക്കാരനായ ഞാൻ ഒരു സംഭവമാണല്ലേ സത്യേട്ടാ… എന്നും ഞാൻ ചോദിച്ചു… സത്യേട്ടനും നീട്ടി ഒരു പിന്നെ… പറഞ്ഞു, ദിലീപ് ഏറെ രസകരമായി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *