
മക്കൾക്ക് ഒപ്പമുള്ള ചിത്രം ആദ്യമായി പങ്കുവെച്ച് നയൻതാരയും വിഘ്നേശ് ശിവനും ! ആശംസകൾ അറിയിച്ച് ആരാധകർ !
ഇന്ന് ആരാധകർ ഏറെ ഉള്ള താര ജോഡികളാണ് നയൻതാരയും വിഘ്നേശ് ശിവനും. താരങ്ങൾ അടുത്തിടെ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വാടക ഗർഭപാത്രത്തിൽ കൂടിയാണ് കുഞ്ഞുങ്ങളുടെ ജനനം. അതിനെ തുടർന്ന് ഇവർക്ക് ഏറെ വിമർശങ്ങൾ ഉയരുകയും, എന്നാൽ തങ്ങൾ ആറ് വർഷങ്ങൾ മുമ്പ് വിവാഹിതർ ആയെന്നും മക്കളുടെ ജനനം നിയമപ്രകാരം തന്നെ ആണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യമായി മക്കള്‍ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് താരദമ്പതികള്‍ എത്തിയിരിയ്ക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ വിഘ്നേശ് ശിവൻ ആണ് ഈ വീഡിയോ പങ്കുവെച്ചത്. എല്ലാ അര്‍ത്ഥത്തിലും ഇത് തല ദീപാവലി ആണെന്ന് പറഞ്ഞുകൊണ്ടാണ് വിഘ്നേശ് വീഡിയോ പങ്കുവച്ചത്. വിവാഹം, കുഞ്ഞ് പിറന്നത് പോലുള്ള ചടങ്ങുകള്‍ക്ക് ശേഷം വരുന്ന ആദ്യത്തെ ആഘോഷങ്ങളെയാണ് ‘തല’ എന്ന വിശേഷണത്തോടെ പറയുന്നത്. നയന്‍താരയുടെയും വിഘ്നേശിന്റെ പരസ്യമായ വിവാഹത്തിന് ശേഷവും, രണ്ട് കുഞ്ഞുങ്ങള്‍ വന്ന ശേഷവും ഉള്ള ആദ്യത്തെ ദീപാവലിയാണ് ഇത്. അതുകൊണ്ട് തന്നെയാണ് എല്ലാ അര്‍ത്ഥത്തിലും എന്ന് വിഘ്നേശ് പറഞ്ഞത്.

കുഞ്ഞുങ്ങളുടെ മുഖം കാണിക്കാതെയാണ് താരങ്ങക് ദീപാവലി ആശംസകൾ അറിയിച്ചത്. ഒരു കുറിപ്പും വിക്കി പങ്കു വെച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ.. എതിരായി നില്ക്കുന്ന എല്ലാ കഷ്ടങ്ങള്‍ക്കും ഇടയില്‍ എല്ലാവര്ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ദീപാവലി ആശംസിയ്ക്കുന്നു. കഠിനമായി പ്രാര്,ത്ഥിയ്ക്കുക, കഠിനമായി സ്നേഹിയ്ക്കുക. കാരണം സ്നേഹം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും ഉള്ളത്. സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവും ആക്കുന്നത്. ദൈവത്തില്‍ വിശ്വസിയ്ക്കുക, സ്നേഹത്തില്‍ വിശ്വസിയ്ക്കുക, നന്മ പ്രകടമാക്കുന്നതില്‍ വിശ്വസിക്കുക. പ്രപഞ്ചത്തില്‍ എല്ലാം എല്ലായിപ്പോഴും മനോഹരമാണ് എന്ന് ഉറപ്പ് വരുത്തുക’ വിഘ്നേശ് കുറിച്ചു.
Leave a Reply