
നസീറിനോട് ഷീലയ്ക്ക് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു ! പക്ഷെ അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല ! പ്രേം നസീറിന്റെ സുഹൃത്ത് പറയുന്നു !
മലയാള സിനിമയുടെ തുടക്കകാലത്ത് ഏറ്റവും കൂടുതൽ തവണ ജോഡികളായി അഭിനയിച്ച് കൈയ്യടി നേടിയ താരങ്ങൾ ആയിരുന്നു ഷീലയും പ്രേം നസീറും. ഏറ്റവും കൂടുതല്‍ സിനിമകളില്‍ ജോഡികളായി അഭിനയിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് ഈ താരങ്ങൾ. പ്രേം നസീർ എന്ന നടനെ മലയാള സിനിമ ഒരിക്കലും മറക്കില്ല, മലയാളത്തിലെ എക്കാലത്തെയും അനശ്വരനായ നായകൻ എന്നതിലപ്പുറം വലിയ ഒരു മനുഷ്യ സ്നേഹിയും അതിലുപരി മര്യാദയായുടേം വിനയത്തിന്റെയും പര്യായം കൂടിയാണ് ശ്രീ പ്രേം നസീർ.
ഒരു നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് കൂടുതൽ പേരും ആരാധിച്ചിരുന്നത്. ഏവരും ബഹുമാനിച്ചുപോന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്, സിനിമ രംഗത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഷീലയും നസീറും. പക്ഷെ വളരെ അപ്രതീക്ഷിതമായി ആ സൗഹൃദ ശോഭ മായുകയും അവര്‍ തമ്മില്‍ മാനസികമായി അകലുകയും ചെയ്തു. ആ സമയം മുതലാണ് ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ പ്രേം നസീറിന്റെ നായികമാരായി എത്തിയത്.
ഒരുപാട് ഒരുപാട് സിനിമകൾ ചെയ്തിരുന്നു എങ്കിലും പെട്ടെന്ന് ഒരുനാൾ ഇരുവരും ശത്രുക്കളെ പോലെ പെരുമാറാൻ തുടങ്ങി. ശീലക്കും നസീറിനുമിടയിൽ എന്താണ് സംഭവിച്ചത് എന്ന് സിനിമാക്കാർക്ക് പോലും വ്യക്തമല്ലായിരുന്നു. കാലങ്ങൾ കടന്നുപോയി, ഇപ്പോഴിതാ നസീറിന്റെ സന്തത സഹചാരിയും അടുത്ത ബന്ധുവുമായിരുന്ന താജ് ബഷീർ ഒരു നൽകിയ അഭിമുഖത്തിൽ ഷീലയ്ക് ഒരു കാലത്തു നസീറിനോട് തോന്നിയ അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.

ആ വാക്കുകൾ ഇങ്ങനെ, അവരുടെ ആ അകൽച്ചയ്ക്ക് ഒരു കാരണം ഉണ്ടായിരുന്നു.ആ കാരണം ഷീലയ്ക്ക് നസീറിനോട് തോന്നിയ പ്രണയം ആയിരുന്നു. ഷീലാമ്മയ്ക്ക് നസീറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല എന്നും, എന്നാൽ കുടുംബ ബന്ധങ്ങൾക്കും, വ്യക്തി ബന്ധങ്ങൾക്കും ഏറെ വില നൽകിയിരുന്ന നസീർ അതിനെ ഒരു രീതിയിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നും ബഷീർ പറയുന്നു. ശീലക്കു നസീറിനോട് ഇഷ്ടം തോന്നിത്തുടങ്ങിയതിനു ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കില്ല എന്ന തീരുമാനത്തിൽ എത്തിയത്.
എന്നാൽ നസീറിന്റെ സ്ഥാനത്ത് അവിടെ മറ്റേത് നടൻ ആയിരുന്നാലും ഒരു വിവാഹം കൂടി കഴിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മത വിശ്വാസം അനുസരിച്ച് അവർക്ക് നാലോ അഞ്ചോ വിവാഹം കഴിക്കാം, പക്ഷെ ഷീലയുടെ ആ താല്പര്യത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുത്തില്ല. നസീർ അതിനു പറഞ്ഞ കാരണം തന്നെ മാതൃകയാക്കി പോകുന്ന ഒരു വലിയ കുടുംബം തനിക്കു പിന്നിലുണ്ട്. അവരുടെ മുന്നിൽ പ്രേം നസീർ എന്നത് ഒരു വലിയ റോൾ മോഡൽ ആണ് അതെന്നും അങ്ങനെ നിൽക്കണം എന്ന് തനിക്കു നിർബ്ബന്ധം ഉണ്ടെന്നും അന്ന് നസീർ പറഞ്ഞതായി ബഷീർ പറയുന്നു.
എന്നാൽ ഇതിന് ശേഷം ഇനി ഒരുമിച്ച് അഭി,നിയ്ക്കില്ലന്നും, ഇനി എന്റെ ദേ,ഹത്ത് തൊടാൻ അനുവദിക്കില്ല, എന്ന തീരുമാനം എടുത്തത് ഷീ.ല ആയിരുന്നു, അങ്ങനെയാണ് പിന്നീട് ഷീലയ്ക്ക് പകരം ജയഭാരതി നസീറിന്റെ നായികയാകാൻ തുടങ്ങിയത്, ഷീലയ്ക്ക് നായകനായി തമിഴിൽ നിന്ന് നടൻ രവിചന്ദ്രനെ കൊണ്ട് വന്നു ,പിന്നീട് അയാളെ തന്നെ വിവാഹം ചെയ്യുകയും ചെയ്തു.
Leave a Reply