
പഴയ മോഹൻലാൽ ആണ് ഇപ്പോഴത്തെ ആ യുവ നടൻ ! വിരലുകൾ പോലും അഭിനയിക്കുന്ന മോഹൻലാലിന് പകരക്കാരനാകാൻ കഴിവുള്ള ഒരേ ഒരാൾ ! സത്യൻ അന്തിക്കാട് പറയുന്നു !
മലയാള സിനിമക്ക് എന്നും വളരെ പ്രിയങ്കരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. ഒരുപാട് ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇന്നും സിനിമ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ അദ്ദേഹം മലയാളത്തിലെ പുതുമുഖ താരങ്ങളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. യുവ താരങ്ങളിൽ ആദ്യം പറയാനുള്ളത് പ്രണവിനെ കുറിച്ചാണ്. ആ വാക്കുകൾ… അവനെ കുറിച്ച് പറയുകയാണെങ്കില്‍ അപ്പു ഇപ്പോഴും ഒരു കുട്ടിയാണ്. ആർക്കും മുഖം തരാതെ മാറിനടക്കുന്ന ഒരുത്തന്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് അപ്പു.
എന്റെ സിനിമ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചുള്ള ഒരു അഭിനേതാവാണ് മോഹൻലാൽ. ലാലിൻറെ പകരക്കാരനായി ഞാൻ കാണുന്നത് മറ്റൊരു നടനെയാണ്, ഫഹദ് ഫാസിൽ. ഫാസില്‍ മലയാള സിനിമയ്ക്ക് നല്കിയ രണ്ട് നടന്മാര് ഒന്ന് മോഹന്‍ലാലും മറ്റൊരാള്‍ ഫഹദുമാണ്. ലപ്പോഴും ഫഹദിന്റെ അഭിനയം ലാലിനെ ഓര്‍മ്മിപ്പിക്കാറുണ്ട്. അഭിനയം എന്ന് പറഞ്ഞാല്‍ എല്ലാ ഭാഗം കൊണ്ടും, കണ്ണ്, മുഖം, കൈ, വിരല്‍ ഇതെല്ലാം കൂടി അഭിനയിക്കുന്നതാണ്. മോഹന്‍ലാല്‍ അങ്ങനെ ആണല്ലോ, മോഹന്‍ലാലിന്റെ വിരലൊക്കെ അഭിനയിക്കുമല്ലോ. അതുപോലെയാണ് ഫഹദും.

ലാലിൻറെ കണക്ക് വളരെ നാച്ചുറലായി അഭിനയിക്കാൻ കഴിവുള്ള ആളാണ് ഫഹദ്. അയാൾ ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ സെക്കൻഡുകൾ കൊണ്ട് ആ കഥാപാത്രമായി മാറാൻ കഴിയുന്ന ഒരു മാജിക്ക് ഉള്ള നടനാണ് ഫഹദ്. പലപ്പോഴും ക്യാമറയുടെ പിറകില്‍ നില്ക്കുന്ന നമ്മളെ വിസ്മയിപ്പിക്കുന്ന ആക്ടറാണ്അദ്ദേഹം എന്നും സത്യൻ പറയുന്നു. അതുപോലെ ദുല്‍ഖറിനെ കുറിച്ച് പറയുകയാണെങ്കില്‍ ഭയങ്കര ഇന്റിമെസി ഫീല്‍ ചെയ്യുന്ന ആക്ടറാണ്. ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സീന്‍ പറഞ്ഞാല്‍ ആ സീന്‍ പഠിച്ച് ചെയ്യുമ്പോള്‍ ഭയങ്കര ഇന്റിമേറ്റാണ്. വ്യക്തിപരമായി അടുപ്പം തോന്നുന്ന നടനാണ് അദ്ദേഹം.
അതുപോലെ ഒരു മുൻ ഒരുക്കങ്ങളും ഇല്ലാതെ വളരെ നാച്ചുറലായി അഭിനയിക്കുന്ന ആളാണ് നിവിൻ. ഒരു കുസൃതി നിറഞ്ഞ നടൻ. അഭിനയിക്കുകയാണെന്നോ ഡയലോഗ് പറയുകയാണെന്നോ ഒന്നും തോന്നാതെ അങ്ങ് പറയുകയാണ്. ഒരു കുട്ടിത്തം മാറാത്ത നടനാണ് അദ്ദേഹം, അതേ സമയം മിന്നല്‍ മുരളി കണ്ട് ഞാന്‍ ടൊവിനോയുടെ ആരാധകനായി മാറി എന്നും, പുള്ളിയുടെ ഈസിസായിട്ടുള്ള പെര്‍ഫോമന്‍സ് കണ്ടിട്ട് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ടൊവിനോയുമായും ഒരു സിനിമ ചെയ്യണമെന്നുണ്ട്. പിന്നെ ഇവരൊക്കെ ഇപ്പോള്‍ ഭയങ്കര ബിസിയാണ് എന്നും ഒരു ചിരിയോടെ അദ്ദേഹം പറയുന്നു.
Leave a Reply