
എന്റെ രാധിക മൂന്ന് തവണ അമ്മ ആകാൻ ഒരുങ്ങിയപ്പോഴും മമ്മൂക്ക അത് വാങ്ങി കൊടുത്തുവിട്ടിരുന്നു ! മമ്മൂക്കയുമായുള്ള ആ സൗന്ദര്യ പിണക്കത്തിന്റെ കഥ പറഞ്ഞ് സുരേഷ് ഗോപി
മമ്മൂട്ടിയും സുരേഷ് ഗോപിയും മലയാള സിനിമയുടെ രണ്ടു താര രാജാക്കന്മാരാണ്. ഇരുവരും ഒരുമിച്ച സൂപ്പർ ഹിറ്റ് സിനിമകൾ ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളാണ്. അതുപോലെ ഒരുവരും തമ്മിൽ വളരെ അടുത്ത ബന്ധമാണ് എങ്കിലും രണ്ടുപേർക്ക് ഇടയിലും ചില പിണക്കങ്ങൾ നിലനിന്നിരുന്നത് സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതായ മമ്മൂക്കയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, തങ്ങൾ ഇരുവരും ഈ അടുത്ത കാലം വരെ ചെറിയ സൗന്ദര്യ പിണക്കത്തിൽ ആയിരുന്നു എന്നത് സുരേഷ് ഗോപി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ അതെല്ലാം മാറി സന്തോഷത്തിൽ ആയിരുന്നു എങ്കിലും ഇപ്പോൾ അടുത്ത കാലത്ത് വീണ്ടും ഞങ്ങൾ ചെറിയൊരു സൗന്ദര്യ പിണക്കത്തിലാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതിനു ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
രാധിക മൂന്ന് തവണ അമ്മ ആകാൻ ഒരുങ്ങിയ സമയത്തും അവൾക്ക് കഴിക്കാൻ ‘രസ് മലായി’ എന്ന ഒരു സ്വീറ്റ് വാങ്ങി തന്നുവിട്ടത് മമ്മൂക്കയാണ്. അഡയാറില്‍ പഴയൊരു വീടുണ്ട്. അവിടെ നിന്നാണ് എത്തിക്കുന്നത്. തലേദിവസം തന്നെ വാങ്ങിച്ച് സുലുത്ത (മമ്മൂക്കയുടെ ഭാര്യ സുല്‍ഫിത്ത്) ഫ്രിഡ്ജില്‍ വച്ച് വെളുപ്പിന് മൂന്നു മണിക്ക് തന്നെ കൊടുത്തുവിടും. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ പിള്ളേരുടെയെല്ലാം ചോരയില്‍ ആ രസ് മലായി ഉണ്ട്.

അതിനെല്ലാം ശേഷം ഇത്രയും വർഷം കഴിഞ്ഞ്, ഒരു ദിവസം ഡല്‍ഹിയില്‍ നിന്ന് സ്വീറ്റ്സ് വാങ്ങി ഞാൻ മമ്മൂക്കയെ വിളിച്ചു. അപ്പോള്‍ മമ്മൂക്ക വീട്ടിലില്ലായിരുന്നു. അതുകൊണ്ട് തന്നെ അത് ഞാൻ അങ്ങനെ ഗോകുലിന്റെ കൈയിലാണ് കൊടുത്തുവിട്ടത്. എന്നിട്ടൊരു ചലഞ്ച് കൂടി വച്ചു. ഈ തന്നുവിടുന്നതിന് വലിയൊരു ഓര്‍മ്മയുണ്ട്. അത് എന്താണെന്ന് വിളിച്ചു പറയണം എന്ന്. ശരി നീ കൊടുത്തയക്ക് ഞാന്‍ നോക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ അദ്ദേഹം അത് കഴിച്ചു, അദ്ദേഹത്തിന് വലിയ ഇഷ്ടമായി, പക്ഷെ ആ ഓർമ എന്താണ് എന്നത് മാത്രം അദ്ദേഹത്തിന് പിടികിട്ടിയില്ല.
ആ കാര്യം എന്നെ വിളിച്ച് പറയാൻ അദ്ദേഹത്തിന് ഒരു പേടി, പൊതുവെ എന്തെങ്കിലും കാര്യത്തിന് അദ്ദേഹം കൂടുതലും വിളിക്കാറുള്ളത് എന്റെ എന്റെ അനിയന് സുഭാഷിനെയാണ്, അങ്ങനെ മമ്മൂക്ക സുഭാഷിനെ വിളിച്ച് പറഞ്ഞു, സുഭാഷേ, ചെക്കന് ഇവിടെ വന്നു, പക്ഷേ അവനോട് എങ്ങനെ ചോദിക്കും. എന്താ കാര്യമെന്ന്.. നീ ഒന്ന് ചോദിക്ക്. ശരിയെന്ന് പറഞ്ഞ് സുഭാഷ് എന്നെ വിളിച്ചു. ഇനി ഞാൻ അയാളുടെ അടുത്ത് മിണ്ടില്ലെന്ന് മാത്രമല്ല, രസ് മലായി കൊടുക്കില്ലെന്നും പറഞ്ഞേക്കാൻ സുഭാഷിനോട് ഞാന്‍ മറുപടിയും കൊടുത്തു എന്നും സുരേഷ് ഗോപി പറയുന്നു. തന്റെ മക്കൾ രണ്ടും
Leave a Reply