
എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച് തന്നിരുന്നു, വളരെ നല്ലൊരു വ്യക്തിയാണ് ! ആളറിയാതെയാണ് ഞാൻ കൂടെ അഭിനയിച്ചത് ! നിഷാന്ത് സാഗർ പറയുന്നു !
മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടന്മാരിൽ ഒരാളാണ് നിഷാന്ത് സാഗർ. വില്ലനായും നായകനായും ഒരേ സമയം തിളങ്ങിയ അദ്ദേഹം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. നിഷാന്ത് ബാലകൃഷ്ണൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്,സിനിമയിൽ എത്തിയ ശേഷമാണ് അദ്ദേഹം പേര് മാറ്റിയത്. 1997ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെ നിഷാന്ത് സാഗർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത് ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിൽ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ്. ജോക്കറിനെ കൂടാതെ, തിളക്കത്തിൽ ഗോപിയായും ഫാന്റമിൽ ജോസുകുട്ടിയായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.
അതുപോലെ തന്നെ നിഷാന്ത് 2008-ൽ, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇൻഡോ-അമേരിക്കൻ സിനിമയിൽ അദ്ദേഹം അഭിനയിച്ചിരുന്നു, പക്ഷെ വിതരണ പ്രശ്നങ്ങൾ കാരണം ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തില്ല. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു കാര്യം എന്നത് സണ്ണി ലിയോണിനൊപ്പം അഭിനയിക്കുന്ന സമയത്ത് ഞാൻ അവരുടെ ഒറ്റ പടവും കണ്ടിട്ടുണ്ടായിരുന്നില്ല. അവർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അപ്പോഴും അതിന്റെ ഡയറക്ടർ പറഞ്ഞു, നിനക്കിവളെ വേണ്ട രീതിയിൽ മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്ന്. പക്ഷെ അപ്പോഴും എനിക്ക് അറിയില്ലായിരുന്നു.

അതെല്ലാം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്റെ സുഹൃത്തുക്കളാണ് എനിക്ക് പറഞ്ഞ് തന്നത് നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് നിനക്കറിയേണ്ടേ എന്ന് പറഞ്ഞുകൊണ്ട് അവർ സണ്ണി ലിയോണിന്റെ ഒരു സിനിമ കാണിച്ച് എനിക്ക് കാണിച്ചു തരിക ആയിരുന്നു. അപ്പോഴാണ് ശെരിക്കും അവർ ആരാണെന്ന് എനിക്ക് മനസിലാകുന്നത്. പക്ഷെ പറയാതിരിക്കാൻ കഴിയില്ല അവർ വളരെ നല്ലൊരു വ്യക്തിയാണ്. ലൊക്കേഷനിൽ ഞങ്ങൾ ഒരുപാട് സമയം ഒന്നിച്ച് ഉണ്ടായിരുന്നു.
ഇങ്ങനെ ഒന്നും മാറി നിൽക്കരുത് സിനിമ മേഖലയിൽ എങ്ങനെ പെരുമാറണം തുടങ്ങി ഒരുപാട് കാര്യങ്ങൾ അവർ എനിക്ക് പഠിപ്പിച്ച് തന്നിരുന്നു. ഈ സിനിമ സംവിധാനം ചെയ്തത് മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളും മാർക്ക് റാറ്ററിങ് തന്നെയാണ്. ചിത്രത്തിൽ പട്ടണം റഷീദ് ഉൾപ്പടെയുള്ള നിരവധി മലയാളികളായ സാങ്കേതിക പ്രവർത്തകർ പ്രവർത്തിച്ചിട്ടുള്ള സിനിമ കൂടിയാണ് ഇത്. പക്ഷെ വിതരണത്തിന്റെ പ്രശ്നങ്ങൾ കാരണം ചിത്രം റിലീസ് ആകാതെ പോകുക ആയിരുന്നു. പക്ഷെ ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ യുട്യൂബിൽ ലഭ്യമാണ്. ഈ ചിത്രത്തിന് ശേഷമാണ് സണ്ണി ലിയോൺ പോ,ൺ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന താരമായി മാറിയത്.
Leave a Reply