
ദിലീപിന് സർപ്രൈസ് നൽകാൻ കാവ്യാമാധവൻ ചെയ്തത് കണ്ട് ഞെട്ടി ആരാധകർ ! ഭാര്യ ആയാൽ ഇങ്ങനെ വേണമെന്ന് ആരാധകർ ! സംഭവം വൈറൽ !
കാവ്യയും ദിലീപും ഒരു സമയത്ത് സിനിമ പ്രേമികൾ ഒരുപാട് ഇഷ്ടപെടുന്ന താര ജോഡികൾ ആയിരുന്നു. എന്നാൽ ഇവർ ജീവിതത്തിലും ഒന്നാകുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇപ്പോൾ ഇരുവരും ഒരുമിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ കാവ്യ ദിലീപിന് നൽകിയ ഒരു സമ്മാനമാണ് ആരാധകർക്ക് ഇടയിൽ വലിയ ചർച്ചായയി മാറുന്നത്.
അകാലത്തിൽ നമ്മെ വിട്ട് യാത്രയായ് പ്രിയപെട്ടവരെ നമ്മുടെ പ്രിയ നിമിഷങ്ങളിൽ ഒപ്പം വരച്ച് ചേർത്ത് ഹൃദയസ്പർശിയായ ഫോട്ടോകൾ ആക്കി അത് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഇപ്പോഴത്തെ ടെക്നോളജിക്ക് കഴിയുന്നു. അത്തരത്തിൽ ഇപ്പോൾ ഫോട്ടോകൾ ചെയ്തു കൊടുക്കുന്ന നിരവധി ക്രിയേറ്റർ മാർ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത് അത്തരത്തിൽ കാവ്യാ ദിലീപിന് നൽകിയ ഒരു സമ്മാനവും അതിന്റെ വിശേഷങ്ങളുമാണ്.
അത് മാത്രമല്ല ഇവരുടെ അഗാധമായ സ്നേഹത്തെയും പ്രശംസിക്കുകയാണ് ഇവരുടെ ഫാൻസ് പേജുകൾ. ദിലീപിനായി കാവ്യ നല്കിയ സമ്മാനം എന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ദിലീപേട്ടന്റെ അച്ഛനൊപ്പമായി മാമാട്ടിയേയും ചേര്‍ത്തൊരു കുടുംബം ചിത്രമായിരുന്നു കാവ്യ ദിലീപിന് നല്‍കിയത്. അച്ഛനും അമ്മയ്ക്കും ഇടയിലായി ചിരിച്ച് നില്ക്കുന്ന മാമാട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്. ദിലീപിന്റെ സഹോദരിയും സഹോദരനുമെല്ലാം കുടുംബസമേതമായുള്ള ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

കളർ പെൻസിൽ എന്ന ഇസ്റ്റഗ്രാം പേജിൽ കൂടി ഇതിന്റെ ക്രിയേറ്റർ ആയ അജിലാ ജനീഷാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ദിലീപിന് ഏട്ടന് ഒരുപാട് സന്തോഷം തരുന്ന ഇത്തരത്തിൽ ഒരു ചിത്രം ചെയ്ത് തരണം എന്ന ആവശ്യവുമായാണ് കാവ്യാ ചേച്ചി ഞങ്ങളെ സമീപിച്ചത് എന്നാണ് അജിലാ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. മാത്രമല്ല സർപ്രൈസ് ആയി ഈ ചിത്രം കാവ്യാ ദിലീപിന് നൽകിയപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ ആനന്ദവും അതുപോലെ പറഞ്ഞ വാക്കുകളും അജില പങ്കുവെച്ചിരുന്നു.
ചിത്രം കണ്ട ഉടനെ ദിലീപ് കാവ്യയോട് പറഞ്ഞത് ഇങ്ങനെ, ഇതാരാടീ ചെയ്തെ എന്നാണ് ദിലീപേട്ടന് ചോദിച്ചത്. കോഴിക്കോടുള്ള ഒരു കുട്ടിയാണ് ചെയ്തത്. അജിതയെന്നാണ് പേര്. രണ്ടുമാസമായി ഞങ്ങള്‍ ഇതിന്റെ പുറകിലാണ്. കുറേ ഫോട്ടോകളൊക്കെ എടുത്താണ് ചെയ്തത്. അയ്യോ ആ കുട്ടീടെ അടുത്ത് പറയൂട്ടോ ഭയങ്കര രസമായിട്ടുണ്ട്. ഇത്ര ഗ്രേറ്റ് ഗിഫ്റ്റാണെന്ന് പറഞ്ഞ് എന്നോട് ഒരുപാട് താങ്ക്സൊക്കെ പറഞ്ഞുവെന്നായിരുന്നു കാവ്യ മാധവന് അജിലയോട് പറഞ്ഞിരുന്നത്. ഏതായാലും കാവ്യയുടെയും ദിലീപിന്റെയും ഫാൻസ് പേജുകളിൽ ഇതിപ്പോൾ ഒരു ആഘോഷമായി മാറിയിരിക്കുകയാണ്.
Leave a Reply