
ഫ്രോ,ഡ് ആരാണെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായല്ലോ ! എന്റെ മകളെ ഞാൻ ഇന്ന് ഇവിടെ പ്രതീക്ഷിച്ചതാണ് ! എന്നെ പറ്റിച്ചതാണ് ! ബാല പറയുന്നു !
ബാല മാധ്യമങ്ങൾക്ക് എന്നും ഒരു ചർച്ചാ വിഷയമായാണ്, അദ്ദേഹം പലപ്പോഴും മീഡിയക്ക് മുന്നിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ചർച്ചകൾക്ക് കാരണമാകുന്നതും അതുപോലെ വാർത്താ പ്രാധാന്യം നേടുന്നതും. ഭാര്യ എലിസബത്തുമായി വേർപിരിഞ്ഞു എന്ന രീതിയിൽ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം സംസാരിച്ചിരുന്നു. ശേഷം തന്റെ എലിസബത്ത് തന്നെ വിട്ട് എവിടെയും പോകില്ല എന്നും അവൾ എന്റേത് മാത്രമാണെന്നും പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
ആ വിഡിയോയിൽ ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്യുന്നതും കാണാമായിരുന്നു. ഇന്നിതാ ഏറെ നാളുകൾക്ക് ശേഷം ബാലയുടെ ഒരു മലയാള ചിത്രം തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയാണ് റിലീസ് ചെയ്തത്. തന്റെ സിനിമ കാണാൻ അയി ബാല ഭാര്യ എലിസബത്തിനെയും കൂട്ടി രാവിലെ തന്നെ തിയറ്ററിൽ എത്തിയിരുന്നു. ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ സിനിമ കാണാൻ മകൾ പപ്പുവും ഉണ്ടാകുമെന്നാണ് താൻ കരുതിയത് എന്നും, താൻ ഈ പറയാൻ പോകുന്ന കാര്യം എഡിറ്റ് ചെയ്യാതെ പബ്ലിഷ് ചെയ്യണമെന്നും അദ്ദേഹം പറയുന്നുണ്ട്. ഓരോ നടന്മാരുടെ ഉള്ളിലും ഒത്തിരി സങ്കടമുണ്ട്. മകള്‍ എന്റെ കൂടെ ഇന്ന് ഉണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. മനഃപൂര്‍വ്വം എന്നെ പറ്റിച്ചതാണ്. മകൾ വരുമെന്ന് എന്റെ ഭാര്യ എലിസബത്തും ആഗ്രഹിച്ചിരുന്നു. മകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് എന്നെ പറ്റിച്ചത് ആരാണെന്ന് മനസിലായില്ലേ, ഗോപി മഞ്ജൂരിയനോ, ആരൊക്കെയാണ് ഫ്രോഡ് എന്ന് മനസിലായോ… എന്നും ബാല ചോദിക്കുന്നു.

ഈ വാക്കുകളും മറുപടിയും ഒക്കെ പ്രതികാരമായി കൊടുത്തതാണോ എന്ന ചോദ്യത്തിന്, അത് ന്യായത്തിന് വേണ്ടിയാണെന്നാണ് ബാലയുടെ മറുപടി. എനിക്ക് എല്ലാവരോടും സ്നേഹം മാത്രമേയുള്ളു. ആരോടും പ്രതികാരമോ ദേഷ്യമോ ഇല്ല. കള്ളം പറയുന്നവരെയും ഫ്രോഡ് കളിക്കുന്നവരെയും എനിക്കിഷ്ടമല്ല. അഭിമുഖങ്ങളില്‍ വന്ന് കരഞ്ഞ് സംസാരിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത് എന്നും അദ്ദേഹം പറയുന്നു. കൂടാതെ തന്നെ തകർത്ത് ഇല്ലാതാക്കാൻ ഒരുപാട് പേര് ശ്രമിച്ചിട്ടുണ്ട് എന്നും എന്നെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷന്‍ ടീമിനെ വരെ ഇറക്കിയിട്ടുണ്ട്. പക്ഷേ ഞാന്‍ പോവത്തില്ല. കുറച്ച് സമയമെടുക്കും. അത് റോങ് ആയ കാര്യമാണെന്നും ഉടനെയൊന്നും ഞാന്‍ പോവില്ലെന്നുമൊക്കെ ബാല പറയുന്നുണ്ട്.
അതുപോലെ ചിലരൊക്കെ എന്നെ കുറിച്ച് മനപ്പൂർവം ഗോസിപ്പുകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട് എന്നും ബാല പറയുന്നു. താൻ ഇനി വിജയ്യെ വെച്ച് ഒരു സിനിമ ചെയ്യാൻ പോകുന്നതിന്റെ തിരക്കിലാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു കാര്യം കൂടി പറയാനുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ ഒരു പ്രഖ്യാപനം കൂടി ഉണ്ടാവും, അതിനു വേണ്ടി നിങ്ങൾ കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു…
Leave a Reply