
ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ സുലുവാണ് ! അവൻ അത്രയും സുന്ദരി ആയത് കൊണ്ടാണ് ഞാൻ അവളെ വിവാഹം കഴിച്ചത് ! മമ്മൂട്ടി !
മലയാളികൾ ഹൃദയത്തിലേറ്റി ആരാധിക്കുന്ന താര രാജാവാണ് മമ്മൂക്ക. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങളും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ സ്നേഹിക്കുന്ന അതെ അളവിൽ അദ്ദേഹത്തിന്റെ കുടുംബത്തെയും നമ്മൾ സആരാധിക്കുന്നു. മമ്മൂട്ടി എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നടൻ എന്നതിലുപരി നല്ലൊരു ഭർത്താവ്, മകൻ, അച്ഛൻ, സഹോദരൻ എന്നീ നിലകളിൽ എല്ലാം എന്നും മികച്ചതാണ്. തനറെ ജീവിതത്തിലെ ആദ്യത്തെ പെൺ സുഹൃത്ത് തനറെ ഭാര്യ സുൽഫത്ത് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. തന്റെ ഉമ്മയും ഭാര്യയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴത്തെ കുറിച്ച് അദ്ദേഹം ഒരു സമയത്ത് തുറന്ന് പറഞ്ഞിരുന്നു. സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്.
ഏത് സാഹചര്യത്തിലും അദ്ദേഹം തന്റെ പ്രിയ പത്നി സുലുവിനെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. അത്തരത്തിൽ ഒരിക്കൽ അദ്ദേഹം ജെബി ജംങ്ക്ഷന് എന്ന പരിപാടിയിൽ പങ്കെടുക്കവരെ അവതാരകന്യ ജോൺ ബ്രിട്ടാസിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു കത്രീന കൈഫ് മുതല്‍ ഐശ്വര്യ റായി വരെ ഒത്തിരി സുന്ദരിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ. ഇതിലേറ്റവും സുന്ദരിയായ സ്ത്രീ ആരാണെന്നാണ് ആയിരുന്നു… അഭിനയിക്കുന്ന നടിമാരുടെ സൗന്ദര്യമെന്ന് പറയുന്നത് അവരുടെ അഭിനയമാണ്. കാണാന്‍ നല്ല സുന്ദരിയായ നടിയ്ക്ക് അത്ര നന്നായി അഭിനയം വരണമെന്നില്ല. ഏറ്റവും നന്നായി അഭിനയിക്കുന്നതാരോ അവരാണ് നല്ല സുന്ദരിയെന്ന്, മമ്മൂട്ടി പറയുന്നു.

ഒരിക്കലും നമുക്ക് സൗന്ദര്യത്തെ നിര്‍വചിക്കാന്‍ സാധിക്കില്ല, ഭാര്യയെ കുറിച്ച് പറയൂ എന്ന് അവതാരകൻ പറഞ്ഞപ്പോൾ, ഭാര്യ ഏറ്റവും സുന്ദരിയായത് കൊണ്ടാണ് ഞാന്‍ അവളെ വിവാഹം കഴിച്ചത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട പെണ്ണായത് കൊണ്ടാണ് സുല്‍ഫത്തിനെ തന്നെ കല്യാണം കഴിച്ചത്. പക്ഷേ അതെപ്പോഴും ആവര്‍ത്തിച്ച് പറയേണ്ടതില്ലല്ലോ. നമുക്ക് ഇഷ്ടമായത് കൊണ്ടാവുമല്ലോ, ഇത്രയും കാലം നമ്മുടെ കൂടെ ജീവിക്കുകയും നമ്മള് ന്നതെന്നാണ് മമ്മൂട്ടി പറഞ്ഞത്.
അതുപോലെ അദ്ദേഹം ഭാര്യയെ കുറിച്ച് പറയുന്നത് ഇങ്ങനെ, രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചുതരികയായിരുന്നു സുലു.. എന്റെ വീട്ടുകാർക്ക് ഉമ്മ സഹിതം സുലു കഴിഞ്ഞേ ഈ ഞാൻ പോലുമുള്ളു, അവരുടെ ആവശ്യങ്ങൾ പോലും ഞാൻ അറിയുന്നതിന് മുമ്പ് അവൾ അറിഞ്ഞിരിക്കും, അതിനുള്ള പരിഹാരവും അവൾ കണ്ടിരിക്കും. ഞാൻ ചെയ്ത പുണ്യം, ലോകത്ത് എവിടെ ആണെങ്കിലും ഞങ്ങൾ ദിവസവും സംസാരിക്കാറുണ്ട്, അത് ഞങ്ങൾക്ക് നിർബന്ധമാണ്. വളരെ റിയലിസ്റ്റിക് പ്രണയമാണ് അവര്‍ക്കിടയില്‍ ഉള്ളതെന്നും അത് വച്ച് നോക്കുമ്പൾ താനും ഭാര്യയും തമ്മിലുള്ളതൊന്നും ഒരു പ്രണയമേ അല്ലെന്നും ദുല്‍ഖര്‍ ഒരിക്കൽ പറഞ്ഞിരുന്നു.
Leave a Reply