
രാഹുൽ ഗാന്ധിയെ ഇഷ്ടമാണ് ! അദ്ദേഹത്തെ ഡേറ്റ് ചെയ്യാൻ താല്പര്യമുണ്ട്, എന്ന് പരസ്യമായി പറഞ്ഞ കരീനക്ക് പിന്നീട് സംഭവിച്ചത് !
ഇന്ത്യൻ സിനിമയിൽ തന്നെ എപ്പോഴും വിവാദങ്ങൾക്ക് തിരികൊടുക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. പല കാര്യങ്ങളും പരസ്യമായി തുറന്ന് പറയാൻ ഈ കൂട്ടർ കാണിക്കുന്ന മനോധൈര്യം പലപ്പോഴും പല പ്രശനങ്ങല്കും കാരണമാകാറുണ്ട്. സിനിമ കുടുംബത്തിൽ നിന്നും സിനിമയിൽ എത്തി തന്റെ സ്ഥാനം നേടിയെടുത്ത അഭിനേത്രിയായിരുന്നു കരീന കപൂർ. ഇപ്പോഴും സിനിമയിൽ മുൻ നിര നായികയായി തുടരുകയാണ് കരീന. വിവാഹിതയും രണ്ടുകുട്ടികളുടെ ‘അമ്മ ആയിട്ടും നടിയുടെ താര പദവിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
അന്നും ഇന്നും തന്റെ മനസിലുള്ള കാര്യങ്ങൾ ഒരു മറയും കൂടാതെ വിളിച്ചുപറയുന്ന പ്രകൃതകാരിയായ കരീന ഒരിക്കൽ രാഹുൽ ഗാന്ധിയോടുള്ള തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. അത് വലിയ വിവാദമായതോടെ പറഞ്ഞത് തിരുത്തിപ്പറയാനും കരീന മടികാണിച്ചിരുന്നില്ല. ആ സംഭവം ഇങ്ങനെ, ബോളിവുഡ് താരങ്ങളുടെ പല തുറന്ന് പറച്ചിലുകള്‍ക്കും വേദിയായി മാറിയിട്ടുള്ള ഷോയാണ് സിമി ഗരേവാളിന്റേത്. ഈ ഷോയില്‍ ഒരിക്കല്‍ കരീനയും അതിഥിയായി എത്തിയതായിരുന്നു. അഭിമുഖത്തിനിടെ കരീനയോട് ലോകത്തുള്ള ആരെയെങ്കിലും ഒരാളെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന് സിമി ചോദിക്കുകയായിരുന്നു.

എന്നാൽ പാപ്പരാസികൾ എല്ലാം കരീന ഒരു താരത്തിന്റെ പേര് പറയുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഉത്തരം മറ്റൊന്നായിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് അന്ന് കരീന പറഞ്ഞത് ഇങ്ങനെ, ഞാനിത് പറയാമോ എന്നറിയില്ല. ഇദ്ദേഹത്തെ അടുത്തറിയുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. വിവാദമായേക്കാം, രാഹുല്‍ ഗാന്ധി” എന്നായിരുന്നു കരീന പറഞ്ഞ മറുപടി. പിന്നാലെ താരം തന്റെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണവും വെളിപ്പെടുത്തുന്നുണ്ട്. എനിക്ക് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അടുത്തറിയാൻ താല്പര്യമുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യ ടുഡേയില്‍ വന്ന ചിത്രങ്ങള്‍ കണ്ടിരുന്നു. അദ്ദേഹവുമായുള്ള സംസാരം എങ്ങനെയിരിക്കുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാണ് കരീന പറഞ്ഞത്.
അതുപോലെ തന്നെ ഞാന്‍ വരുന്നത് സിനിമാ പാരമ്പര്യമുള്ളൊരു കുടുംബത്തില്‍ നിന്നുമാണ്. അദ്ദേഹത്തിന്റേത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബവും. ഞങ്ങള്‍ക്കിടയില്‍ രസകരമായൊരു സംഭാഷണം നടന്നേക്കാം” എന്നും കരീന പറഞ്ഞിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ കരീനയുടെ വാക്കുകൾ വലിയ പ്രതിഷേധമായി മാറുകയും, ഈയ്യടുത്തായി ആ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജവീമാവുകയും ചെയ്തിരുന്നു. ഇതോടെ താരത്തിനെതിരെ ട്രോളുകളും ഉയര്‍ന്നു വന്നിരുന്നു. ഇതോടെ ത കരീന താന്‍ പറഞ്ഞത് തള്ളി പറഞ്ഞു. പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ കരീന പറഞ്ഞത് രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു.
Leave a Reply