
ആ സിനിമയിൽ നിങ്ങൾ കണ്ടത് ദിലീപിന്റെ ജീവിതം തന്നെയാണ് ! അവനെ അടുത്തുനിന്ന് അറിഞ്ഞ ആളാണ് ഞാൻ ! നാദിർഷ പറയുന്നു !
മിമിക്രി രംഗത്തുകൂടി എത്തി മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ് നാദിർഷ. അദ്ദേഹം ഒരു നടൻ, സംവിധായകൻ, ഗാന രചയിതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം വളരെ പേരുകേട്ട പ്രശസ്ത വ്യക്തികൂടിയാണ് നാദിർഷ.. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും മികച്ച വിജയമായിരുന്നു, അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയമായിരുന്നു, ഇപ്പോൾ ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ചെയ്തിരുന്നു അത് ഉടൻ റിലീസിനെത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്… ഇപ്പോൾ ദിലീപിനെ കുറിച്ച് നാദിർഷ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇരുവരും തമ്മിൽ വര്ഷങ്ങളുടെ സൗഹൃദമാണ് ഉള്ളത്. ദിലീപിന്റെ ജീവിതവുമായി സാമ്യമുള്ള സിനിമയെ പറ്റിയാണ് നാദിർഷ സംസാരിച്ചത്. എന്റെ ജീവിതത്തിൽ സിനിമയിലെ സീനുകൾ സംഭവിച്ചിട്ടില്ല. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സിനിമയിലും വന്നിട്ടില്ല. പക്ഷെ ഞാനും ദിലീപും ഇന്ദ്രൻസും എല്ലാം ഒരുമിച്ച് അഭിനയിച്ച മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ ദിലീപ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി നടന്ന് അയാൾ അവസാനം സൂപ്പർ സ്റ്റാർ ആയി മാറുന്നതാണ് കഥ. ദിലീപ് എന്ന് തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേരും. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അവന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചത് നേരിട്ട് കണ്ട ആളാണ് ഞാൻ എന്നും നാദിർഷ പറയുന്നു.

അതുപോലെ തന്നെ ദിലീപിന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ആളാണ് നാദിർഷ. അതുപോലെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മണിയെ കുറിച്ചുമുള്ള ഓർമ്മയും നാദിർഷ പങ്കുവെക്കുന്നുണ്ട്. ഒരു ഗൾഫ് ഷോയിൽ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ ആയിരുന്നു. അന്ന് മണിയുടെ കൂടെ ടിനി ഉണ്ട്. ടിനി ആദ്യം തന്നെ ഓക്കേ ആയി. പക്ഷെ മണിയെ എനിക്ക് കൊണ്ട് പോകണ്ട എന്ന ഒരു തീരുമാനമായിരുന്നു. പകരം മറ്റൊരാൾ സ്റ്റേജിന്റെ പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. മണി കുറെ പെർഫോമൻസ് ഒക്കെ കാണിച്ചു. ഏറ്റവും ഒടുവിൽ മണി എന്നോട് പറഞ്ഞു.
മുണ്ട് ഉടുത്ത് വന്നതിന് ഞാൻ പിന്നെയും മണിയെ വീണ്ടും വഴക്ക് പറഞ്ഞു അപ്പോൾ അവൻ പറഞ്ഞു, എനിക്ക് ആകെ ഒരു കറുത്ത പാന്റാണ് ഉള്ളത് അത് അലക്കി ഇട്ടിരിക്കുകയാണ് എന്ന്. ആ ഒറ്റ ഡയലോഗിൽ ആണ് ഞാൻ മണിയെ ആ ഷോയ്ക്ക് വേണ്ടി സെലക്ട് ചെയ്യുന്നത്’ നാദിർഷ പറയുന്നു. അപ്പോൾ പുറത്തുനിൽക്കുന്ന ആൾ ഇനി വേണ്ട, മണി സെലക്ട് ആയതുകൊണ്ട് അയാൾക്ക് ഇനി മറ്റൊരു അവസരം കൊടുക്കാമെന്ന് പറഞ്ഞ് വിടുകയായിരുന്നു. ആ ആൾ ദിലീപായിരുന്നു എന്നും നാദിർഷ പറയുന്നു.
Leave a Reply