
സൗഹൃദം പ്രണയമാക്കി മാറ്റി വിജയിയും തൃഷയും ! വിജയുമായി പിണങ്ങി ഭാര്യ സംഗീത ! നടന്റെ ദാമ്പത്യം തകർച്ചയുടെ വക്കിൽ !
ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ സിനിമയുടെ താരറാണിയാണ് തൃഷ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം തൃഷ ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ തയ്യാറെടുക്കുകയാണ്. പൊന്നിയൻ സെൽവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇപ്പോൾ അതിന്റെ സെക്കൻഡ് പാർട്ടും റിലീസിന് ഒരുങ്ങുകയാണ്. കൂടാതെ ഏറ്റവും പുതിയ ചിത്രമായ റാങ്കി ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്നു. മികച്ച തിരിച്ചുവരവാണ് തൃഷ നടത്തുന്നത്. ശേഷം രജനികത്തിന്റെ ജയിലർ എന്ന സിനിമയിലും തൃഷ നായികയായി എത്തുന്നു..
എന്നാൽ നടിയുടെ വ്യക്തി ജീവിതം ഗോസിപ്പുകളുടെ ഒരു പറുദീസ തന്നെയായിരുന്നു. നിരവധി പ്രണയങ്ങളും പ്രണയ പരാജയങ്ങളും ഒപ്പം വിവാഹ നിശ്ചയം വരെ മുടങ്ങിയ സംഭവം തൃഷയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവിവാഹിതയായ തുടരുന്ന തൃഷ തനിക്ക് യോഗ്യനായൊരു വരന് വന്നാല്‍ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നാണ് പറയുന്നത്.തൃഷയുടെ പ്രണയങ്ങൾ സിനിമ ലോകത്ത് എപ്പോഴും ഒരു സംസാര വിഷയം തന്നെ ആയിരുന്നു.
സിനിമ ലോകത്തുനിന്നും തൃഷയുടെ പേരിനോട് ഏറ്റവും കൂടുതൽ ചർച്ചയായ രണ്ടു പ്രണയങ്ങൾ അഹ് സിമ്പുവും, ഒപ്പം റാണാ ദഗുബട്ടിയുമാണ്. ഈ പ്രണയങ്ങൾ തകർന്നെങ്കിലും ഇരുവരുമായും തൃഷ വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അതേസമയം ഒരിക്കല്‍ സൂപ്പര്‍ താരം വിജയിയുമായും തൃഷയുടെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. ഒരു സമയത്ത് സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന താര ജോഡികൾ ആയിരുന്നു വിജയ്യും തൃഷയും.

അതുപോലെ 2005ലായിരുന്നു സംഭവം ഈ ഗോസിപ്പുകൾ വാർത്തയായത്. വിജയിയും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന് എന്ന് പ്രമുഖ മാധ്യമങ്ങൾ വരെ അന്ന് പ്രസ്താവിച്ചിരുന്നു. ഗില്ലി എന്ന ചിത്രത്തിലൂടെയാണ് വിജയിയും തൃഷയും ഒരുമിക്കുന്നത്. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നത്. വിജയിയും തൃഷയും തമ്മിലുള്ള അടുപ്പം വിജയിയുടേയും സംഗീതയുടേയും ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
എന്നാൽ കാര്യങ്ങൾ താരങ്ങളുടെ കൈവിട്ട് പോയതോടെ തൃഷ തന്നെ വാർത്ത നിഷേധിച്ച് രംഗത്ത് വന്നു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും, താനും വിജയിയും നല്ല സുഹൃത്തുക്കളാണെന്നും അതില്‍ കവിഞ്ഞതൊന്നും തങ്ങള്‍ക്കിടയിലില്ലെന്നും തൃഷ വ്യക്തമാക്കി. അതേസമയം തന്റെ ഇമേജ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതായും തൃഷ ആരോപിച്ചിരുന്നു. അവരാണ് നുണകള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു തൃഷയുടെ ആരോപണം.
ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് തൃഷ റാണാ ദദഗ്ഗുബട്ടിയുമായി പ്രണയത്തിലാകുന്നത്. എന്നാൽ ഇത് വിവാഹത്തിൽ എത്തിയില്ല. അതുപോലെ വിവാഹ നിശ്ചയം വരെ നടന്നെങ്കിലും തൃഷയും നടൻ ധനുഷും തമ്മിലുള്ള അടുപ്പത്തിന്റെ പേരിൽ ആ വിവാഹ നിശ്ചയം മുടങ്ങുകയായിരുന്നു. ഇപ്പോഴും വിവാഹ മോചിതയാകാൻ തനിക്ക് തപര്യമില്ല അതുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നാണ് തൃഷ പറയുന്നത്.
Leave a Reply