
ആ കഥാപാത്രങ്ങൾ ഒന്നും ഉണ്ടാക്കുന്നത് മമ്മൂട്ടിയല്ല ! മമ്മൂട്ടിയെ മാത്രം പാടി പുകഴ്ത്തുന്നവർ അത് മറക്കുന്നു ! സിദ്ദിഖ് പറയുന്നു !
മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് സിദ്ദിഖ്. പകരംവെക്കാനില്ലാത്ത അനേകം മികവുറ്റ കഥാപാത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ആളുകൂടിയാണ് നായകനായും, വില്ലനായും, കൊമേഡിയനായും അതേ സമയം ക്യാരക്ടർ റോളുകൾ ആയാലും എല്ലാം സിദ്ദിഖ് എന്ന അഭിനേതാവിന്റെ കരങ്ങളിൽ ഭദ്രമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും അതുപോലെ മമ്മൂക്കയെ കുറിച്ചും അദ്ദേഹം മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഒരു അഭിനേതാവ് എന്ന നിലയിൽ ഓരോ സിനിമയും എനിക്ക് ഓരോ പാഠങ്ങൾ ആയിരുന്നു. ഓരോരുത്തരുടെ കൈയിലൂടെ മാറി വരുമ്പോഴാണ് നമ്മൾ മോൾഡ് ചെയ്യുന്നത്. അതുപോലെ മമ്മൂക്കയെ തേടി നല്ല സിനിമകൾ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നത്. ആ സിനിമകൾ ചെയ്യുന്നത് നല്ലൊരു കാര്യം, എന്നാൽ അത്തരം സിനിമകൾ ഒരിക്കലും മമ്മൂക്കയെ കൊണ്ട് ഉണ്ടാക്കാൻ കഴിയില്ല. ഇപ്പോൾ ഉദാഹരണത്തിന് ലിജോ ജോസ് പെല്ലിശേരി നൻപകൽ നേരത്ത് മയക്കം പോലൊരു സിനിമ ഉണ്ടാക്കി മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോഴേ അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റുള്ളൂ.

അല്ലാതെ നൻപകൽ നേരത്ത് മയക്കം എന്നൊരു കഥ ഉണ്ടാക്കി മമ്മൂക്ക ലിജോയെ തേടി പോയതല്ല. അതിന് പിറകിൽ പണി എടുക്കുന്ന വലിയാെരു വിഭാഗം ആളുകളുണ്ട്. അവർ ആ കഥാപാത്രത്തിന് വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നത് അദ്ദേഹം മുമ്പ് ചെയ്ത സിനിമകൾ മൂലമാണ്. അതുപോലെ മമ്മൂക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഒരു വലിയ കാര്യം എന്തെന്നാൽ അത്തരം കഥാപാത്രങ്ങൾ വരുമ്പോൾ അത് സ്വീകരിച്ച് എന്നിലെ വേറൊരു നടനെ കൊണ്ട് വരാം എന്ന എഫേർട്ട് മമ്മൂക്ക എടുക്കുന്നുണ്ട്. അത്തരം കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന ഒരുപാട് പേർ ഉണ്ട്. അവരുടെ ചിന്തയിൽ നിന്ന് ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കി എടുക്കുന്നതാണ് ഈ ഓരോ കഥാപാത്രങ്ങളും. അപ്പോൾ നമ്മൾ അതുണ്ടാക്കുന്നവരെയും അത് പോലെ തന്നെ അഭിനന്ദിക്കണം.
ഇപ്പോൾ മമ്മൂക്കയുടെ അടുത്തിറങ്ങിയ ഈ ഓരോ ഹിറ്റ് കഥാപാത്രങ്ങളും റോഷാക്ക് ആണെങ്കിലും നൻപകൽ ആയാലും, ഭീഷ്മപർവം ആണെങ്കിലും മമ്മൂട്ടി എന്ന നടൻ പുതിയ കഥാപാത്രങ്ങളെ കൊണ്ട് വരുന്നു എന്ന് പറഞ്ഞ് ആളുകൾ അഭിനന്ദിക്കുമ്പോൾ അതിന് പിറകിൽ രാപ്പകൽ കഷ്ടപ്പെട്ട് പ്രവർത്തിച്ച ഒരുപാട് പേരെ മറന്ന് പോവുന്നുണ്ട്. അവരാണ് അത്തരം കഥാപാത്രങ്ങൾ ഉണ്ടാക്കിക്കൊണ്ട് വരുന്നത്. അത് മറക്കാൻ പാടില്ല. മമ്മൂട്ടി അത് ചെയ്ത് ഞെട്ടിക്കുന്നെങ്കിൽ മമ്മൂട്ടിയെ ആ കഥാപാത്രമായി മാറ്റാൻ ശ്രമിക്കുന്ന വേറെ ഒരുപാട് പേർ ഉണ്ട്. അവരും ഒരു പോലെ അഭിനന്ദനം അർഹിക്കുന്നു എന്നും സിദ്ദിക്ക് എടുത്ത് പറയുന്നു.
Leave a Reply