
നിന്നെപ്പോലെ ഒരാളെയല്ല, നീ പൊക്കമുള്ള പെൺകുട്ടിയെ കല്യാണം കഴിക്കണം, എല്ലാവരെയും പോലെ നല്ലൊരു കുടുംബ ജീവിതം നിനക്കുണ്ടാകുമെന്ന് എനിക്ക് പറഞ്ഞുതന്ന ഒരാളുണ്ട് ! പക്രു പറയുന്നു !
മലയാള സിനിമക്ക് വളരെ പ്രിയങ്കരനായ ഒരാളാണ് നടൻ പക്രു. ലോക റെക്കോർഡുകൾ വരെ സ്വന്തമാക്കിയ അദ്ദേഹം മലയാളികളുടെ അഭിമാനമാണ്. അജയ് കുമാർ എന്നാണ് യഥാർഥ പേര്. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രം യഥാർഥത്തിൽ പക്രുവിന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നെയാണ് സൃഷ്ട്ടിച്ചത്. ആ ഒരു ചിത്രത്തോടെ അദ്ദേഹത്തെ ലോക സിനിമ അറിഞ്ഞു തുടങ്ങി. കൂടാതെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സൃഷ്ട്ടിച്ച ആളുകൂടിയാണ് നമ്മുടെ ഗിന്നസ് പക്രു.
ഇപ്പോഴതാ തന്റെ ജീവിതത്തെ കുറിച്ചും തനിക്ക് മറക്കാൻ കഴിയാത്ത വ്യക്തിയെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ, ജോക്കർ എന്ന സിനിമയിൽ അനശ്വര കലാകാരൻ ബഹദൂറിക്കയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു. ആ വലിയ മനുഷ്യൻ എനിക്ക് നൽകിയ മറക്കാനാകാത്ത ഉപദേശത്തെ കുറിച്ചും അദ്ദേഹം പറയുന്നു. അദ്ദേഹം പറഞ്ഞ് തന്ന ഒരു കാര്യം ആണ് നീ കല്യാണം കഴിക്കണം, കുടുംബം ഉണ്ടാവണമെന്ന്. നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം. ഒരു കുട്ടിയുണ്ടാവും. ആ കുട്ടിയെ നീ പഠിപ്പിക്കാവുന്ന അത്രയും പഠിപ്പിക്കണം’ ‘അങ്ങനെ ഒരു മകനെ അല്ലെങ്കിൽ കൊച്ചുമോനോടെന്ന പോലെ അത്രത്തോളം സ്നേഹ വാത്സല്യങ്ങളോടെ പറഞ്ഞ് തന്നു.

അതുപോലെ എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് പരിഹാസങ്ങൾ അനുഭവിച്ചിട്ടുണ്ട്. വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു, അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 14 വർഷങ്ങളാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടി പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും ഓർക്കാൻ ഇഷ്ടപെടാത്തതുമായ ഒരു സംഭവമായിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ ഒരു മകളാണ് ഉള്ളത്, ദീപ്ത കീർത്തി. അച്ഛനെ പോലെ മിടുക്കിയാണ് മകളും.
ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകുകയും ശേഷം വീണ്ടും ഞങ്ങളുടെ സങ്കടം കണ്ട് സഹിക്കാൻ കഴിയാതെ കഴിഞ്ഞ് അനുഗ്രഹിച്ച കുഞ്ഞാണ് ദീപത കീർത്തി എന്നും പക്രു പറയുന്നു. ഒരച്ഛൻ എന്ന നിലയിൽ ഇന്ന് ഞാൻ വളരെ സന്തോഷവും അഭിമാനവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു..
Leave a Reply