മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് ! കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷം പങ്കുവെച്ച് സ്വവർഗദമ്പതികളായ അമിത്തും, ആദിത്യയും !

സമൂഹ മാധ്യമങ്ങളിൽ കൂടി ഏവർക്കും പരിചിതരായ സ്വവർഗ ദമ്പതിമാരായ അമിത്ഷായും, ആദിത്യ മദിരാജൂം ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. തങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇവർ പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ഇതിനോടകം ലോക ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ വംശജരായ ഇവർ അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് താമസിക്കുന്നത്. മൂന്ന് വര്ഷം മുമ്പ് ഹിന്ദു ആചാരപ്രകാരമാണ് ഇവരുടെ വിവാഹം നടിന്നിരുന്നത്.

എന്നാൽ ഇവരുടെ ഈ പോസ്റ്റ് ലോകവ്യാപകമായി ശ്രദ്ധ നേടുകയും തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വവര്‍ഗ ദമ്പതിമാരായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താന്‍ വളരെ കഷ്ടപ്പെട്ടുവെന്നും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇരുവരും പറയുന്നത്. ഏതായാലും തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ കാര്യത്തിൽ തങ്ങൾ അതീവ സന്തോഷം ഉള്ളവരാണെന്നും അമിത്ഷായും ആദിത്യ മദിരാജൂം പറയുന്നു. 2016 ലാണ് ഒരു സുഹൃത്ത് വഴി ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്നാണ് പ്രണയമായി മാറിയത്. ഇവരെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *