
ഒരു ഭാര്യയും രണ്ടുമക്കളും ഉള്ള ആളാണ് ഞാൻ ! അവരുടെ ഭാവി കിടക്കുന്നത് എന്റെ കൈകളിലാണ് ! എനിക്ക് സമയ ദോശമാണിപ്പോൾ ! ദിലീപ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയനായകനായിരുന്നു ദിലീപ്. മഞ്ജുവുമായുള്ള വേർപിരിയലും ശേഷം കാവ്യയുമായുള്ള വിവാഹവും തുടർന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതകുകയുമായതോടെ അദ്ദേഹത്തിന്റെ ഇമേജ് തകരുകയും സിനിമ ലോകത്തുനിന്ന് തന്നെ ദിലീപ് മാറ്റിനിർത്തപ്പെട്ടിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളക്ക് ശേഷം വോയ്‌സ് ഓഫ് സത്യനാഥൻ, ബാന്ദ്ര തുടങ്ങിയ ഒരുപിടി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഈശ്വരവിശസിയായ ദിലീപ് നിരവധി ദേവാലയങ്ങളിൽ പോകുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്ന ആളാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പേജ് വഴി ദിലീപിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. സുഹൃത്തുക്കൾക്കും സഹായികൾക്കുമൊപ്പമാണ് ശബരിമല, ഗുരുവായൂർ, ചെട്ടികുളങ്ങര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയത്. നടന്റെ ഈ ക്ഷേത്ര ദർശനത്തിന്റെ വിഡിയോകൾ വൈറലായി മാറിയതിയോടെ ദിലീപിന് ഈ അടുത്തിടെയായി ഭക്തി കുറച്ച് കൂടിയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.
അടുത്തിടെ നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് കാവ്യയും ദിലീപും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മറ്റുള്ള താരങ്ങൾ ചെറിയൊരു വെക്കേഷൻ കിട്ടിയാലും ഓടി പോകുന്നത് വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും അവധി ആഘോഷിക്കാനുമാണ്. പക്ഷെ ദിലീപ് നേരെ തിരിച്ചാണ്. പ്രാർഥനാലയങ്ങൾ സന്ദർശിക്കാനും അവിചടെ സമയം ചിലവഴിക്കാനുമാണ് ദിലീപ് ഇഷ്ടപ്പെടുന്നത്.

കഴിഞ്ഞ ദിവസം ദിലീപ് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ എത്തുകയും അവിടെ ദേവിയുടെ ഏറ്റവും ഇഷ്ട വഴിപാടായ ചാന്താട്ടം നടത്തുകയും ശേഷം ഉണ്ട ശർക്കര കൊണ്ട് തുലാഭാരം നടത്തിയതിന് ശേഷവുമാണ് അദ്ദേഹം തിരിച്ചുപോയത്. ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദേവീപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണ് ചാന്താട്ടം. നൂറ് ശതമാനം ദൈവവിശ്വാസിയാണ് താനെന്നും തനിക്ക് ഇപ്പോൾ നടക്കുന്നതെല്ലാം സമയദോഷത്തിന്റെ കുഴപ്പംകൊണ്ടാണ് എന്നും ഇതിന് മുമ്പും ദിലീപ് പറഞ്ഞിരുന്നു.
എല്ലാവർക്കും എന്നോട് മാത്രം എന്തിനാണ് ഇങ്ങനെ ശത്രുത എന്നതാണ് എനിക് മനസിലാകാത്തത്. എനിക്ക് ഭാര്യയും രണ്ട് പെൺമക്കളും സഹോദരങ്ങളും അമ്മയുമുണ്ട്. അവരുടെയെല്ലാം ഭാവി കിടക്കുന്നത് എന്റെ കൈയ്യിലാണ്. എന്റെ മോശം സമയത്തെ കുറിച്ച് ജ്യോത്സ്യൻ പറഞ്ഞ വാക്കുകൾ അർത്ഥവത്തായി. അവരുടെ ഭാവി എന്റെ കൈയ്യിൽ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണ്.
ഈ കാലവും കടന്നുപോകും… അങ്ങനെ വിശ്വസിച്ചാണ് ഞാൻ മുന്നോട്ട് പോകുന്നത്. നൂറ് ശതമാനം ദൈവവിശ്വാസിയാണ് ഞാൻ. സമയദോഷമെന്ന് വിശ്വസിച്ച് സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാർത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്ത് പ്രാർത്ഥിക്കുന്ന ഞാൻ പോലും അറിയാത്ത എത്രയോ പേരുണ്ട്. എല്ലാം സമയദോഷമെന്ന് വിശ്വസിക്കുന്നു. സഹായിച്ചവർ പോലും തിരിയുന്ന കാലമാണ് ഇതെന്നും, തന്റെ കാര്യത്തിൽ ജ്യോത്സ്യന്മാർ പറഞ്ഞ പലതും നടന്നിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
Leave a Reply