ഞാൻ ചെയ്തത് വളരെ തെറ്റായിപ്പോയി ! എന്റെ കണ്ണ് നിറഞ്ഞുപോയി ! ഉണ്ണി മുകുന്ദനോട് ചെയ്ത കാര്യം ഏറ്റുപറഞ്ഞ് ടോവിനോ !

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന രണ്ടു യുവ താരങ്ങളാണ് ടോവിനോ തോമസും ഉണ്ണി മുകുന്ദനും. ഇവർ ഇരുവരും ബോഡി ബിൽഡിങ്ങിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ നൽകുന്നവരാണ്. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങൾ കൂടിയാണ്. ഉണ്ണി മുകുന്ദനും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച ചിത്രമാണ് സ്റ്റൈൽ. 2016 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആയിരുന്നു നായകൻ. ടൊവിനോ വില്ലൻ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. 6 വർഷങ്ങൾക്കിപ്പുറം ഇരുവരും മലയാളത്തിലെ തിരക്കുള്ള താരങ്ങളായി മാറിയിരിക്കുകയാണ്. ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ടൊവിനോ. ഇപ്പോഴിതാ ടോവിനോ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ രണ്ടുപേരും ഡയറ്റ് നോക്കുന്ന സമയംകൂടിയായിരുന്നു. ഞങ്ങള്‍ എന്നും വൈകുന്നേരം ഒന്നിച്ചിരിക്കുമായിരുന്നു. എനിക്ക് മധുരം ഭയങ്കര ഇഷ്ടമാണ്. ഉണ്ണിയാണെങ്കില്‍ കട്ട ഡയറ്റില്‍ ആയിരിക്കും. ആ സമയത്ത് എനിക്ക് കുറച്ചു വയറൊക്കെ ഉണ്ടായിരുന്നു. ഇടയ്ക്ക് ഞാന്‍ ചിക്കന്‍ ഫ്രൈ ഒക്കെ ഉണ്ണിക്ക് കൊടുക്കും കഴിക്കുന്നുണ്ടെങ്കില്‍ കഴിച്ചോട്ടെ എന്ന് കരുതി, പക്ഷെ ഞാൻ എത്ര പ്രലോഭിപ്പിക്കാന്‍ നോക്കിയാലും അവൻ കഴിക്കില്ല. ഒരു ദിവസം ആരോ രസഗുള വാങ്ങിച്ചു കൊണ്ടുവന്നു. എനിക്കാണെങ്കില്‍ അത് കഴിച്ചിട്ട് കൊതി മാറുന്നില്ല. പഞ്ചസാര പാനി കഴിക്കാന്‍ നോക്കവേ ഉണ്ണി വിളിച്ചു പറഞ്ഞു കഴിക്കല്ലെടാ കലോറി എന്ന്.

ഞാൻ അവനെ പ്രലോഹിപ്പിച്ച് കഴിക്കരുതാത്ത പല ആഹാരങ്ങളും കഴിപ്പിക്കാൻ നോക്കിയപ്പോൾ അവൻ ഒരു സഹ ബോഡി ബില്‍ഡറോടുള്ള സ്‌നേഹം കൊണ്ട് കഴിക്കല്ലെടാ എന്ന് പറയുന്നു. എന്റെ കണ്ണ് നിറഞ്ഞ് പോയി. ഞാനിപ്പോള്‍ തന്നെ അവന്റെയടുത്ത് നിന്ന് ചിക്കന്‍ ഫ്രൈ മാറ്റി വെച്ചു. ഞാന്‍ ചെയ്തത് തെറ്റായിപ്പോയി, ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നും ടൊവിനോ പറയുന്നു. ഉണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം എന്ന സിനിമയുടെ വിജയ തിളക്കത്തിലാണ്. ബോക്സ് ഓഫീസിൽ വലിയ കുതിപ്പുമായി മുന്നേറുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *