ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന ‘മിന്നായങ്ങൾ’ കണ്ടാൽ ആരാധനയോടെ നോക്കി ഇരിക്കാനേ കഴിയൂ ! ചിത്രത്തെ പുകഴ്ത്തി ബാലചന്ദ്ര മേനോൻ !

നടൻ ഉണ്ണി മുകുന്ദൻ നയനകനായി എത്തിയ ചിത്രം മാളികപ്പുറം ഇപ്പോൾ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. ചിത്രം കേരളം മാത്രമല്ല ഇപ്പോൾ തെന്നിന്ത്യ ഒട്ടാകെ കീഴടക്കി മുന്നേറുന്നു. ചിത്രത്തെ പുകഴ്ത്തി നിരവധി സിനിമ താരങ്ങളാണ് ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. നടി സ്വാസിക ചിത്രത്തെ പുകഴ്ത്തി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു  ഇപ്പോഴിതാ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ  പ്രധാന വേഷമായ കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും പുകഴ്ത്തി അദ്ദേഹം സംസാരിച്ചു, സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ബാലചന്ദ്ര മേനോൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, മാളികപ്പുറം ചിത്രത്തിന്‍റെ ഒരു പ്രമോഷന്‍ പരിപാടിയില്‍ ദേവനന്ദ ചിത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അടക്കമാണ് ബാലചന്ദ്ര മേനോന്‍ തന്‍റെ അനുഭവം പങ്കുവച്ചത്. വീഡിയോയില്‍ ഉണ്ണി മുകുന്ദനെയും കാണാം. ഒരു സോഷ്യൽ മീഡിയാ പരത്തി പറച്ചിലുകളും ഇല്ലാതെ മലയാളത്തിലെയും തമിഴിലെയും വമ്പൻ പടങ്ങളെ സധൈര്യം നേരിട്ട്. വിജയക്കൊടി പാറിച്ച മാളികപ്പുറം തന്നെയാണ് എന്റെ നോട്ടത്തിൽ സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കിൽ മെഗാസ്റ്റാര്‍ എന്നും ബാലചന്ദ്ര മേനോന്‍ തന്‍റെ കുറിപ്പില്‍ പറയുന്നു.

ചിത്രത്തില്‍ കല്ലു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെക്കുറിച്ച് പറയുന്ന ബാലചന്ദ്ര മേനോന്‍ ഏതു ദോഷൈകദൃക്കിനും ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന ‘മിന്നായങ്ങൾ’ കണ്ടാൽ ആരാധനയോടെ നോക്കി ഇരിക്കാനേ കഴിയൂ എന്നും പറയുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി.  ഈ സിനിമയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ് എന്നാണ് സ്വാസിക പറയുന്നു.

മേപ്പടിയാൻ  എന്ന സിനിമയിൽ  ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക്‌ ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കുന്നു എന്നും ഉണ്ണി മുകുന്ദനും പറഞ്ഞിരുന്നു. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം ചിത്രം 25 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *