
ദിലീപിന് വേണ്ടി ദിവസവും വിളിക്ക് വെച്ച് പ്രാർത്ഥിച്ച ഒരമ്മയും മകളും ! അത് തുറന്ന് പറഞ്ഞതിന്റെ പേരിൽ എല്ലാവരും പഴിച്ചു ! ഇപ്പോൾ ആ അമ്മക്ക് പറയാനുള്ളത് !
ദിലീപ് ഒരു നടൻ എന്നതിലുപരി ഒരുപാട് സാമൂഹ്യ പ്രവർത്തനങ്ങളും ഒപ്പം കാരുണ്യ പ്രവർത്തനങ്ങളും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു. അത്തരത്തിൽ ദിലീപിന്റെ സഹായം കൊണ്ട് ഒരു പുതു ജീവിതം ലഭിച്ച ഒരു അമ്മയുടെയും മകളുടെയും കഥ പലപ്പോഴും മാധ്യമങ്ങളിലും മറ്റും ഒരുപാട് വൈറലായി മാറിയിരുന്നു. ഒരിക്കൽ ദിലീപും അതിഥിയായി എത്തിയ അരം പ്ലസ് അരം കിന്നരം എന്ന ഷോയില്‍ എത്തുകയും അവർ ദിലീപിനോട് നേരിട്ട് നന്ദി പറയുകയും ചെയ്തിരുന്നു. ആ കഥ ആ ‘അമ്മ ആ പരിപാടിയിൽ പറഞ്ഞിരുന്നു.
അവരുടെ ആ വാക്കുകൾ, ഒരിക്കൽ ഒരു ബന്ധുവിനെ കാണാൻ ആശുപത്രിയിൽ പോകവേ അവിടെ ഒരു കുഞ്ഞിനെ കുഴിച്ച് മൂടാൻ പോകുന്നത് കാണുകയും, ജീവനോടെ ആ കുഞ്ഞിനെ കുഴിച്ച് മൂടാൻ മനസ് വരാതെ നിന്ന ആ ജോലിക്കാരനോട് ആ കുഞ്ഞിനെ തനിക്ക് തരാൻ പറയുകയും പക്ഷെ, അയാൾ മടിക്കുകയും, ശേഷം 200 രൂപ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞനെ തനിക്ക് തരികയുമായിരുന്നു. ആരോഗ്യപരമായി ഏറെ അവശയായിരുന്ന ആ കുഞ്ഞിനെ താൻ ഒരുപാട് ആശുപത്രികൾ കയറി ഇറങ്ങി പലരുടെയും കാല് പിടിച്ച് പകുതി ആരോഗ്യത്തോടെ തിരികെ കൊണ്ടുവരികയും ആയിരുന്നു.

ശേഷം ഇഴയുന്ന പ്രായപൂര്‍ത്തിയായ മകളേയും കൊണ്ട് ഒരു ടാര്‍പ്പാ കെട്ടിയ ഷെഡ്ഡില്‍ ആയിരുന്നു ആ അമ്മയുടെയും മകളുടെയും ജീവിതം. എന്നാൽ അദ്ദേഹത്തിന്റെ മകൾ മീനാക്ഷി പഠിക്കുന്ന സ്കൂളിലുള്ളവരാണ് ഞങ്ങളുടെ ഈ കഥ പത്രത്തില്‍ അയച്ചത്. അത് കണ്ടാണ് സഹായിക്കാനായി ദിലീപ് എത്തിയത്. അച്ഛന്റെ ട്രസ്റ്റിന്റെ പേരില്‍ ആയിരം വീട് നിര്മിച്ചുകൊടുക്കുക എന്ന പദ്ധതിയിലായിരുന്നു ദിലീപ്. ഞങ്ങളെ കുറിച്ച് കേട്ട വാര്‍ത്ത സത്യമാണോയെന്ന് അന്വേഷിച്ച് ബോധ്യപ്പെട്ടപ്പോള്‍ ആദ്യത്തെ വീട് ഞങ്ങൾക്ക് വേണ്ടി തന്നെ നിര്‍മിച്ച് തന്നു. അതിന്റെ താക്കോല്‍ധാനവും കഴിഞ്ഞ് ദിവസങ്ങള്‍ക്ക് അകമായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്ത എനിക്കും മകള്‍ക്കും വലിയ ഞെട്ടലും വേദനയും ആയിരുന്നു.
അദ്ദേഹം ജയിലിൽ ആണെന്ന അറിഞ്ഞ നിമിഷം മുതൽ ഞങ്ങൾ ദിവസവും കെടാവിളക്ക് കത്തിച്ച് ഒരു വര്‍ഷത്തോളം പ്രാര്‍ത്ഥനയില്‍ ആയിരുന്നു ഞാൻ. അതിന് പലരും എന്നെ കുറ്റം പറഞ്ഞു… പഴിച്ചു. ദിലീപിനെ പോലൊരുത്തന് വേണ്ടിയാണോ ഈ പ്രാര്ത്ഥനയെനന് ചോദിച്ച് അധിക്ഷേപിച്ചവരുണ്ട് എന്നും ആ അമ്മ പറയുന്നു. അമ്മയുടെ വാക്കുകൾ കേട്ട് സദസിൽ ഉണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ നിറയുന്നത് വീഡിയോയിൽ കാണാം. അമ്മയുടെ വാക്കുക ൾ കേട്ടതും നിങ്ങളെ പോലുള്ളവരുടെ പ്രാര്‍ത്ഥനയാണ് തന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത് എന്നാണ് അതിന് മറുപടിയായി കൈകൂപ്പിക്കൊണ്ട് ദിലീപ് പറഞ്ഞത്. എന്നാൽ ആ പരിപാടിക്ക് ശേഷവും തന്നെ ഒരുപാട് പേര് വിമർശിച്ചു എന്നും ആ അമ്മ പറയുന്നു. പക്ഷെ ആര് എന്ത് പറഞ്ഞാലും തങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും അവർ പറയുന്നു.
Leave a Reply