
ഒരു ആവറേജ് സിനിമയായ മാളികപ്പുറം നന്നായി കളക്ട് ചെയ്തു കഴിഞ്ഞു ! ഇനി ആരായാലും ഓവര്‍ ആണെന്ന് പറയില്ലേ ! സംവിധായകന്റെ കുറിപ്പ് വൈറൽ !
ഉണ്ണി മുകുന്ദനും മാളികപ്പുറവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഉണ്ണിയെ കുറിച്ചും സിനിമയെ കുറിച്ചും പറഞ്ഞുകൊണ്ട് സംവിധായകൻ പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സംവിധായകന് ജോണ്‍ ഡിറ്റോയാണ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ജോൺ ഡിറ്റോയുടെ വാക്കുകൾ ഇങ്ങനെ,
ഉണ്ണിയുടെ വിഡിയോ കണ്ടു, എനിക്ക് പറയാനുള്ളത് ഇത്രമാത്രം, ഒരു ആവറേജ് സിനിമയായ മാളികപ്പുറം ഇത്രയും ദിവസം കൊണ്ട് നന്നായി കളക്ട് ചെയ്തു കഴിഞ്ഞു. ഇനിയും അയ്യപ്പാ എന്ന് കുട്ടി വിളിക്കുമ്പോള്‍ തിയ്യറ്ററിൽ ഇപ്പോഴും എന്‍ട്രി ആകുന്ന ഉണ്ണി മുകുന്ദനെ കാണുമ്പോള്‍ ആരായാലും ഓവര്‍ ആണെന്ന് പറയില്ലേ? ഉണ്ണി മുകുന്ദന് വീണിരിക്കുന്ന കെണിയുടെ ആഴം എത്രയെന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചതാണ്. സിനിമ നല്കിയ കോടികള്‍ മമ്മൂട്ടിയുടെ വലം കയ്യായ ആന്റോ ജോസഫിന്റെ പെട്ടിയില്‍ വീണു.

ഉണ്ണി മുകുന്ദൻ എന്ന നടനിലൂടെ കേരളത്തിലെ അയ്യപ്പവിശ്വാസികളെ മുതലെടുത്തു. അവസാനം ആ അയ്യപ്പന് സിന്‍ഡ്രോമില്‍ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി ലോക്കല്‍സുമായി തെരുവില്‍ ഏറ്റുമുട്ടുന്നു.. ഇതു തന്നെയാണ് ഉണ്ണി മുകുന്ദാ ഞാന്‍ എത്രയോ മുമ്പേ പറഞ്ഞത്, ഇപ്പോ താങ്കള്‍ക്ക് മുമ്പില്‍ ഇനിയെന്ത് എന്ന യാഥാര്‍ത്ഥ്യമുണ്ട്. താങ്കള്‍ അയ്യപ്പ വിശ്വാസികളുടെ മാത്രം വിഭാഗ് താരമായി മാറിയിരിക്കുന്നു. കലാകാരനെന്ന നിലയില്‍ അതില്‍ നിന്നു മാറിയാല്‍ ഈ വിഭാഗം മുഴുവന്‍ താങ്കള്‍ക്ക് എതിരാകും.. തുടര്‍ന്നാല്‍ പൊതു പ്രേക്ഷകന് താങ്കളെ ഉപേക്ഷിക്കും..
ഒരു രിവാര്‍ രാഷ്ട്രീയക്കാരനോട് ഞാൻ ഈ അപകടത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഉണ്ണി മുകുന്ദന് ഇനിയെന്തുമാവട്ടെ. നമുക്ക് ഗുണം കിട്ടിയല്ലോ എന്നാണ്. എനിക്ക് ശരിക്കും വിഷമം തോന്നിയത് അപ്പോഴാണ്. ഒരു നടന് അവന്റെ കഠിനാദ്ധ്വാനം കൊണ്ട് താരപുത്രന്മാരുടേയും നെപ്പോട്ടിക് താരങ്ങളുടേയുമിടയില്‍ ഉറച്ചുനിന്നു തുടങ്ങിയപ്പോള്‍ അവനെക്കൊണ്ട് ചുടു ചോറു വാരിച്ച് സൈഡാക്കിയതല്ലേ ഇത്? ഡ്രഗ് അടിച്ചവരും, വഷളന്‍ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാര്‍. ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവന്.
സത്യത്തിൽ ഉണ്ണി ഒരു പാവമാണ്, അല്ലെങ്കില്‍ ഇങ്ങനെയൊരു ഫോണ്‍ കോളിന്റെ പ്രേരണ എന്തായിരിക്കും.. സമാജം സ്റ്റാര്‍ എന്ന് വിളിച്ചതു തന്നെ പ്രശ്നം. ആരോടും ശത്രുതയില്ലാതെ, ഞാനൊരു സാധാരണ നടനാണെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും മാളികപ്പുറം എന്റെ അവസാന സിനിമയല്ലെന്നും പ്രഖ്യാപിക്കണം. അത് സ്വയം തിരിച്ചറിയണം. അയ്യപ്പന് ഒരു കഥാപാത്രം മാത്രമെന്നും ഞാനയ്യപ്പനല്ലെന്നും എന്നെ ഭക്തിയോടെയല്ല സഹോദരനെ പോലെയും മകനെപ്പോലെയും കാണണമെന്നും തുറന്നു പറയണം. എങ്കില്‍ അനിയാ ഉണ്ണീ മുകുന്ദാ ഈ പ്രതിസന്ധി മറികടക്കാം.. ശക്തിയല്ല; ബുദ്ധിയാണ് വേണ്ടത്.
Leave a Reply