
‘സ്വന്തം വീട്ടുകാരെയല്ലാതെ ഒറ്റയൊരുത്തനെ വിശ്വസിക്കരുത്’ ! പ്രണയ തകർച്ചയിൽ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷണ ! തുറന്ന് പറച്ചിൽ ശ്രദ്ധനേടുന്നു !
ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രശസ്തമായ താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. നടനായും പൊതുപ്രവർത്തകനുമായ കൃഷ്ണകുമാറും മക്കളും സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമാണ്. മൂത്ത മകൾ അഹാന കൃഷ്ണ ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികയാണ്, ലൂക്ക എന്ന ഹിറ്റ് ചിത്രം അഹായുടെ കരിയറിലെ ഏറ്റവും മികച്ചതായി മാറുകയായിരുന്നു. മൂന്നാമത്തെ മകൾ ഇഷാനിയും സിനിമ പ്രേവേശനം നടത്തിയിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ഈ നാല് മക്കളിലും ഏറ്റവും കൂടുതൽ ആരാധകരുള്ളതും വളരെ ആക്റ്റീവുമായ മകൾ ദിയ കൃഷ്ണ ഒരു ഡാൻസറുമാണ്. തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ ഡാൻസ് വിഡിയോകൾ ഇതിനോടകം ഹിറ്റായിരുന്നു. സഹോദരിമാരെ അപേക്ഷിച്ച് ദിയ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരംകൊണ്ടാണ് വൈറലായി മാറുന്നത്. അത്തരത്തിൽ തന്റെ പ്രണയംവും, അതുപോലെ കാമുകനുമൊപ്പമുള്ള ചിത്രങ്ങളും അങ്ങനെ എല്ലാം ദിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഡാൻസർ കൂടിയായ വൈഷ്ണവ് ഹരിചന്ദ്രന് ആയിരുന്നു ദിയയുടെ കാമുകൻ.
ഇരുവരും ഒന്നിച്ച് നിരവധി ഡാൻസ് വിഡിയോകളും അതുപോലെ മറ്റു യാത്രകളും നടത്തിയിരുന്നു. എന്നാൽ അടുത്തിടെയായി വൈഷ്ണവും ഒത്തുള്ള ചിത്രങ്ങൾ ഒന്നും ഓസി എന്നവിളിക്കുന്ന ദിയ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ പ്രണയ ബന്ധം തകർന്നു എന്നാണ് ഓസി പറയുന്നത്. ആസ്ക് മി എ ക്വസ്ട്ട്യൻ സെഗ്മെന്ററിൽ ആണ് ദിയ മറുപടി നൽകുന്നത്. ജീവിതത്തിൽ നിന്നും ഏറ്റവും കൂടുതൽ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ് അത് ജീവിതത്തിൽ പ്രയോജനപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.. ‘കുടുംബത്തെ അല്ലാതെ ഒറ്റ ഒരുത്തനെ വിശ്വസിക്കരുത്’ എന്നാണ് ദിയ ആരാധകരോടായി പറയുന്നത്. നിങ്ങളെ ഫോളോ ചെയ്യുന്ന ആരാധകരോട് എന്താണ് പറയാൻ ഉള്ളത് എന്നാണ് അടുത്ത ചോദ്യം ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്നു.

കൂടാതെ ഇപ്പോള്‍ ആരേയാണ് നിങ്ങൾ ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘ആരേയുമില്ല, സിംഗിള്‍ ആസ് എ പ്രിംഗിള്‍’ എന്നായിരുന്നു ദിയയുടെ മറുപടി. ഓസി നീ ഓക്കേ അല്ലെ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഒകെ എന്ന മറുപടിയും നൽകുകയുണ്ടായി. അതുപോലെ കൃഷ്ണകുമാർ പല അഭിമുഖങ്ങളും തന്റെ പെണ്മക്കൾ 35 വയസ് കഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്നും, അതുമാത്രവുമല്ല മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള കാലമൊന്നുമല്ല ഇപ്പോഴുള്ളത്, ഇനി അവർ വിവാഹം കഴിച്ചില്ലങ്കിലും കുഴപ്പമൊന്നുമില്ലന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മാത്രമല്ല സ്ത്രീധനമൊന്നും താൻ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല , നല്ല കാശുള്ള വീട്ടിലെ പയ്യന്മാരെ നോക്കി വളച്ചെടുത്തോളാനും അദ്ദേഹം ഏറെ രസകരമായി മക്കളോട് പറഞ്ഞിട്ടുണ്ട് എന്നും നടൻ തുറന്ന് പറഞ്ഞിരുന്നു..
Leave a Reply