
മഞ്ജുവിന്റെ അച്ഛനെ കുറ്റം പറയാൻ പറ്റില്ല, പെൺകുട്ടികൾ ഉള്ള ഏതൊരു അച്ഛനും ചിന്തിക്കുന്നതെ അദ്ദേഹവും ചിന്തിച്ചുള്ളൂ ! ആ ബന്ധത്തെ കുറിച്ച് ലാൽജോസ് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. തങ്ങളുടെ ഇഷ്ട ജോഡികൾ സിനിമയിലും ഒന്നിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് സന്തോഷം ഉണ്ടാക്കി. മഞ്ജു അവരുടെ കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് ദിലീപുമായി വിവാഹിതയാകുന്നത്. മഞ്ജുവിന്റെ വീട്ടുകാർക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരു ബന്ധമാണ് മഞ്ജു സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തത്. ഈ വിവാഹത്തോടെ അവർക്ക് നിരവധി അവസരങ്ങളും നഷ്ടമായിരുന്നു. ഫ്രണ്ട്സ്, ചന്ദ്രലേഖ തുടങ്ങിയ സിനിമകൾ മഞ്ജു വിവാഹം കഴിഞ്ഞു എന്ന കാരണം കൊണ്ട് വേണ്ടെന്ന് വെക്കുകയായിരുന്നു. മഞ്ജു തുടർന്ന് അഭിനയിക്കുന്നതിനോട് ദിലീപിനും താല്പര്യമില്ലായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഇവരുടെ കുടുംബ ജീവിതത്തിൽ പിന്നീട് നടന്നതിനെല്ലാം മലയാളികളും സാക്ഷിയാണ്. ഇപ്പോഴിതാ സംവിധായകൻ ലാൽജോസ് മഞ്ജുവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് ലാൽജോസ് സംസാരിക്കുന്നത്. എന്റെ ആദ്യ സ്വപ്നം സിനിമയിരുന്നു ‘ഒരു മറവത്തൂർ കനവ്’. ആദ്യ സംവിധാനം.. മറവത്തൂർ എന്ന സ്ഥലത്തേക്ക് വരുന്ന ഭാര്യയും ഭർത്താവുമായി ബിജു മേനോനെയും ശ്രീലക്ഷ്മിയെയും പ്ലാൻ ചെയ്തു. അവർ താമസിക്കുന്ന വീടിന്റെ അടിയിൽ മുത്തശ്ശിയും പേരക്കിടാവുമായി സുകുമാരിയെയും മഞ്ജു വാര്യരെയും തീരുമാനിച്ചു. സിനിമയിലേത് പോലെ തന്നെ മമ്മൂക്കയെ ജേഷ്ടന്റെ റോളിലേക്കും കാസ്റ്റ് ചെയ്തു.

അങ്ങനെ ഷൂട്ടിങ് തുടങ്ങാൻ ആയപ്പോൾ മഞ്ജുവിന്റെ അച്ഛൻ അറിയിച്ചു, മഞ്ജു ഈ ചിത്രത്തിൽ നിന്നും പിന്മാറുകയാണ് എന്ന്. അതിന് കാരണമായി അദ്ദേഹം പേഴ്സണൽ സർക്കിളിൽ പറഞ്ഞത്, ഞാൻ അറിഞ്ഞത് ഇങ്ങനെ… ഞാനും ദിലീപുമായുള്ള സൗഹൃദമാണ്. അവിടെ മഞ്ജു വന്നാൽ ദിലീപ് എന്റെ സെറ്റിലേക്ക് കാണാൻ വരും, ഞാനതിനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുമെന്ന് അദ്ദേഹം ഭയന്നു, സ്വാഭാവികമാണത്. അച്ഛന്റെ ആധി മനസ്സിലാക്കാവുന്നതേ ഉള്ളൂ. പക്ഷെ എന്നെ സംബന്ധിച്ച് ആദ്യ സിനിമയാണ്. അതിന്റെ ഫസ്റ്റ് കാസ്റ്റിംഗ് തന്നെ മിസായി. പെട്ടെ അടുത്ത ഓപ്ഷൻ ആലോചിച്ചു. മഞ്ജു വാര്യർക്ക് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തു. അങ്ങനെ ദിവ്യ സന്തോഷത്തോടെ വന്ന് ആ സിനിമ ചെയ്തിട്ടുപോയി. മഞ്ജു ആ സമയത്ത് തിരകൾക്കപ്പുറം എന്ന സിനിമയിൽ സുരേഷ് ഗോപിയോടൊപ്പം ചെയ്തു. ശ്രീലക്ഷ്മിക്ക് പകരം മോഹിയും വന്നു എന്നും ലാൽജോസ് പറയുന്നു.
Leave a Reply