
ജീവതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല ! നിങ്ങളുടെ കണ്ടെത്തൽ സമ്മതിച്ചു തന്നിരിക്കുന്നു ! ട്രോളിന് മറുപടിയുമായി സൈജു കുറുപ്പ് !
മലയാള സിനിമയിൽ നായകനായും വില്ലനായും സഹ നടനായും ഒരുപോലെ തിളങ്ങിയ നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയിൽ നായകനായിട്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത് എങ്കിലും നായക വേഷത്തിൽ തന്നെ തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നതും വളരെ ശ്രദ്ദേയമാണ്. അടുത്തിടെയായി അദ്ദേഹം സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന ഒരു സംശയമാണ് ഒരു ആരാധകർ പങ്കുവെക്കുന്നത്. ചില ട്രോളുകൾ നമ്മെ ഏറെ ചിരിപ്പിക്കാറുണ്ട് എങ്കിലും മറ്റു ചിലത് തന്നെ ചിന്തിപ്പിക്കാറുണ്ട്.
അത്തരത്തിൽ സൈജു കുറിപ്പിന് വന്ന രസകരമായ ട്രോളും അതിന് അദ്ദേഹ നൽകിയ രസകരമായ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. സിനിമകളില്‍ സ്ഥിരം മരിക്കുന്ന നടീനടന്മാര പോലെ, സ്ഥിരം പെണ്ണുകാണല്‍ സീനില്‍ എത്തുന്ന നടനെ പോലെ സൈജു കുറുപ്പിനും സ്ഥിരം സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാറുണ്ടെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍. മറ്റൊന്നുമല്ല, നടന് അഭിനയിച്ച ചിത്രങ്ങളിലെല്ലാം കടം കൊണ്ടു പൊറുതി മുട്ടിയ ആളായിട്ടാണ് വേഷമിട്ടിട്ടുള്ളത്. ഒരുത്തി,തീര്‍പ്പ്, മേം ഹൂ മൂസ, 12ത് മാന്‍, മേപ്പടിയാന് എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും എല്ലാത്തിലും കടക്കാരന് തന്നെ. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തിലാണെങ്കില് കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു അഭിനയിച്ചത്.

ഈ രസകരമായ കണ്ടെത്തൽ നടത്തിയത് ഇജാസ് അഹമ്മദ് എന്ന ആളാണ്. ‘ഡെബ്റ്റ് സ്റ്റാര്‍’ എന്നൊരു പട്ടവും സൈജുവിന് ഇജാസ് കല്പിച്ചു നല്‍കിയിട്ടുണ്ട്. എന്തായാലും ഈ ട്രോള്‍ സൈജു കുറുപ്പിനും ഇഷ്ടപ്പെട്ടു. അദ്ദേഹം അതു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്ത. Now that was a good observation ഇജാസ്. ജീവതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല പക്ഷെ ഞാന്‍ ചെയ്തേ കഥാപാത്രങ്ങള്‍ ഇഷ്ടമ്ബോലെ കടം മേടിച്ചു. ഏതായാലും ഇതെന്നെ ഓർമപെടുത്തിയതിന് നന്ദി എന്നും സൈജു കുറുപ്പ് കുറിച്ചു.
Leave a Reply