
അഭിനയമാണ്, സിനിമയാണ് എന്നൊക്കെ പറഞ്ഞ് പുരുഷന്മാരെ ചുംബിക്കാനോ, കെട്ടിപിടിക്കാനോ, കിടക്കപങ്കിടാനോ എനിക്ക് കഴിയില്ല ! മഡോണയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
പ്രേമം എന്ന ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് ചുവട് വെച്ച ആളാണ് നടി മഡോണ സെബാസ്റ്റ്യൻ. സെലിൻ ജോർജ് എന്ന കഥാപാത്രത്തെയാണ് മഡോണ ചിത്രത്തിൽ അവതരിപ്പിച്ചത്. ശേഷം തമിഴിലും തെലുങ്കിലും എല്ലാം മഡോണ തിളങ്ങി എങ്കിലും മലയാളത്തിൽ സിനിമകൾ കുറവായിരുന്നു. പ്രേമത്തിന് ശേഷം ദിലീപ് നായകനായ കിംഗ് ലയർ, ശേഷം പൃഥ്വിരാജ് നായകനായ ബ്രദർസ് ഡേ, ഇബിലീസ്, വൈറസ് എന്ന ചിത്രത്തിലും മഡോണ തിളങ്ങിയിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു മികച്ച ഗായിക കൂടിയാണ്.
മികച്ചൊരു അഭിനേത്രി ആയിരുന്നിട്ടും തനിക്ക് അതികം അവസരങ്ങൾ ലഭിക്കാതെ പോയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു മഡോണ. അതുപോലെ സിനിമ രംഗത്ത് താനൊരു അഹങ്കാരിയാണ്, സംവിധായകരെ അനുസരിക്കാത്ത ആളാണ് എന്നൊക്കെ ചില ചീത്തപ്പേരും തനിക്ക് ഉണ്ടെന്നും മഡോണ പറയുന്നു. അതിനുള്ള കാരണവും ഇപ്പോൾ മഡോണ വ്യക്തമാക്കുന്നു. മഡോണയുടെ വാക്കുകൾ ഇങ്ങനെയാണ് ,ഒരിക്കലും ചുംബനരംഗങ്ങളിൽ അഭിനയിക്കില്ല .താൻ അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് ആവിശ്യമാണെന്ന് അവർ എന്നോട് പറഞ്ഞത്.

മലയാളത്തിൽ എന്നല്ല എല്ലാ ഭാഷകളിലും ഇത് തന്നെയാണ്, പല സംവിധായകരും തന്നെ ആ രംഗങ്ങൾക്ക് നിർബന്ധിക്കാറുണ്ട്. പക്ഷേ താൻ അതിനു വഴങ്ങാത്തതുകൊണ്ട് പ്രശ്നങ്ങളുണ്ടായി, അതുകൊണ്ടാണ് ഞാൻ അഹങ്കാരി ആണെന്ന ഒരു ലേബൽ വന്നത്. അഭിനയം എന്നു പറഞ്ഞ് മറ്റു പുരുഷൻമാരെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും ഒന്നും ഞാൻ തയ്യാറല്ല .അത്തരത്തിലുള്ള സിനിമകളിൽ നിന്നും താൻ മാറുകയാണ് ചെയ്യാറ്. ഇനി ഇപ്പോൾ സിനിമയില്ലെങ്കിലും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചെങ്കിലും ജീവിക്കും.
എന്ന് കരുതി സിനിമ മേഖലയെ ഞാൻ ഒരിക്കലും തള്ളി പറയുകയല്ല, അത്തരം അഭിനയത്തോട് ഒന്നും തനിക്ക് താല്പര്യമില്ല എന്നാണ് പറഞ്ഞത്. തീർച്ചയായും സിനിമയിൽ നിന്നാണ് എനിക്ക് ഒരു വീടും, പ്രശസ്തിയും ജീവിതവും എല്ലാം ഉണ്ടായത് .അക്കാര്യത്തിൽ താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. പക്ഷെ എന്ന് കരുതി സ്വന്തം മനസ്സമാധാനം കളഞ്ഞ് നമ്മുടെ മനസ്സിലേക്ക് എന്തിനാണ് മറ്റൊരാളെ കയറ്റുന്നത്. ഇനി കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കുകയുള്ളൂ എന്നാണെങ്കിൽ താൻ സിനിമകൾ ചെയ്യുന്നില്ല എന്നാണ് എന്റെ തീരുമാനം എന്നും മഡോണ വ്യക്തമാക്കുന്നു. നടിയുടെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകായണ്. നദിയെ പിന്തുണച്ചും വിമർശിച്ചും പലരും രംഗത്ത് വരുന്നുണ്ട്. .
Leave a Reply