
എന്റെ തലയിൽ നിന്നും വിഗ് ഊരിമാറ്റിയപ്പോൾ പ്രിത്വിരാജിന്റെ പ്രതികരണം എന്റെ എം,മനസിനെ ഒരുപാട് സമാധാനിപ്പിച്ചിരുന്നു ! മംമ്ത മോഹൻദാസ് പറയുന്നു !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. തന്റെ വ്യക്തി ജീവിതത്തിലും അവർ ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. ഓരോന്നായി തന്നെ ആക്രമിക്കുന്ന രോഗങ്ങളെ വളരെ ശക്തമായി പൊരുതി തോൽപ്പിച്ച ആളുകൂടിയാണ് മംമ്ത. ക്യാൻസർ വന്നതിന് ശേഷം തന്റെ മുടി പോയ സമയത്ത് ചെയ്ത സിനിമകളിൽ ഞാൻ വിഗ് ഉപയോഗിച്ചിരുന്നു എന്ന് പറയുകയാണ് മംമ്ത.
പൃഥ്വിരാജ് നായകനായ അൻവർ എന്ന സിനിമ ചെയ്ത സമയത്ത് തന്റെ ഒരു അനുഭവമാണ് മംമ്ത പറയുന്നത്. അന്‍വര്‍ എന്ന സിനിമയില്‍ അവസാന ഭാഗത്ത് വാട്ട് യു ഫീലിംഗ് എന്ന സോംഗ് ഷൂട്ട് ചെയ്യുന്ന സമയത്താണ് വിഗ് റീമൂവ് ചെയ്യുന്നത്. അമലും പൃഥിയും ഓ മൈ ഗോഡ് നിന്റെ ഹെയര്‍ ഇപ്പോഴല്ലേ കാണുന്നത്, നന്നായിട്ടുണ്ട് ലെറ്റ്സ് യൂസ് ഇറ്റ് എന്ന് പറഞ്ഞു. ആ സമയം നല്ലൊരു നിമിഷമാക്കാന്‍ അവരും സഹായിച്ചു. ആ സമയത്ത് അങ്ങനെ ഉള്ള ചെറിയ നല്ല കാര്യങ്ങൾ എന്നെ ഒരുപാട് സമദാനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു. അവരത് സെലിബ്രേറ്റ് ചെയ്തു” എന്നാണ് മംമ്ത പറഞ്ഞത്.
അതുപോലെ തല മൊട്ടയായി കീമോ ചെയ്തുകൊണ്ടിരുന്ന സമയത്താണ് നാഗ് സാർ എന്നെ ‘കെഡി സിനിമയ്ക്കായി വിളിക്കുന്നത്. ഈ സിനിമയോ മറ്റൊരു സിനിമയോ ഇനിയാെരിക്കലും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് നീ പറയുന്നത് മനസ്സിലാവുന്നില്ല ഞാന്‍ അടുത്തയാഴ്ച വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിൽ അദ്ദേഹം എന്നെ വിളിച്ച സമയത്ത് ഞാന്‍ ഫോണിലൂടെ കരയുകയായിരുന്നു. അങ്ങനെ അടുത്തയാഴ്ച ഞാനദ്ദേഹത്തോട് സംസാരിച്ചു. ഈ കാര്യങ്ങൾ പറഞ്ഞു.. കുഴപ്പമില്ല നീ കഥ കേള്‍ക്കൂയെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടിക്കാല രംഗങ്ങള്‍ ഇപ്പോള്‍ ചിത്രീകരിക്കാം, നീ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം എനിക്ക് ക്ഷീണമായിരിക്കും. മൂന്നാം ദിവസം ഞാന്‍ വര്‍ക്കിന് പോവും. കീമോ തെറാപ്പി ചെയ്യുന്ന ആറ് മാസത്തിനിടെയാണ് കെഡി സിനിമ ഷൂട്ട് ചെയ്തത്. ആ ആറുമാസം എന്റെ ചികിത്സ എങ്ങനെ നടന്നു എന്നത് ഇപ്പോഴും എനിക്ക് അറിയില്ല, പക്ഷെ ഞാൻ മാനസികമായി തകർന്ന ആ നിമിഷം അങ്ങനെ ഒരു സിനിമ ചെയ്യാൻ സാധിച്ചത് കൊണ്ട് ഒരുപാട് ആശ്വാസമായിരുന്നു. ’14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം എനിക്ക് ക്ഷീണമായിരിക്കും. മൂന്നാം ദിവസം ഞാന്‍ വര്‍ക്കിന് പോവും. നാല് ദിവസം വര്‍ക്ക് ചെയ്ത് തിരിച്ചു വരും. ആറ് മാസം ഇങ്ങനെ പോയി. ഏത് പ്രൊഡക്ഷന്‍ ഹൗസ് അങ്ങനെ ചെയ്യും..
അത് മാത്രമല്ല എന്റെ ചികിത്സ തുടരുമ്പോൾ എന്റെ കോലം ഇങ്ങനെ ആയിരിക്കില്ല, എന്റെ മുടിയെല്ലാം പോവുമെന്നും ഞാൻ നാഗ് സാറിനോട് പറഞ്ഞു, ഒരു പ്രശ്നവുമില്ല, നമ്മളീ സിനിമ ഒരുമിച്ച് ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അദ്ദേഹം എനിക്ക് പ്രതീക്ഷ തന്നു. അത് എനിക്ക് ഒരുപാട് ധൈര്യവും സന്തോഷവും എല്ലാം തന്നു എന്നും മംമ്ത പറയുന്നു. ഇങ്ങനെ ഒക്കെ വേറെ ആര് ചെയ്യും ! ഞാൻ കരയുക ആയിരുന്നു മംമ്ത പറയുന്നു
Leave a Reply