
എന്റെ പ്രിയപ്പെട്ട മകൾ അവളാണ് ! മറ്റാരും എന്ത് വിചാരിച്ചാലും എനിക്ക് ഒന്നുമില്ല ! അവരാരും എനിക്കൊന്നും ഉണ്ടാക്കി തന്നിട്ടില്ലല്ലോ ! മല്ലിക പ്രതികരിക്കുന്നു !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ ആളാണ് മല്ലിക സുകുമാരൻ. തന്റെ താര കുടുംബത്തിന്റെ വിശേഷങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുന്ന മല്ലികയുടെ അഭിമുഖങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ബിഹൈന്റ്വുഡ്സിന്റെ പ്രോഗ്രാമിൽ തന്റെ ഫ്ലാറ്റ് പരിചയപ്പെടുത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ. വീട്ടിലെ എല്ലാ ഫോട്ടോകളും മല്ലിക ഷോയിൽ കാണിച്ചു. മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും മല്ലിക പറയുന്നുണ്ട്.
അവരുടെ വാക്കുകൾ ഇങ്ങനെ, വളരെ തമാശയുടെ ആണെങ്കിലും മല്ലിക സുകുമാരൻ തന്റെ മക്കൾ അടുത്തില്ലാത്തതിൽ ഏറെ വിഷമിക്കുന്നുണ്ട്, സുകുവേട്ടൻ പോയ ശേഷം ദോഹയിൽ സ്പെെസ് ബോട്ടെന്ന റെസ്റ്റോറന്റിന്റെ അഞ്ചാറ് ശാഖകൾ എനിക്ക് ദോഹയിലുണ്ടായിരുന്നു. ഞാനിപ്പോഴും അവിടെയായിരുന്നപ്പോൾ മക്കൾ അങ്ങോട്ട് കാണാൻ വന്നേനെ. തിരുവനന്തപുരത്ത് വന്നപ്പോഴാണ് ഒട്ടും വരാത്തത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ എന്റെ നക്ഷത്രയാണ്. എന്നെകുറിച്ച് കൂടുതൽ ചിന്തിക്കുന്ന കൊച്ചുമകൾ അവളാണ്. ഞാനവിടെ ചെന്നാൽ എന്റെ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കും. എല്ലാം ചോദിക്കും എന്റെ പൊന്നുമോൾ അവളാണ്. മറ്റുള്ള മക്കൾ കേട്ടാലെന്താ.

ആര് കേട്ടാലും എനിക്ക് ഒന്നുമില്ല, അവരാരെങ്കിലും എനിക്കെന്തെങ്കിലും തന്നോ. എന്റെ സുകുവേട്ടൻ ഉണ്ടാക്കിയതാണ് ഇതെല്ലാം. അലംകൃതക്കും വളരെ സ്നേഹമാണ്. നിങ്ങൾക്കില്ലാത്ത സ്നേഹമാണ് കൊച്ചുമകൾക്കെന്ന് ഞാൻ രാജുവിനോട് തമാശയ്ക്ക് പറയും. ഏറ്റവും കൂടുതൽ അഭിമാനം തോന്നിയത് പ്രാർത്ഥന മോളെ കുറിച്ചാണ്. അവൾ ഒറ്റക്ക് ലണ്ടനിലെ കോളേജിൽ അഡ്മിഷൻ എല്ലാം എടുത്ത ശേഷമാണ് ഇന്ദ്രനോടും പൂര്ണിമയോടും വരെ പറഞ്ഞത്.
അതുപോലെ ചില കാര്യങ്ങൾ നമ്മൾ കണ്ടു ശീലിച്ചതോ, കണ്ടു പഠിച്ചതോ ആയിരിക്കില്ല. ആ ഒരൊറ്റ കാരണത്താൽ നമ്മൾ ശാസിക്കാൻ തുടങ്ങിയാൽ നഷ്ടപെടുന്ന സ്വസ്ഥത ചിലപ്പോൾ നമ്മളുടെ മക്കളുടെ ആയിരിക്കും. എനിക്ക് ഇഷ്ടമുള്ളത് മാത്രമാണോ എന്റെ മരുമക്കൾ ചെയ്യുന്നത് എന്ന് ചോദിച്ചാൽ… ഒരിക്കലുമല്ല…. സ്വാഭാവികമായും അത് വേണ്ടായിരുന്നു എന്ന് തോന്നുന്ന സന്ദർഭങ്ങൾ ഉണ്ട്. പക്ഷെ എന്നോട് പിന്നീട് അതിനെ കുറിച്ച് ചോദിക്കുമ്പോൾ.. കഴിഞ്ഞില്ലേ, അത് പോട്ടെ വിട്ടുകളയു എന്നാണ് ഞാൻ പറയുന്നത്. കാരണം ഞാൻ വേണം അവരെ മെന്റലി ഒക്കെ ആക്കി നിർത്താൻ. ഒരു അമ്മയുടെ കടമ ഞാൻ ഭംഗിയായി ചെയ്തു. രണ്ടുപേർക്കും എന്നോട് വലിയ സ്നേഹമാണ്. എന്റെ മരണം വരെയും അങ്ങനെ പോകട്ടെ… എല്ലാവർക്കും തിരക്കാണ് എനിക്ക് അറിയാം… പക്ഷെ എനിക്ക് സഹിക്കാൻ കഴിയാത്തത് പിള്ളേരുടെ വിളി വന്നില്ലെങ്കിൽ ആണ് എന്നും മല്ലിക പറയുന്നു.
Leave a Reply