
വിഷ പുക ഉയരുകയാണ്, കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തം, ഭരണകൂടം മറുപടി പറഞ്ഞേപറ്റൂ ! പ്രതികരിച്ച് താരങ്ങൾ !
കേരളത്തിന്റെ ഹൃദ്യമായ കൊച്ചി ഇപ്പോൾ ശുദ്ധവായു ശ്വസിക്കാൻ കഴിയാതെ വലയുകയാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി വിഷ പകയുടെയും, കടുത്ത പരിസ്ഥിതി മാലിന്യത്തിനെയും പിടിയിലാണ്. ഈ വിഷയായതിൽ താരങ്ങൾ ആരും പ്രതികരിക്കുന്നില്ല എന്ന് ആരോപിച്ച് യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ് രംഗത്ത് വന്നിരുന്നു, ‘സേവ് കൊച്ചി വേണ്ടേ.. അവാര്‍ഡുകള്‍ തിരിച്ചു നല്‍കേണ്ടേ.. 10 ദിവസങ്ങളായി കൊച്ചി പുകഞ്ഞു നീറുകയാണ്. മനുഷ്യര്‍ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്നു, ശ്വാസം കിട്ടാതെ പരക്കം പായുന്നു. സേവ് ലക്ഷദ്വീപുകാരും അവാര്‍ഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു..
തുടർന്ന് നിരവധി താരങ്ങൾ ഇപ്പോഴിതാ തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടൻ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ഹരീഷ് പേരടി, വിജയ് ബാബു, വിനയ് ഫോർട്ട്, സംവിധായകരായ അരുൺ ഗോപി, മിഥുൻ മാനുവൽ എന്നിങ്ങനെ നിരവധി പേരാണ് രംഗത്ത് വന്നത്. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്ബോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

അതേപോലെ പൃഥ്വിരാജും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പറഞ്ഞു. നടന് വിജയ് ബാബു, സംവിധായകന് ഷാംദത്ത് എന്നിവരും വിഷയത്തില്‍ പ്രതികരിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. എങ്ങനെയാണ് ഭരണകൂടത്തിന് ഇത്ര നിസ്സംഗമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതെന്നും ആരോട് പരാതി പറയാനെന്ന് സ്വയം തോന്നി പോകുന്നുവെന്നും സംവിധായകന് പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ വിഷപ്പുക തീര്‍ക്കുന്ന മാരക പ്രശ്നങ്ങളില്‍ നിന്നും കൊച്ചിക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അരുണ്‍ ഗോപി ചൂണ്ടിക്കാണിച്ചു.
അതുപോലെ തന്നെ കേരളം കണ്ട എറ്റവും വലിയ പാരിസ്ഥിക ദുരന്തങ്ങളിലൊന്നായി ഇതിനെ പരിഗണിക്കാമെന്നും വീടിന്റെ അകങ്ങളില്‍ പോലും വിഷവായുവാണെന്നും സംവിധായകന് മിഥുൻ മനുവലും പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിച്ചര്‍ മാറ്റി കൊണ്ടാണ് പ്രതിഷേധം നടന് വിനയ് ഫോര്‍ട്ട് അറിയിച്ചത്.എനിക്ക് ശ്വസിക്കാനാവുന്നില്ല എന്നെഴുതിയിട്ടുള്ള മുഖാവരണം ധരിച്ചിട്ടുള്ള ഒരു ചിത്രമാണ് നടന് പ്രൊഫൈല്‍ പിക്ചര്‍ ആക്കിയത്. കൂടിക്കിടക്കുന്ന മാലിന്യവും ചിത്രത്തില്‍ കാണുന്നുണ്ട്.
ഈ വിഷയത്തിന്റെ തുടക്കം മുതൽ പ്രതികരിക്കുന്ന ആളാണ് ഹരീഷ് പേരടി, അദ്ദേഹം പറഞ്ഞത് ഇങ്ങനെ.. ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല.. ഉടമസ്ഥരുള്ള സാംസ്കാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു.. ശുഭ മാലിന്യരാത്രി.. പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങള്‍ തെരുവ് നായിക്കള് അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും
Leave a Reply