
എന്റെ ഭാര്യയായി ഇരിക്കുമ്പോൾ അവൾ മറ്റൊരു ആളുമായി പ്രണയത്തിൽ ആയിരുന്നു ! വേർപിരിയാൻ കാരണം അതായിരുന്നു ! അപ്സരക്ക് എതിരെ മുൻ ഭർത്താവ് !
സീരിയൽ ടെലിവിഷൻ ഷോകളിൽ കൂടി മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് അപ്സര. ടെലിവിഷന്‍ പരിപാടികളുടെ സംവിധായകന് കൂടിയായ ആല്‍ബി ഫ്രാന്‍സിസിനെയാണ് അപ്സര വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വളരെ ആഘോഷമായിരുന്നു. ആ വിവാഹത്തോടെയാണ് അപ്സരയുടെ രണ്ടാം വിവാഹമായിരുന്നു ഇതെന്ന് അറിയുന്നത്. ആദ്യ ഭര്‍ത്താവിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നില്ലെങ്കിലും അതൊരു ദുരിത ജീവിതമായിരുന്നുവെന്നാണ് അപ്സര പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞരുന്നു.
ഈ കഴിഞ്ഞ വനിതാ ദിനത്തോട് അനുബന്ധിച്ച് നൽകിയ ഒരു അഭിമുഖത്തിൽ അപ്സര തന്റെ മുൻ ഭർത്താവിനെ കുറിച്ചും ദുരിത ജീവിതത്തെ അതിജീവിച്ചതിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരുന്നു, ഇത് ആരാണെന്ന് അപ്സര വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ അപ്സരക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അപ്സരയുടെ മുൻ ഭർത്താവ്. ടെലിവിഷന്‍ പരിപാടികളുടെ കൊറിയഗ്രോഫറായി ജോലി ചെയ്യുന്ന കണ്ണന് റോണ്‍ ആണ് അപ്സരയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് വേര്‍പിരിയാന്‍ കാരണമെന്ന് അപ്സര പറഞ്ഞിരുന്നു.

എന്നാൽ അവർ ഈ പറഞ്ഞത് പച്ചക്കള്ളമാണ് അവൾ പറഞ്ഞത് എന്നും അവൾക്ക് ഉണ്ടായിരുന്ന മറ്റൊരു ബന്ധമാണ് ഞങ്ങളുടെ വേർപിരിയലിന് കാരണമായത് എന്നും കണ്ണൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എല്ലാ കുടുംബത്തിലുമുള്ള പ്രശ്നങ്ങളെ ഞങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നുള്ളു. പക്ഷേ ഞാന്‍ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നും ഒടുവില്‍ രണ്ടാളും സന്തോഷത്തോടെ വേര്‍പിരിഞ്ഞതാണെന്നും അപ്സര പറഞ്ഞു. ശരിക്കും അങ്ങനെയല്ല സംഭവിച്ചത്.
അവളാണ് എന്നെ ഉപേക്ഷിച്ച് പോയത്. എന്റെ ഭാര്യ ആയിരിക്കെ അവൾ ഇപ്പോഴത്തെ അവളുടെ ഭർത്താവായ ആല്‍ബി ഫ്രാന്സിസിസുയമായി അവൾക്ക് ബന്ധമുണ്ടായിരുന്നു. അത് ഞാന്‍ കൈയ്യോടെ പൊക്കി. അവളുടെ വീട്ടില്‍ നിന്നാണ് അത് സംഭവിക്കുന്നത്. ഇതോടെ വീട്ടുകാരുടെ മുന്നില്‍ പോലും അവള്‍ക്ക് പിടിച്ച് നില്ക്കാന് പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആത്മഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കണമെന്ന തീരുമാനത്തിലേക്ക് അവളെത്തി.
ശേഷം എന്നെ ഒഴിവാക്കാനാണ് അവൾ നോക്കിയത്. എല്ലായിടത്തും ഞാന്‍ പരിഹസിക്കപ്പെടുകയാണ് ചെയ്തത്. എന്റെ ഭാഗത്ത് നിന്നും തെറ്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ പ്രതികരിച്ച രീതിയും ശരിയായിരുന്നില്ലെന്ന് കണ്ണന് പറയുന്നു. കെട്ടിയെ പെണ്ണും ഇട്ടിട്ട് പോയി, തൊഴില്‍ മേഖലയില്‍ നിന്നും എനിക്ക് ചതിയാണ് ഉണ്ടായത്. എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ അവൾ വീണ്ടും എന്നെ അപമാനിക്കാൻ നോക്കുകയാണ്, അതാണ് ഇപ്പോൾ ഇങ്ങനെ പ്രതികരിച്ചത് എന്നും കണ്ണൻ പറയുന്നു.
Leave a Reply