
ഞാനൊരു പുകയും അവിടെ കണ്ടില്ല, തൃപ്പൂണിത്തുറയിൽ ഉള്ള എൻറെ അളിയനും കണ്ണ് എരിയുന്നില്ല ! സ്വന്തം മാലിന്യം സർക്കാറിനെ ഏൽപ്പിക്കുന്നു ! ആഷിഖ് അബുവിന്റെ കുറിപ്പ് വൈറൽ !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുകയായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി വിഷ പകയുടെയും, കടുത്ത പരിസ്ഥിതി മാലിന്യത്തിനെയും പിടിയിലായിരുന്നു. ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായി എങ്കിലും പൂർണ്ണമായും നഗരം പൂർവ്വ സ്ഥിതിയിൽ എത്തിയിട്ടില്ല. ഈ സംഭവത്തിൽ സർക്കാരിനെ വിമർശിച്ചും ദുഃഖം അറിയിച്ചും നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങി എല്ലാ താരങ്ങളും പ്രതിശേഷം അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ സംവിധായകൻ ആഷിഖ് അബു പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു, ഞാനൊരു പുകയും കണ്ടില്ല .തൃപ്പൂണിത്തുറയിൽ ഉള്ള എൻറെ അളിയൻ വിളിച്ചു .അവരുടെ കണ്ണ് ഇതുവരെ നീറിയില്ല. എറണാകുളത്ത് ഉള്ളവർ അരഷ്ട്രിയർ ആണ്. സ്വന്തം മാലിന്യം സർക്കാറിനെ ഏൽപ്പിക്കുന്നു. എല്ലാ ആരോപണവും സംസ്ഥാന സർക്കാരിനെ തകർക്കാനാണ് എന്ന പോസ്റ്റാണ് ആഷിക് അബു സ്റ്റോറിയായി പങ്കുവച്ചത്. മാനുവൽ റോണി എന്നയാളുടെ പോസ്റ്റാണ് ആഷിക് അബു തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറി ആക്കിയത്.

ആഷിഖ് അബു തന്റെ പാർട്ടിയെ ന്യനീകരിക്കാൻ ശ്രമിയ്ക്കുന്നു എന്ന കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. അതെ സമയം ഇതിൽ പ്രതിഷേധിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കുറച്ചു ദിവസമായി ഞാൻ പൂനയിൽ ആയിരുന്നു .കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിൽ എത്തിയപ്പോൾ മുതൽ നല്ല ചുമ ക്രമേണ അത് ശ്വാസംമുട്ടൽ ആയി. ഇന്നലെ ഷൂട്ടിങ്ങിന് വയനാട്ടിലെക്ക് പോയപ്പോഴും ശ്വാസംമുട്ടൽ ഉണ്ട് പലരുമായും ഈ കാര്യം സംസാരിച്ചപ്പോൾ വീട് വിട്ടു മാറി നിൽക്കുകയാണെന്നും നാട്ടിലേക്ക് പോവുകയാണെന്നും എന്നൊക്കെ പറഞ്ഞു.
കൊച്ചിയിലും പരിസരത്തും മാത്രമല്ല ഈ പ്രശ്നം സമീപ ജില്ലകളിലും പിന്നീട്ട് ഇത് വ്യാപിക്കുകയാണ്. നമ്മൾ നേരിടാൻ പോകുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ ആയിരിക്കും. ഇതിനെതിരെ വലിയ ആക്ഷൻ ആവിശ്യമാണ്. ബ്രഹ്മപുരം പ്ലാൻറ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണു അവിടുത്തെ പ്രശ്നങ്ങൾ. അത് പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾ ചെയ്യേണ്ടതാണ് എന്നും മമ്മൂട്ടി പറഞ്ഞു.. ഇപ്പോൾ 12 ദിവസത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തവും പുകയും പൂർണമായി ശമിച്ചു എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചിരിക്കുകയാണ്.
Leave a Reply